fbpx
Connect with us

history

തന്റെ മുതുമുത്തച്ഛനായ ടിപ്പുവിനെ കൊന്ന ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള സഖ്യസേനയെ സഹായിച്ച ചാരവനിത, നൂർ

വർഷം 1799 മെയ്മാസം നാലാം തീയതി. ടിപ്പുവും ബ്രിട്ടീഷുകാരുടെ പൊരിഞ്ഞ യുദ്ധം നടക്കുന്നു. ദുശ്ശകുനങ്ങളാണ് തനിക്ക് ചുറ്റും എന്നു ജ്യോതിഷികൾ പറഞ്ഞത് അദ്ദേഹം കാര്യമാക്കിയില്ല

 153 total views

Published

on

Deepa David

“Liberté”
വർഷം 1799 മെയ്മാസം നാലാം തീയതി. ടിപ്പുവും ബ്രിട്ടീഷുകാരുടെ പൊരിഞ്ഞ യുദ്ധം നടക്കുന്നു. ദുശ്ശകുനങ്ങളാണ് തനിക്ക് ചുറ്റും എന്നു ജ്യോതിഷികൾ പറഞ്ഞത് അദ്ദേഹം കാര്യമാക്കിയില്ല. പക്ഷെ യുദ്ധത്തിൽ ടിപ്പുവിന്റെ നില പരുങ്ങലിലാണ്.. ഒരു മണിയോടെ ബ്രിട്ടീഷ് സൈന്യം വളരെയധികം മുന്നേറി. ശ്രീരംഗ പട്ടണം കോട്ടയിലേക് ശത്രുക്കൾ ഇരച്ചുകയറിയപ്പോൾ ടിപ്പുവിനെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകാൻ സൈനികർ ശ്രമിച്ചു. എന്നാൽ താമസിച്ചു പോയിരുന്നു. ഒരു ബ്രിട്ടീഷ് സൈനികനുമായുള്ള യുദ്ധത്തിൽ അദ്ദേഹം മരിച്ചു. ആഭരണങ്ങൾ കൊള്ളയടിക്കപ്പെട്ടു. സന്ധ്യയോടെ മൈസൂർ കടുവയുടെ ശരീരം സൈനികരുടെ മൃതദേഹങ്ങൾക്ക് ഇടയിൽ നിന്നും കണ്ടെത്തി.

Image result for spy lady noor

ടിപ്പുവിന്റെ ശരീരം ബഹുമതികളോടെ കബറടക്കി. ഭരണം പേരിന് വോഡയാർ രാജവംശത്തിലേക്ക് തിരികെയെത്തി ടിപ്പുവിന്റെ കുടുംബത്തെ വെല്ലൂരിലേക് മാറ്റി. 1806 ലെ വെല്ലൂർ കലാപത്തിൽ പങ്കുണ്ടെന്ന കാരണത്തിൽ അവരെ കൽകാട്ട പ്രവിശ്യയിലേക് നാടുകടത്തി.
വർഷങ്ങൾക്ക് ശേഷം ‘ഇന്ത്യയുടെ ബീഥോവൻ’എന്ന പേരുകേട്ട ഉസ്താദ് ഖാസിം ബക്ഷിനേ ടിപ്പുവിന്റെ ചെറുമകളായ കാസിംബി വിവാഹം കഴിച്ചു. അവരുടെ മകനാണ് പടിഞ്ഞാറൻ നാടുകളിൽ സൂഫിസം എത്തിച്ചത്. അദ്ദേഹത്തിന്റെ പേരാണ് ഹസ്രത് ഇനായത്ത് ഖാൻ. നിരാമയ സൂഫിസത്തിന്റെ പ്രചരണത്തിനായി ഗുരുവായമുഹമ്മദ് അബു ഹാസിം മദാനി അദേഹത്തെ പാശ്ചാത്യ നാടുകളിലേക് അയക്കുകയായിരുന്നു. 1913ൽ യൂറോപ്പിൽ വെച്ച് അദ്ദേഹം അമേരിക്കക്കാരിയായ ‘ഓറ റെ ബേക്കറെ’ വിവാഹം കഴിച്ചു. വിവാഹശേഷം അവർ അമീന ബീഗം എന്ന പേരു സ്വീകരിച്ചു. 1914ലെ പുതുവർഷ പുലരിയിൽ മോസ്‌കോയിൽ വെച്ച് ദൈവം അവർക്ക് നൂറുന്നീസ എന്നൊരു മകളെ നൽകി അനുഗ്രഹിച്ചു.

