Movie : Deep Water
Platform : Amazon Prime

Mukesh Muke II

ഭർത്താവിന്റെ മുന്നിൽ നിന്ന് പോലും കാമുകന്മാരുടെ കൂടെ രതിവേഴ്ചയിൽ ഏർപ്പെടുന്ന പാവപ്പെട്ട ഒരു ഭാര്യയുടെയും സൈക്കോ ഭർത്താവിന്റെയും കരളലിയിപ്പിക്കുന്ന കുടുംബകഥ .ഇതിൽ നായികക്കു ഡിവോഴ്സ് വേണം.പക്ഷെ നായകന് അത് സമ്മതമല്ല. അതിനു പകരം അവൾക്കു ഇഷ്ടമുള്ള പോലെ ജീവിക്കാമെന്നു ഒരു ഉടമ്പടി വെക്കും അവൻ . അവൾ ആണേൽ ഇത് ആക്കാം കണ്ടു ഡ്രസ്സ്‌ മാറ്റുന്ന പോലെ കാമുകന്മാരെ മാറ്റും. ചെറിയ പയ്യൻസ് മുതൽ പഴയ കാമുകനെ വരെ അവൾ വീട്ടിൽ കൊണ്ട് വരും.

ഭർത്താവ് മുന്നിൽ ഉണ്ടെന്നോ, അയാൾ ഇതൊക്കെ കാണുന്നുണ്ടെന്നോ,സ്വന്തം വീട് ആണെന്നോ, സ്വന്തം മകൾ അപ്പുറത്തെ റൂമിൽ ഉണ്ടെന്നോ.ഇങ്ങനെയുള്ള ഒന്നും ആവൾക്ക് വിഷയമല്ല.കളി കളിക്കണം മാക്സിമം ചുഗിക്കണം അത്ര തന്നെ .

ഇങ്ങനെ പരിപാടി നടത്തുന്നതിന് ഭർത്താവിനും പ്രശ്നമില്ല,ഭാര്യക്കും പ്രശ്നമില്ല പിന്നെ കണ്ടുകൊണ്ടിരിക്കുന്ന നമുക്കാണോ പ്രശ്നമെന്ന് നിങ്ങൾക്കു ഇപ്പൊ തോന്നാം. അവിടെ ആണ് ട്വിസ്റ്റ്. അവളെ മുന്നിൽ അഭിനയിക്കുമെങ്കിലും ഭർത്താവിനു ഇതൊക്കെ ഒരു പ്രശ്നമാണ്. അവൾ ആരുടെ കൂടെയൊക്കെ കളിക്കാൻ പോയിട്ടുണ്ടോ അവർ ഒക്കെ പിന്നീടുള്ള ദിവസങ്ങളിൽ ചത്തുമലച്ചിട്ടുണ്ട്. ഈ ഒരു കാരണം കൊണ്ടാണ് പാവം പെണ്ണ് ഇടയ്ക്കു ഇടക്ക് കാമുകന്മാരെ മാറ്റുന്നത് തന്നെ.അങ്ങനെ അവൾ കണ്ടവന്മരെ കൂടെയൊക്കെ കളിച്ചു നടക്കും.അവർ ഒക്കെ മരിക്കുകയും ചെയ്യും ഇതാണ് സിനിമയുടെ കഥ

🔵ഇറോട്ടിക് ത്രില്ലെർ ആണ് തേങ്ങ ആണ് എന്നൊക്കെ ആണ് പറയുന്നേ. ത്രില്ല് പോയിട്ട് മര്യാദയ്ക്ക് ഒരു കഥയില്ല ഈ സിനിമയിൽ. ചുമ്മാ അവൾ കളിച്ചു നടക്കും അത് കണ്ടു ഇവൻ മോങ്ങി നടക്കും

🔵 ഇനിയിപ്പോ കഥയൊന്നും വേണ്ട കുറച്ച് കളി കാണാമല്ലോ എന്ന് വിചാരിച്ച് ഈ സിനിമ കാണാൻ ഇരുന്നാലോ. കളിക്ക് സ്കോപ്പുള്ള ഒരുപാടു സിറ്റുവേഷൻ ഉണ്ടെങ്കിലും മര്യാദക്ക് ഒരു കളിയും കാണിക്കുകയും ഇല്ല ഡയറക്ടർ.വെറുതെ സമയം കളയാൻ ഒരു സിനിമ. നല്ലൊരു തീം കൊണ്ട് പോയി നശിപ്പിച്ചു ഡയറക്ടർ.( എന്താണ് ഈ സിനിമ കൊണ്ട് ഇയാൾ ഉദ്ദേശിച്ചേ എന്ന് എനിക്ക് ഇത് വരെ മനസിൽ ആയില്ല )

🔵ആകെ ഒരു പോസിറ്റീവ് Ana de Armas വാവയാണ് പുള്ളിക്കാരി സ്‌ക്രീനിൽ വരുമ്പോൾ ചുറ്റുമുള്ള ഒന്നു കാണാൻ പറ്റില്ല സ്‌ക്രീനിൽ ഉള്ള പുള്ളിക്കാരിയുടെ മുഖം മാത്രം ഖൽബിൽ ഇങ്ങനെ പതിഞ്ഞു കിടക്കും . എന്താ സൗന്ദര്യം

⏹️Verdict⏹️ : എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ.
Ana de arms ഫാൻ ആണെങ്കിൽ അവളെ കാണാൻ വേണ്ടി മാത്രം സിനിമ കാണാം 🥸🥸

You May Also Like

‘ഡെവിൾ’സ് ബാർക്ക്’ നവംബർ 20 ന് Lime light ഒ ടി ടി പ്ലാറ്റ്ഫോമിൽ

യാറാസ് മീഡിയ എന്റർടൈൻമെന്റ്ന്റെ ബാനറിൽ സോമൻ കള്ളിക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് DEVIL’S BARK. ഉദ്വേഗജനകമായ…

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽ സലാം’; 2024 പൊങ്കൽ റിലീസ്

‘ലാൽ സലാം’; 2024 പൊങ്കൽ റിലീസായി ചിത്രം തീയേറ്ററുകളിലേക്ക് ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച്…

പച്ച സാരിയിൽ അതിസുന്ദരിയായി രമ്യനമ്പീശൻ.

ഗായികയായും അഭിനേത്രിയായും മലയാളികളുടെ മനസ്സിൽ തൻ്റെതായ സ്ഥാനം കണ്ടെത്തിയ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രമ്യ നമ്പീശൻ.

ദിലീഷ് അത്ഭുതകരമായ കാസ്റ്റിംഗിന്റെ ആളാണ്, അതിന്റെ രഹസ്യം എന്താകും ?

രാഗീത് ആർ ബാലൻ ഒരു അഭിമുഖത്തിൽ അവതാരകൻ ദിലീഷ് പോത്തനോട് ചോദിക്കുക ഉണ്ടായി- ദിലീഷ് അത്ഭുതകരമായ…