Decision to Leave
2022/Korean
Vino John
ഓൾഡ് ബോയ്, ഹാൻഡ്മെയിഡൻ,തേസ്റ്റ് തുടങ്ങി ഒരു പിടി ഗംഭീരപടങ്ങൾ തന്ന Park Chan-wook ന്റെ ഏറ്റവും പുതിയ ചിത്രം പരിചയപ്പെടാം.
ചെങ്കുത്തായ ഒരു കുന്നിന്റെ മുകളിൽ നിന്നും ഒരാൾ വീണു മരിച്ചിരിക്കുന്നു,.. തലയടിച്ചു കണ്ണു മിഴിച്ചു ആണ് അയാളുടെ കിടപ്പ്.. കേസ് അന്വേഷിക്കുന്നതോ ഇൻവെസ്റ്റിഗേഷൻ…ഇൻവെസ്റ്റിഗേഷൻ എന്ന് ഏത് നേരവും ചിന്തിച്ചു നടക്കുന്ന അതിവിദഗ്ദ്ധനായ ഡിറ്റക്റ്റീവ് hae-jun ഉം. അന്വേഷണത്തിന്റെ ആദ്യപടി എന്നവണ്ണം കാര്യങ്ങൾ മരിച്ചു പോയ ആളുടെ ഭാര്യയെ ധരിപ്പിക്കുന്നു, അവരോട് ഡിറ്റക്റ്റീവ് വിവരങ്ങൾ ആരായുന്നു, സ്വന്തം ഭർത്താവ് മരിച്ചതിന്റെ യാതൊരു അങ്കലാപ്പോ വിഷമമോ ഇല്ലാത്ത അവരുടെ പെരുമാറ്റം നായകനിൽ പല സംശയങ്ങളും ജനിപ്പിക്കുന്നു. അയാൾ അവരെ കട്ടക്ക് ഫോളോ ചെയ്തു തുടങ്ങുന്നു, തുടർന്ന് അങ്ങോട്ട് ആ അന്വേഷണ ഉദ്യോഗസ്ഥനും സുന്ദരിയായ ആ പ്രൈം സസ്പെക്റ്റിനും ഇടയിൽ ഉടലെടുക്കുന്ന അസാധാരണ ബന്ധമാണ് ചിത്രം സംസാരിക്കുന്നത്.നമ്മുക്ക് എല്ലാവർക്കും ഒരേസമയം പലരോടും അല്ലേൽ തോന്നാൻ പാടില്ലാത്ത ഒരാളോട് പ്രണയം ഒക്കെ തോന്നാം, ആ പ്രണയം ഒരുപക്ഷെ പറയാൻ നമ്മളെ തടുക്കുന്ന പലതും അവിടെ ഉണ്ടാകും, ഈ ചിത്രം സംസാരിക്കുന്നത് നമ്മൾ നമ്മുടെ ആഗ്രഹങ്ങൾക്ക് ഒപ്പം നിൽക്കണോ അതോ നമ്മുടെ ധാർമികതക്ക് ഒപ്പം നിൽക്കണോ എന്നതാണ്, ഈ രണ്ടു പോയിന്റുകൾ തമ്മിലുള്ള സംഘർഷത്തിൽ ഊന്നിയുള്ള ഈ സിനിമ തുടക്കത്തിൽ ചെറിയ ഒരു Basic Instinct മണമൊക്കെ തോന്നുവെങ്കിലും പോകെ പോകെ കഥ വേറെ ഒരു പാതിയിലേക്ക് സഞ്ചരിച്ചു വല്ലാത്തൊരു ഫീൽ നൽകി അവസാനിക്കുകയാണ്.
ടെക്നിക്കലി എന്താണ് ബെസ്റ്റ് എന്ന് ചോദിച്ചാൽ ക്യാമറ വർക്ക്, ചില ഷോട്ടുകൾ ഓക്കേ എങ്ങനെ എടുത്തു എന്ന് തോന്നും,പടത്തിന്റെ സൗണ്ട് മിക്സിങ് ബിജിഎം എന്നിവയും ഒരു ക്ലാസ്സ് ടച്ച് നൽകുന്നവയാണ്. അഭിനയത്തിന്റെ കാര്യത്തിൽ രണ്ടു പേർക്കിടയിൽ ഒരു മത്സരം തന്നെ നടന്നു എന്ന് പറയാം, സൂക്ഷ്മാഭിനയത്തിന്റെ നിറകുടമാണ് ഇരുവരും. കൊറിയൻ ഓസ്കാർ എൻട്രി ആയി തിരഞ്ഞെടുത്ത ഈ പടം മൊത്തത്തിൽ എല്ലാർക്കും ഒന്നും ദഹിക്കില്ല, സ്വല്പം സ്ലോ ആയി കത്തികയറുന്ന ഒരു ടൈപ്പ് ആണ്, സംവിധായകന്റെ മറ്റു പടങ്ങൾ അറിയാലോ അതേ വേഗതയിലാണ് ഇവിടെയും പോക്ക്, ആദ്യം കുറച്ചു കാണുമ്പോൾ പടത്തിനോട് “ഡിസിഷൻ ടു ലീവ്” എന്ന് തോന്നിപോകും, പക്ഷെ പോകരുത് ഇന്ട്രെസ്റ്റിംഗ് ആവും, മിസ്റ്ററി റൊമാൻസ് പടങ്ങൾ താല്പര്യം ഉള്ളവർക്ക് ധൈര്യമായി ഇരിക്കാം.
സെക്സ് കണ്ടന്റ് ഉണ്ട്.
Review by
Vino