Image result for spy lady noorഒന്നാം ലോകമഹായുദ്ധ കാലത് അവർ ലണ്ടനിലേക്ക് താമസം മാറി അതിനു ശേഷം 1920ഓടെ അവർ പാരീസിൽ സ്ഥിരതാമസം തുടങ്ങി. വളരെ ചെറിയ പ്രായത്തിൽ തന്നെ സൂഫിസത്തിലും നൃത്തത്തിലും എഴുത്തിലും നൂറുന്നീസ കഴിവ് തെളിയിച്ചു. . 1923 ആയപ്പോഴേക്കും പിതാവിന്റെ സൂഫി പ്രസ്ഥാനം ഇന്റർനാഷണൽ സൂഫി മൂവ്മെന്റ് എന്ന പേരിൽ യൂറോപ്പിലാകെ പ്രചാരം നേടിയിരുന്നു. 1927 ൽ ഹസ്രത് ഇനായത്ത് ഖാൻ മരിച്ചു. നൂർ കുട്ടികളുടെ മനഃശാസ്ത്രവും സംഗീതവും പഠിച്ചിരുന്നു. 1939 ആയപ്പോഴേക്കും നോറ ബക്കർ എന്ന തൂലികാ നാമത്തിൽ അവൾ കുട്ടികൾക്ക് വേണ്ടിയുള്ള 20 ജാതക കഥകൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. ഇക്കാലത്തു തന്നെ ഫ്രഞ്ച് റേഡിയോയിലും പ്രവർത്തിച്ചിരുന്നു.

Image result for spy lady noor

Radhika Apte On Playing Agent Noor Inayat Khan in ‘A Call to Spy

1939 അപ്രതീക്ഷിതമായി രണ്ടാം ലോകമഹായുദ്ധം പൊട്ടി പുറപ്പെട്ടു. സൂഫിവിശ്വാസവും പഠനവും എഴുതും അഹിംസയുമായി കഴിഞ്ഞിരുന്ന നൂർ ആകട്ടെ അതിൽ വേവലാതിപ്പെട്ടില്ല. എല്ലാ പെണ്കുട്ടികളെയും പോലെ നൂറും അവളുടേതായ ചെറിയ ലോകത്തു സന്തോഷം കണ്ടെത്തി. എന്നാൽ ജർമൻ സൈന്യം ഫ്രാൻസിനെ പരാജയപ്പെടുത്താൻ തുടങ്ങിയപ്പോൾ അവരുടെ കുടുംബം കടൽമാർഗം കോണ് വാൾ വഴി ഇംഗ്ലണ്ടിലേക് മാറി താമസിക്കുവാൻ നിർബന്ധിതരായി.

യുദ്ധം കൊടുമ്പിരികൊണ്ട നാളുകളിൽ നൂറും അനുജൻ വിലായത്ത് ഉം തങ്ങളുടെ രാജ്യത്തെ സേവിക്കാൻ ആഗ്രഹിച്ചു. അക്കാലത്ത് അവർക്ക് എന്തെകിലും വിധത്തിൽ ബന്ധമുണ്ടായിരുന്ന രാജ്യങ്ങൾ ആയ ഇന്ത്യയും റഷ്യയും അമേരിക്കയും ഫ്രാൻസും ഇംഗ്ലണ്ടും എല്ലാം സഖ്യകക്ഷികൾക്ക് ഓപ്പമായിരുന്നു. നൂറും വിലായത്ത് ഉം ഫ്രാൻസിനെ മാതൃരാജ്യം ആയിത്തന്നെ ആണ് കണ്ടിരുന്നത്. അതിന്റെ മോചനം അവർ സ്വപനം കണ്ടു. ആ സ്വപ്നത്തിനുവേണ്ടി പ്രവർത്തിക്കുവാൻ അവർ തീരുമാനിച്ചു.എന്നാൽ അഹിംസയും സമാധാനവും ഇസ്ലാമിക സൂഫി ചിന്താപരമ്പര്യവും ഒക്കെ കാരണം മാതൃ രാജ്യത്തിനായി പ്രവർത്തിക്കുമ്പോൾ തന്നെ മറ്റൊരാളെ ഉപദ്രവിക്കാനോ കൊല്ലാനോ അവർ തയാറായിരുന്നില്ല. യുദ്ധത്തിൽ പങ്കെടുക്കുകയും അഹിംസ മുറുകെ പിടിക്കുകയും ചെയ്യുക എന്നത് വളരെ ദുഷ്കരമാണ് എന്നവർക്ക് അറിയാമായിരുന്നു.

AdvertisementImage result for spy lady noor1940 ലെ നവംബർ മാസം നൂർ ഇംഗ്ലണ്ടിന്റെ വിമെൻസ് ആക്സിലറി എയർ ഫോഴ്സിൽ (WAAF) ചേർന്നു. WAAF ന്റെ ആദ്യഘട്ട ട്രെയിനിങ് വിംസ്ലോയിൽ വെച്ച് ആയിരുന്നു. WAAF ലെ സ്ത്രീകളായ അംഗങ്ങളെ ഒരിക്കലും യുദ്ധമുഖത്തേക്ക് അയച്ചിരുന്നില്ല. ആദ്യമേ തന്നെ ഫാക്ടറി ജോലിയോ ഫീൽഡ് വർക്കോ തിരഞ്ഞെടുക്കാൻ അവർക്ക് അവകാശം ഉണ്ടായിരുന്നു. ഫീൽഡ് തിരഞ്ഞെടുത്താൽ തന്നെ രണ്ടാം നിര സേവനങ്ങൾക്ക് വേണ്ടിയുള്ള ജോലികളെ അവർക്ക് ഉണ്ടായിരുന്നുള്ളു (Air Transport Auxiliary)
റോയൽ എയർ ഫോഴ്സിലോ ഫ്ലീറ്റ് എയർ ആമിലോ ചേരാൻ യോഗ്യത ഇല്ലാത്ത അംഗഭംഗം വന്നവരും പ്രായപരിധി കഴിഞ്ഞവരും സ്ത്രീകളും മാത്രമാണ് അതിൽ ഉണ്ടായിരുന്നത്. തകരാറിലായ പ്ലെയിനുകൾ ഫാക്ടറിയിൽ എത്തിക്കുക. എയർ ആംബുലൻസ് സൗകര്യം, പട്ടാളത്തിലേക്ക് സാധനങ്ങൾ എത്തിക്കുക ഇതൊക്കെ ആയിരുന്നു അവരുടെ ജോലി. യുദ്ധം നടക്കുന്നതുകൊണ്ട് ആകാശത്തിൽ എല്ലാവരും ഒരേ പോലെ ആക്രമണ ഭീഷണി നേരിടുന്നുണ്ടായിരുന്നു.

