ഡീപ് വെബ്‌ : ഡ്രഗ്സ്‌, തോക്ക് എന്തിന് കൊലയാളി മുതല്‍ ജെറ്റ്‌ പ്ലൈന്‍ വരെ വില്‍പ്പനക്ക്‌

0
1161

ഒറ്റ നോട്ടത്തില്‍ അതിനെ നമ്മുക്ക് ‘ഈബേ’ ആയി തോന്നാം. എങ്കിലും ഈബേയുമായി ഒരു ബന്ധവുമില്ല ഇതിന്. എന്തിനേറെ ഒരു സാധാരണ വെബ്സൈറ്റ് പോലും അല്ല ഇത്. ഇതില്‍ നിന്നും നിങ്ങള്‍ക്ക് ഡ്രഗ്സ്‌, തോക്ക് എന്തിന് കൊലയാളി മുതല്‍ ജെറ്റ്‌ പ്ലൈന്‍ വരെ വാങ്ങാം എന്നതാണ് ഇതിന്റെ മേന്മ. നിങ്ങള്‍ ഒരു സാധാരണക്കാരന്‍ ആവരുതെന്നു മാത്രം. അതായത് അത്യാവശ്യം അധോലോകം ആയിരിക്കണം എന്ന് മാത്രം. അങ്ങിനെ എങ്കില്‍ നിങ്ങള്‍ക്ക് ബാല ലൈംഗികത മുതല്‍ ബ്രിട്ടീഷ്‌ പാസ്പോര്‍ട്ട് വരെ കിട്ടും.

ഇതെല്ലാം ഡീപ് വെബില്‍ നിങ്ങള്‍ക്ക് കുറച്ചു ക്ലിക്കുകള്‍ മാത്രം അകലെ ആണ്. സാധാരണ വെബ്‌ ഉപഭോക്താക്കള്‍ക്ക് അപ്രാപ്യമായ ഒരു വലിയ അനോണിമസ് നെറ്റ് വര്‍ക്കിലൂടെ ആണ് ഇതെല്ലാം നടക്കുന്നത്.

ഒരു ബോംബ്‌ എങ്ങിനെ എറിയാം എന്നതിനെ കുറിച്ചുള്ള ട്രെയിനിംഗ് മാന്വല്‍ , പാശ്ചാത്യ ലോകത്തിനെതിരെ യുദ്ധം പ്രഖ്യപിച്ചുള്ള ഒരു വെബ്സൈറ്റ് ഇവയില്‍ അവൈലബിള്‍ ആണ്. എങ്കിലും ലോകത്തെ ഒരു ഡിറ്റക്ടീവ് ഏജന്‍സികള്‍ക്കും പിന്തുടരാന്‍ കഴിയാത്ത രൂപത്തില്‍ അഞാതമാണ് ഇവരുടെ പ്രവര്‍ത്തനം.

ഡീപ് വെബ്‌ എക്സ്പേര്‍ട്സിന്റെ അഭിപ്രായത്തില്‍ സാധാരണ ഇന്റര്‍നെറ്റ് ഉപഭോക്താക്കളെക്കാള്‍ നൂറോ അല്ലെങ്കില്‍ ഇരുനൂറോ മടങ്ങ്‌ വലുപ്പമുള്ളതാണ് ഈ ഡീപ് വെബ്. ഫയര്‍ഫോക്സും ക്രോമും ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഈ സാധാരണ ഉപഭോക്ത്തക്കള്‍ ഒരു പുറം തോട് മാത്രമാണെന്നും അവര്‍ പറയുന്നു.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ കമ്മ്യൂണിക്കെഷന്‍ ലോ പ്രഫസര്‍ ആയ ഇയാന്‍ വാള്‍ഡന്‍റെ അഭിപ്രായത്തില്‍ ഡീപ് വെബ്‌ നിങ്ങളെ മറ്റുള്ളവര്‍ക്ക് ഒരു പിടിയും കൊടുക്കാത്ത രൂപത്തിലുള്ള നെറ്റ് വര്‍ക്ക്‌ ആയിരിക്കും തരിക എന്നതാണ്. ഒരു ഡിറ്റക്ടീവ് ഏജന്‍സികളും അറിയാതെ നിങ്ങള്‍ക്ക്‌ പരസ്പരം സംവദിക്കാനും ഡീപ് വെബ്‌ സഹായിക്കുന്നു.

ഇങ്ങനെ ഒക്കെ ആണെങ്കിലും ചില തീവ്രവാദ ഗ്രൂപ്പുകള്‍ ഈ സംവിധാനം ദുരുപയോഗം ചെയ്യുമോ എന്ന് അന്വേഷണ ഏജന്‍സികള്‍ ഭയപ്പെടുന്നു. കാരണം ഒരു ഏജന്‍സികള്‍ക്കും പിന്നീട് ഇവരെ പിന്തുടരുക എന്നത് പ്രയാസമാവും. ഇവര്‍ക്കെല്ലാം ഇങ്ങനെ ഡീപ് ഉപയോഗിക്കുവാന്‍ വേണ്ടത് ഒരു സ്പെഷ്യല്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നത് മാത്രമാണ്. അത് ഇന്‍സ്റ്റോള്‍ ചെയ്യുന്നതോടെ നിങ്ങളുടെ ഇന്റര്‍നെറ്റ് ഐഡന്റിറ്റി തന്നെ മറക്കപ്പെടും. നിങ്ങളുടെ ഡാറ്റകള്‍ എന്ക്രിപ്റ്റ്‌ ചെയ്യപ്പെടും. എന്തിനേറെ നിങ്ങളുടെ ഐപി അഡ്രസുകള്‍ തന്നെ മാറ്റപ്പെടും. പേപാലിനും ക്രെഡിറ്റ്കാര്‍ഡുകള്‍ക്കും പകരം ഇവര്‍ ഉപയോഗിക്കുന്നത് ഒരിക്കലും പിന്തുടരാന്‍ കഴിയാത്ത ഒരു തരാം ഡിജിറ്റല്‍ കൊയിനുകള്‍ അഥവാ ബിറ്റ്‌ കൊയിനുകള്‍ ആണ്.