അവിടെ വെച്ച് വയർലെസ് ഓപ്പറേറ്റർ ആകാനുള്ള പരിശീലനം ലഭിച്ച നൂറിനെ സ്‌പെഷ്യൽ ഓപ്പറേഷൻന്റെ (SOE)ഫ്രാൻസ് വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു അധികം താമസിയാതെ തന്നെ ശത്രുക്കളുടെ അധീന പ്രദേശത്തുള്ള വയർലെസ് ഓപ്പറേറ്റർ ആകുന്നതിനുള്ള പരിശീലത്തിനും അവർ അയക്കപ്പെട്ടു. 1943 ഫെബ്രുവരിയിൽ എന്നോ ആണ് അവൾ പരിശീലനം ആരംഭിച്ചത്.
ശത്രുമേഖലയിലെ പ്രവർത്തനത്തിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായിരുന്നു നൂർ. WAAF ൽ നിന്നും ലഭിച്ച വയർലെസ് ടെലിഗ്രാഫി പരിചയം ആണ് അവരെ തിരഞ്ഞെടുക്കാൻ കാരണം.

എന്നാൽ ഇവിടെ പ്രായോഗിക പരിശീലവും ഉണ്ടായിരുന്നു.സ്വന്തം വിവരങ്ങൾ മറച്ചുവെച്ചു പുതിയ ഒരാളായി (ഫേക്ക് ഐഡന്റിറ്റി) ജീവിക്കുകയും തനിക്കു പരിചയം ഇല്ലാത്ത ഒരു പ്രദേശത്തു തനിച്ചു ഒറ്റപ്പെട്ടുപോയാൽ അവിടെനിന്നും വയർലെസ് വഴി തന്റെ ഓഫീസർക്ക് വിവരങ്ങൾ അയക്കുകയും അങ്ങനെ രക്ഷപ്പെടുകയും വേണമായിരുന്നു. അവർ അറിയാതെ അവരെ പിന്തുടരുന്ന ഒരു ഉദ്യോഗസ്ഥനെ കബളിപ്പിച്ചു വേണമായിരുന്നു ഇതു വിജയിക്കേണ്ടത്.

ഈ വിജയത്തിന്റെ അടുത്ത ഘട്ടം ഗസ്റ്റപ്പോ പരീക്ഷണം ആണ്. ജർമനിയുടെ ചോദ്യം ചെയ്യൽ/ പീഡന രീതികളുടെ യഥാർത്ഥ മുഖമായിരുന്നു ഗസ്റ്റപ്പോ (നാസി ചാര സംഘടന)ആദ്യ ഘട്ടം വിജയിച്ചു വരുന്നവരെ പരീക്ഷണം കഴിഞ്ഞു എന്ന് ബോധ്യപ്പെടുത്തിയ ശേഷം അപ്രതീക്ഷിതമായി പിടിച്ചു കൊണ്ട് പോകുകയും ഗസ്റ്റപ്പോ മോഡലിൽ ചോദ്യം ചെയ്യുകയും ആയിരുന്നു പദ്ധതി. നാസികളുടെ പിടിയിൽപെട്ടാൽ എന്തു സംഭവിക്കും എന്ന ഒരു പരിചയവും ഏജന്റുകൾക്ക് നൽകിയ രഹസ്യ ഫെയ്ക്ക് ഐഡന്റിറ്റി അവർ ശത്രുക്കൾക്കു പറഞ്ഞുകൊടുക്കുമോ എന്നൊക്കെയുള്ള പരീക്ഷണം ആയിരുന്നു അത്. സൂഫി പശ്ചാത്തലത്തിൽ നിന്നും വന്ന നൂറിന് ഇതു വളരെ കഠിനമായിരുന്നു. അതുകൊണ്ട് തന്നെ ഈ ടെസ്റ്റുകളിലെ പ്രകടനം വളരെ മോശവും ആയിരുന്നു..

നൂറിന്റെ അധ്യാപകർക്ക് ആകട്ടെ അവളെക്കുറിച്ചു പല അഭിപ്രായങ്ങൾ ആയിരുന്നു. കഴിവ് കേട്ടവൾ, കദിനാധ്വാനി, തുടങ്ങി പല രൂപത്തിൽ ആണ് അവൾ വിശേഷിപ്പിക്കപ്പെട്ടത്. ഈ ജോലിക്ക് കൊള്ളുകയില്ല എന്ന അഭിപ്രായം എഴുതിയ ഒരു ഫയലും യുദ്ധത്തിന് ശേഷം കണ്ടെത്തി. ഒട്ടത്തിലോ ചാട്ടത്തിലോ രഹസ്യം സൂക്ഷിക്കാനോ പിടിക്കപ്പെടാതെ ഇരിക്കാനോ തോക്ക് ഉപയോഗിക്കാനോ ഒക്കെയുള്ള പരീക്ഷകളിൽ മിക്കവാറും അവൾ പരാജയപെട്ടു.

Advertisementഎന്നാൽ അതിർത്തിക്ക് അപ്പുറത് സ്ഥിതിഗതികൾ വ്യത്യസ്തമായിരുന്നു.. ഫ്രഞ്ച് ഭാഷ സംസാരിക്കാൻ അറിയുന്നവരെ മാത്രമേ ഫ്രാൻസിലേക്ക് വിടാൻ കഴിയു. എങ്കിൽ പോലും ഫ്രഞ്ചുകാരെ പോലെ ആ ഭാഷ സംസാരിക്കാൻ അറിയാത്ത ഏജന്റുമാരുടെ ശരാശരി ജോലിസമയം ഒരാഴ്ച മാത്രം ആയിരുന്നു. മറ്റുള്ളവർക് 5 -6ആഴ്ചയും. അതിനുള്ളിൽ ജോലി അവസാനിക്കുകയല്ല. ഗസ്റ്റപ്പോയുടെ കൈയ്യിൽ പെടുകയും താമസിയാതെ കൊല്ലപ്പെടുകയും ചെയ്യും.സംഗീതവും നൃത്തവും പഠിച്ചിരുന്നപ്പോൾ ഹാർപ് എന്ന സംഗീത ഉപകരണം വായിക്കാൻ പഠിച്ചിരുന്നതും നൂറിന് ഇവിടെ തുണയായി. അവളുടെ വയർലെസ് സിഗ്നലിങ് വേഗതയും കൃത്യതയും ഏറ്റവും മികച്ചതായിരുന്നു. മറ്റെന്തിനേക്കാളും ഫ്രാൻസ് സെക്ഷന് വേണ്ടിയിരുന്നത് ഇതു രണ്ടും ആയിരുന്നു.

1943നിന്റെ പകുതി ആകുമ്പോഴേക്കും ഫ്രാൻസിലെ വയർലസ് സിഗ്നലിങ് ഏജന്റുമാർ മുമ്പെങ്ങും ഇല്ലാത്തവിധം പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. ഒരു ഡബിൾ ഏജന്റിന്റെ സാന്നിധ്യം ഇംഗ്ലണ്ട് ഊഹിച്ചുവെങ്കിലും അയാളെ പിടികൂടാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് യുദ്ധാനന്തരം നോവലിസ്റ്റും മറ്റും ആയിത്തീർന്ന സഖ്യ സേന ഉദ്യോഗസ്ഥൻ സിൽവിൻ ജോപ്‌സൻ വയർലസ് ഓപ്പറേറ്റർമാർ ആയി കൂടുതൽ റിക്രൂട്ടുകളെ ആവശ്യപ്പെട്ടുകൊണ്ട് അക്കാലത്തെ SOE യുടെ ഫ്രാൻസ് സെക്ഷൻ ഹെഡ് Maurice Buckmasterക്കു കത്തെഴുത്തുന്നത്. സ്‌ക്വാഡ്രൻ ഓഫീസർ വേര അറ്റ്കിന്സ് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയിരുന്നു SOE യിലെ സ്ത്രീ ഏജന്റുമാരുടെ ഉത്തരവാദിത്വം വഹിച്ചിരുന്നത് വേരയാണ്. കത്ത് അദ്ദേഹം വേരയ്ക്കു കൈമാറി. ആ സമയത്ത് നൂറിന്റെ ട്രെയിനിങ് അവസാനഭാഗങ്ങളിലേക്ക് കടക്കുന്നതെ ഉണ്ടായിരുന്നുള്ളു. എന്നാൽ ജർമൻ അധീന ഫ്രാൻസിൽ നിന്നുള്ള വിവരങ്ങൾ നൽകേണ്ട വയർലെസ് ഓപ്പറേറ്റർമാർ ഈയാംപാറ്റകളെപോലെ അവിടെ മരിച്ചുവീഴുകയോ ജയിലിൽ അടയ്ക്കപ്പെടുകയോ ചെയ്യപ്പെട്ടു. മൂന്നാഴ്ചയിൽ കൂടുതൽ ജോലിചെയ്ത ഒരു ഏജന്റ് പോലും അപ്പോൾ ഫ്രാൻസിൽ ഉണ്ടായിരുന്നില്ല എന്നു പറയുമ്പോൾ അവർ അനുഭവിച്ചിരുന്ന ഭീഷണി എന്തുമാത്രമാണ് എന്നു ഊഹിക്കാമല്ലോ. യുദ്ധമുഖത്തെ ഈ അടിയന്തിര ആവശ്യവും നൂറിന്റെ ട്രെയിനിങ് കഴിഞ്ഞിട്ടില്ല എന്നതും കണക്കിലെടുത്ത്. പോകാണമോ എവേണ്ടയോ എന്ന തീരുമാനം എടുക്കാൻ വേര നൂറിന് ഒരുഅവസരം നൽകുകയാണ് ഉണ്ടായത്.