ഒരു പ്രമുഖ ഡീപ് വെബ്‌ സൈറ്റ് വില്‍ക്കുന്നത് ഹെറോയിന്‍ ആണ്. കുറച്ചു ഡോളറുകള്‍ കൊടുത്താല്‍ അത് ഹെറോയിന്‍ നിങ്ങളുടെ വീട്ടു പടിക്കലില്‍ എത്തിച്ചു തരും. അര ഗ്രാം ഹെറോയിന് ഇവര്‍ പറയുന്ന വില 6.75 ബിറ്റ്‌ കോയിനുകള്‍ അഥവാ 3.85 പൌണ്ട് ആണ്. കൊക്കെയിനും കീറ്റമിനും അടക്കം അങ്ങിനെ പലതും സുലഭം.

വേറൊരു സൈറ്റ് വില്‍ക്കുന്നതാവട്ടെ ഹാര്‍ഡ്‌കോര്‍ സെക്സ് വീഡിയോകളും. എന്തിനേറെ ഈ സൈറ്റില്‍ ബ്രിട്ടീഷ്‌ പാസ്പോര്‍ട്ട് വരെ നിങ്ങള്‍ക്ക്‌ വാങ്ങാം. വേറൊരു സൈറ്റില്‍ നിന്നും നിങ്ങള്‍ക്ക്‌ വാങ്ങാന്‍ കഴിയുന്നത് ബ്രിട്ടീഷ്‌ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആണ്. ഈ സൈറ്റുകളില്‍ എല്ലാത്തിലും ഈബേയില്‍ ഉള്ളത് പോലെ വില്‍ക്കുന്ന ആളുകളെ നിങ്ങള്‍ക്ക്‌ റേറ്റും ചെയ്യാം.

ഇനി മറ്റൊരു സൈറ്റില്‍ വില്‍ക്കപ്പെടുന്നത് എന്താനെന്നരിയെണ്ടേ, ജെറ്റ്‌ പ്ലെയിനുകള്‍ . അത് പോലെ വേറൊരു സൈറ്റില്‍ ഡീപ് വെബ്‌ കിട്ടാന്‍ വേണ്ട സോഫ്റ്റ്‌വെയറും നിങ്ങള്‍ക്ക് വാങ്ങാം. വേറൊരു സൈറ്റില്‍ ചില മത തീവ്രവാദ വിഭാഗങ്ങളുടെ ലഘുലേഖകളും ഡീപ് വെബിലൂടെ സഞ്ചരിക്കുന്നുണ്ട്.

ഡീപ് വെബ്‌ കൊണ്ട് ഗുണങ്ങളുണ്ട്

എന്നാലും ഡീപ് വെബ്‌ കൊണ്ടും നമുക്ക് ഗുണങ്ങളുണ്ട്. ഇന്റര്‍നെറ്റ് തന്നെ വിലക്കുന്ന ചില അധികാര കസേരകള്‍ക്ക് മുന്‍പില്‍ ഡീപ് നമ്മളെ സഹായിക്കുന്നു. അവര്‍ക്കെതിരെ കാമ്പയിന്‍ നടത്തുന്നവര്‍ക്ക് ഇതൊരു ഗുണം തന്നെയാണ്. ഇപ്പോള്‍ സിറിയയിലെയും ചൈനയിലെയും ചില സന്നദ്ധ പ്രവര്‍ത്തകര്‍ തങ്ങളുടെ ആശയങ്ങള്‍ കൈമാറുന്നതും ഡീപ് വെബ്‌ വഴിയാണ്. ഇത് ഇത്തരം ഭരണകൂടങ്ങള്‍ക്ക് ചില്ലറയൊന്നുമല്ല ബുധിമുട്ടുണ്ടാക്കുന്നത്.

സിറിയന്‍ വിപ്ലവം ഉള്‍ക്കൊള്ളിച്ചു കൊണ്ട് അടുത്ത കാലത്തായി യൂട്യൂബിലും മറ്റും പ്രത്യക്ഷപ്പെടുന്ന വീഡിയോകളില്‍ പലതും ഇങ്ങനെ ഡീപ് വെബ്‌ വഴി വരുന്നതാണെന്ന് എത്ര പേര്‍ക്കറിയാം?

അറബ് ലോകത്ത് അടുത്ത കാലത്ത് നടന്ന മുല്ലപ്പൂ വിപ്ലവം പോലും ഡീപ് വെബിന്റെ സന്തതിയെത്രേ. അടിച്ചമര്‍ത്തലുകള്‍ ഒരു ഹോബിയാക്കി എടുത്ത ഏതൊരു ഭരണകൂടത്തിനും ഡീപ് വെബ്‌ ചില്ലറ ഭീതിയൊന്നും അല്ല ഉയര്‍ത്തുന്നത്.

ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യം തീര്‍ച്ചയായും ഡീപ് വെബിന്റെ ഗുണ – ദോഷ വശങ്ങളെ കുറിച്ച് പഠനം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കില്‍ അത് സാമൂഹ്യ ദ്രോഹികളുടെ കയ്യിലെത്തുന്ന കാലം വിദൂരമല്ല.