വയർലെസ് സെറ്റിൽ നിന്നും വരുന്ന സിഗ്നലുകളുടെ ഉറവിടം ട്രയൻഗുലേഷൻ പോലെയുള്ള വിദ്യകൾ വഴി കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിരുന്നു. അതുകൊണ്ട് ഒരു തവണ സന്ദേശം അയച്ചുകഴിഞ്ഞാൽ ഉടനെതന്നെ അവിടെനിന്നും രക്ഷപ്പെടുകയും വേണമായിരുന്നു. അതിർത്തിക്ക് അപ്പുറത്തേക്ക് പോകാമോ എന്നു ചോദിച്ചു കൊണ്ടുള്ള സിൽവിൻ ജോപ്‌സന്റെ കത്ത് വായിക്കുമ്പോൾ നൂർ ഈ അപകടങ്ങളെ കുറിച്ചെല്ലാം ബോധവതിയായിരുന്നു.

നൂർ തന്റെ താല്പര്യം അറിയിച്ചുകൊണ്ടുള്ള മറുപടി അന്നുതന്നെ സിൽവിന് അയച്ചുകൊടുത്തു.
പിന്നീട് വളരെ പെട്ടെന്നുള്ള തയാറെടുപ്പുകൾ ആണ് നടന്നത്. അതിർത്തിക്ക് അപ്പുറത് നൂറിന് ജീവിക്കാൻ വേണ്ടതെല്ലാം അവർ ഒരുക്കി.
FANY (the First Aid Nursing Yeomanry) യുടെ ഒരു യൂണിഫോമും കുറച്ചു പരിശീലനവും കൂടി അവർ അവൾക്ക് നൽകി. ശത്രുരാജ്യത്തെ അവളുടെ ഒരു ഐഡന്റിറ്റി അതായിരുന്നു. ഒരു ചാരിറ്റബിൾ സംഘടനയായിരുന്നു അത്. സ്ത്രീകൾ മാത്രമുള്ള ഒരു നഴ്‌സിംഗ് സംഘം. എന്നാൽ ഒറ്റനോട്ടത്തിൽ പട്ടാളത്തിന്റെ പോലെയുള്ള യൂണിഫോം ധരിച്ചിരുന്നു എങ്കിലും പട്ടാളവും ആയി അതിനു ഒരു ബന്ധവും ഉണ്ടായിരുന്നില്ല. യുദ്ധകാലത്ത് പട്ടാളക്കാർക്ക് വേണ്ടി നിസ്വാർത്ഥ സേവനം ചെയ്യുന്ന അവരെ സൈന്യവും സംശയിച്ചിരുന്നില്ല.

Advertisementനൂറിന്റെ അമ്മയും സഹോദരങ്ങളും ഈ വാർത്ത എങ്ങനെ സ്വീകരിക്കും എന്ന ആശങ്ക അവൾക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് താൻ താരതമ്യേനെ ശാന്തമായ ആഫ്രിക്കയിലേക്കാണ് പോകുന്നത് എന്നവൾ അവരോടു പറഞ്ഞു. അനുജൻ വിലായത്ത് മാത്രമാണ് തന്റെ സഹോദരി എവിടേക്കാണ് പോകുന്നത് എന്നു സത്യത്തിൽ മനസിലാക്കിയിരുന്നത്. അദ്ദേഹം ഈ സമയം കുഴിബോംബുകൾ നിർവീര്യമാക്കുന്ന ജോലിയിൽ ആയിരുന്നു. ശക്തമായ ഇസ്ലാം-സൂഫി പാരമ്പര്യത്തിൽ വളർന്ന അവൾ തന്റെ കുടുംബത്തോട് ഇങ്ങനെ ഒരു കള്ളം പറയേണ്ടി വന്നതിൽ വളരെ വേദനിച്ചു. ഇതുമാത്രമായിരുന്നു ഫ്രാന്സിലേക്ക് പുറപ്പെടുമ്പോൾ അവളെ അല്പമെങ്കിലും വിഷമിപ്പിച്ചത്.

“ചെന്നായ ഒരു കടുവയല്ല”(the wolf is not a tiger) എന്ന മെസ്സേജ് സിൽവിൻ ജോപ്സൻ ഫ്രാൻസിസ് സറ്റയിലിന് അയച്ചതോട്‌ കൂടി നൂർ ഫ്രാൻസിൽ എത്തുന്നതിനുള്ള അവസാന നടപടിക്രമവും കഴിഞ്ഞു 1942 കാലത്ത് ജർമൻ അധീന ഫ്രാൻസിൽ ഹിറ്റ്ലർക്ക് എതിരെ ഒരു റിബൽ സംഘം (തീവ്രവാദി സംഘം)ഉണ്ടാക്കുന്നതിനായി SOE ഫ്രാൻസിസ് സറ്റിൽ എന്ന ഉദ്യോഗസ്ഥനെ ( Major Francis Alfred Suttil aka prosper) ഫ്രാന്സിലേക്ക് അയച്ചു. അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായി 1943 ആയപ്പോഴേക്കും പതിനായിരത്തോളം പേര് ചേർന്ന ഒരു വലിയ പ്രസ്ഥാനമായി അതു വികസിച്ചിരുന്നു. സറ്റിലിന്റെ code name ആയ പ്രോസ്പെർ എന്നായിരുന്നു അതിന്റെയും പേര്. അക്കാലത്തെ ഫ്രാൻസിൽ ഇത്തരത്തിൽ വേറെയും സംഘങ്ങൾ വിവിധ സ്ഥലങ്ങളിലായി പ്രവർത്തിച്ചിരുന്നു. ജർമൻ ഭരണത്തിന് തലവേദന ഉണ്ടാക്കുക. പ്രശ്നങ്ങൾ ഉണ്ടാക്കി ആളുകളെ ഭരണത്തിന് എതിരെ തിരിക്കുക. സഖ്യസൈന്യം ഫ്രാൻസിനെ അക്രമിച്ചാൽ ആ നാട്ടിൽ നിന്നും ജനങ്ങളുടെയും മറ്റും സഹായവും പിന്തുണയും സൈന്യത്തിന് ഉറപ്പാക്കുക ഇതൊക്കെയാണ് അതിർത്തി കടന്ന് തീവ്രവാദം നടത്തുമ്പോൾ ഇംഗ്ലണ്ട് ലക്ഷ്യം വെച്ചത്.

ഈ സംഘങ്ങൾക്ക് സഖ്യ കക്ഷികളുടെ ആസ്ഥാനമായ ലണ്ടനുമായി ആശയവിനിമയം എപ്പോഴും ബുദ്ധിമുട്ടായിരുന്നു.വിവരങ്ങൾ അറിയാനുള്ള ബുദ്ധിമുട്ട് കാരണം അതിനായി ഒരു സന്നാഹം ഒരുക്കാൻ SOE നിർബന്ധിതമായി. ഫ്രഞ്ച് വ്യോമസേനയിൽ നിന്നും വിരമിച്ച ഹെന്ററി ഡറിക്കോട്ട് (Henri Déricourt , കോഡ് നെയിം:ഗിൽബർട്ട്) 1943 ജനുവരി 22 ന് രഹസ്യമായി ഫ്രാൻസിൽ എത്തിച്ചേർന്നു. ഫ്രാൻസിൽ സഖ്യ കക്ഷികളുടെ ഒരു കൊറിയർ നടത്താനും രഹസ്യന്വേഷണ ആവശ്യങ്ങൾക്കും മറ്റുമായി വിമാനം ഇറക്കുന്നതിനും മറ്റും പറ്റിയ സ്ഥലങ്ങൾ കണ്ടെത്തുകയായിരുന്നു ഉദ്യേശം. അദ്ദേഹത്തിന്റെ സഹായത്തോടെ ആറുമാസം കൊണ്ട് അറുപതിലധികം മിഷനുകൾ നടന്നു. ഫ്രാൻസിലെ വിവരങ്ങൾ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇംഗ്ലണ്ടിൽ അറിയാം എന്നായി. ഇതിലധികവും പ്രോസ്പെർ മുഖേന ആയിരുന്നതിനാൽ എല്ലാ സംഘങ്ങളും വയർലെസ് സന്ദേശമയക്കാനും ആയുധങ്ങൾക്കും പ്രോസ്പെറിനെ ആണ് ആശ്രയിച്ചിരുന്നത്.
മെയ്മാസം 15നു ഫ്രാൻസിസ് സറ്റിൽ രഹസ്യമായി ഇംഗ്ലണ്ടിൽ പോയിവന്നു. വിമാനം വഴി സാധനങ്ങൾ എത്തിക്കാൻ കഴിയുന്ന സ്ഥിതിക്ക് കൂടുതൽ ആയുധങ്ങളും മറ്റും എത്തിച്ചു തീവ്രവാദികളെ മുൻനിർത്തി സ്ഫോടനങ്ങൾ ഉണ്ടാക്കി ഫ്രാൻസിലെ ജർമൻ ഭരണം അസ്ഥിരപ്പെടുത്താൻ ഉള്ള പദ്ധതിയുമായിട്ടായിരുന്നു അദ്ദേഹം വന്നത്.

അതുപ്രകാരം 1943 ജൂണ് മാസം 10 നു രാത്രിയിൽ ഇംഗ്ലണ്ടിൽ നിന്നും പ്രോസ്പെർ സംഘനയ്ക്കു വേണ്ടി അയച്ച സ്ഫോടക വസ്തുക്കൾ ചിലത് അബദ്ധത്തിൽ ഒരു കൃഷിസ്ഥലത് വീണു പൊട്ടിത്തെറിച്ചു. സ്ഥലത്തെ ഒരു കൃഷിക്കാരൻ ഇതു അധികാരികളെ അറിയിച്ചു. ഈ സംഭവം ജർമൻ ഉന്നത ഉദ്യോഗസ്ഥതലത്തിൽ എത്തിയതോടെ ജർമൻ രഹസ്യപൊലീസ് വളരെയധികം ജാഗരൂകരായി.
ഈ അന്വേഷണം നടക്കുന്നതിനു ഇടയിലേക്കാണ് 1943 ജൂണ് മാസം 16നും 17നും ഇടയിലുള്ള രാത്രി നൂർ ഫ്രാൻസിൽ എത്തുന്നത്.
ഡയാന റോഡൻ, സിസിലിലിഫോർട്ട്, ചാൾസ് സ്കിപ്പർ എന്നിവർക്കൊപ്പം വിമാനമാർഗം വടക്കു പടിഞ്ഞാറൻ ഫ്രാൻസിലെ ആംഗേഴ്‌സ് എന്ന പ്രദേശത്തു എത്തി. രഹസ്യമായി ജർമ്മൻ അധീന ഫ്രാൻസിൽ എത്തുന്ന സഖ്യകക്ഷി ഉദ്യോഗസ്ഥരെ അവിടെ സ്വീകരിച്ചിരുന്നത് ഹെന്ററി ഡറിക്കോട്ട് ആയിരുന്നു.

Advertisementജർമൻ രഹസ്യപൊലീസ് പ്രോസ്പെർ അംഗങ്ങൾക്കുവേണ്ടി വലിയ തിരച്ചിൽ നടത്തുന്ന സമയമായിരുന്നു. അവരെ സ്വീകരിക്കാൻ എത്തും എന്നു കരുതിയ ഹെൻറിയും കൂട്ടരും അവിടെ ഉണ്ടായിരുന്നില്ല. എന്നാൽ നൂറിന് ഉള്ള നിർദേശം വ്യക്തമായിരുന്നു. പാരീസിൽ ചെന്ന്‌ കയ്യിലുള്ള വിലാസത്തിൽ ബന്ധപ്പെട്ട് എമിലിഗ്യാരി ( കോഡ് നെയിം: സിനിമ)യെന്ന ആളെ കണ്ടെത്തുക അദേഹം വഴി പ്രോസ്പെർ നെറ്റ്‌വർക്കിൽ ചേരുക അവിടെ വയർലെസ് ഓപ്പറേറ്റർ ആയി പ്രവർത്തിക്കുക. വിമാനമിറങ്ങിയ ആംഗേഴ്സിൽ നിന്നും പാരീസ് വരെ തനിയെ പോകുകയല്ലാതെ മറ്റു വഴി ഉണ്ടായിരുന്നില്ല.

ജെന്നി മേരി റെയ്നർ(Jeanne Marie Renier ) എന്നായിരുന്നു അവളുടെ പുതിയ പേര്. മധ്യഫ്രാന്സിൽ ലോറി നദിക്കരയിൽ (Loire) മലഞ്ചരിവിൽസ്ഥിതിചെയ്യുന്ന ഒരു ചെറിയ നഗരമാണ് ബ്ലോയിസ് (Blois). അവിടെനിന്നും യുദ്ധകാലത് ജോലിയന്വേഷിച്ചു പരീസിലേക്കു വന്ന കുട്ടികളുടെ ആയയും നേഴ്‌സും ആയിരുന്നു അവൾ. ഒരു ഫ്രാൻസ് റേഷൻ കാർഡും മറ്റു തിരിച്ചറിയൽ രേഖകളും അവൾക്ക് ഉണ്ടായിരുന്നു. SOE നൽകിയ ഈ പുതിയ വ്യക്തിത്വവും ഫ്രാൻസിലെ മുൻകാല ജീവിതവും ഭാഷയും ഒക്കെ നൂറുന്നീസയെ ജെന്നിയാക്കി മാറ്റി.

ആർക്കും ഒരു സംശയവും ഉണ്ടാക്കാതെ, ഒരാളും തന്നെ പിന്തുടരാൻ ഇടവരുത്താതെ ജെന്നി യാത്ര ആരംഭിച്ചു.
10 ആം തീയതിയിലെ സ്ഫോടനത്തിന്റെ ബാക്കിപത്രമായ റോഡ് ബ്ലോക്കുകളും കർശന പരിശോധനകളും പിന്നിട്ടു ആർക്കും ഒരു സംശയവും ഉണ്ടാകാതെ നൂർ ആംഗേഴ്‌സിൽ നിന്നും മുന്നൂറോളം കിലോമീറ്റർ അകലെ പാരസിലെത്തി. താൻ ബന്ധപ്പെടേണ്ടിയിരുന്ന എമിലിഗ്യാരിയെയും സുഹൃത്തിനേയും കണ്ടെത്തി..അദ്ദേഹം അവളെ സ്വീകരിച്ചു. പാസ്സ്‌വേർഡ്‌ പറഞ്ഞു തിരിച്ചറിഞ്ഞു. അദ്ദേഹം സന്തോഷം കൊണ്ട് അവളെ ആശ്ലേഷിച്ചു. നൂർ എത്തിച്ചേരാൻ തമാസിച്ചപ്പോൾ പിടിക്കപ്പെട്ടു കോണ്സണ്ട്രേഷൻ ക്യാമ്പിലേക്ക് അയക്കപ്പെട്ടിരിക്കാം എന്നാണ് അവർ കരുതിയത്. അദ്ദേഹം അവളെ ചില പ്രോസ്പെർ അംഗങ്ങൾക്ക് പരിചയപ്പെടുത്തി.Professor Alfred Serge Balachowsky എന്ന ആളുടെ വീട്ടിലാണ് എമിലി നൂറിന് താമസം ഒരുക്കിയിരുന്നത്.

പ്രോസ്പെർ നെറ്റവർക്ക് നാസികൾ കണ്ടെത്തി ഏജന്റുമാരേ ഒന്നൊന്നായ പിടിക്കുകയോ കൊല്ലുകയോ ചെയ്യുന്ന സമയമായിരുന്നു അത്. 10 തീയതിയിലെ പൊട്ടിത്തെറിക്കു ശേഷം പുറത്തിറങ്ങുന്നത് തന്നെ അപകടകരമായിരുന്നു. 12 ആം തീയതി ആയുധങ്ങൾ എടുക്കാൻ വേണ്ടി പോയ Yvonne Rudelatt അവിടെ ജർമൻ പൊലീസ്‌കാവൽ കാരണം തിരികെ വന്നു. 20 ആം തീയതി രഹസ്യമായി എത്തിയ ചാരന്മാരെ സ്വീകരിക്കാൻ പോയ Yvonne Rudelatt ജർമൻ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് പിടിക്കപ്പെട്ടു. മറ്റുള്ളവർ കൊല്ലപ്പെട്ടു.21ആം തീയതി Pierre Culioli അടക്കം നാലുപേർ പിടിക്കപ്പെട്ടു. 23 നു പ്രോസ്പെർ തലവൻ ഫ്രാൻസിസ് സിറ്റൽ തന്നെ പോലീസ് കസ്റ്റഡിയിൽ ആയി.

Advertisementതുടർന്നുള്ള മൂന്നുമാസ കാലയളവിൽ നൂറിലധികം SOE ഏജന്റ്മാർ പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. പിടിക്കപ്പെട്ടവരും കോണ്സണ്ട്രേഷൻ ക്യാമ്പുകളിൽ വെച്ചു പീഡനങ്ങൾ അനുഭവിച്ചു മരിക്കുകയാണ്‌ ഉണ്ടായത്. പ്രോസ്പർ പിടിയിലായത്തോടെ സംഘടനയുടെ കെട്ടുറപ്പ് നഷ്ട്ടപ്പെട്ടു. കൂടുതൽ കൂടുതൽ റിബലുകൾ പിടിക്കപ്പെട്ടു. Balachowsky യുടെ വീട്ടിൽ നിന്നും നൂർ രക്ഷപ്പെടുകയായിരുന്നു. Balachowsky യുടെ വീടുവിട്ട നൂർ അതിനുശേഷം എവിടെയായിരുന്നു എന്നും മറ്റും കൃത്യമായി അറിയില്ല. നൂർ ഇനായത്ത് ഖാനെ കുറിച്ചുള്ള ചരിത്ര വസ്തുതകളും ഒദ്യോഗിക രേഖകളും ബാലക്കോവ്സ്കിയുടെ വീട്ടിൽ നിന്നും ഒരുദിവസം രാത്രി അവൾ അനിശ്ചിതത്വങ്ങളിലേക് ഇറങ്ങിപ്പോയതോടെ അവസാനിക്കുന്നു. ‘പോസ്റ്റേ മഡെലീൻ’ എന്നറിയപ്പെട്ട അവളുടെ വയർലെസ് സന്ദേശങ്ങളിൽ ആകട്ടെ അവളാണ് എന്നു ഉറപ്പിക്കാൻ വേണ്ടി കുട്ടിക്കാലത്തെ കുറിച്ചും മറ്റും പറയുന്ന ഹ്രസ്വമായ റെഫെറന്സുകൾ അല്ലാതെ മറ്റൊന്നുമില്ല അവളെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ ഒന്നും ഉൾക്കൊള്ളുന്നില്ല
.
ഒരു ദിവസം തന്റെ അടുത്ത അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന ജെന്നി മേരി റെയ്നർ എന്ന നർസ് ആ പട്ടാളക്കാരനോട് ഒരു സഹായം ചോദിച്ചു. തന്റെ കഴുകിയ തുണികൾ ഉണക്കാൻ ഇടാൻ വേണ്ടി ഒരു അയൽ കെട്ടികൊടുക്കുമോ എന്നാണ് അവർ ചോദിച്ചത്. തന്റെ ജോലിഭാരവും കഴുകി വൃത്തിയാക്കിയ വസ്ത്രങ്ങൾ ആശുപത്രിയിലെ അണുബാധ കുറയാൻ എത്ര അത്യാവശ്യമാണെന്നും ഒക്കെ അവർ അയാളോട് സംസാരിച്ചുകൊണ്ടിരുന്നു. തുണി ഇടുന്നതിനുവേണ്ടിയുള്ള കമ്പികൾ അവർ എവിടുന്നോ സമ്പാദിച്ചിരുന്നു. പട്ടാളക്കാരൻ റെയ്നറുടെ ജനാലയിൽ ചവിട്ടി നിന്നുകൊണ്ട് അവർക്ക് തുണി ഉണക്കാൻ വേണ്ട സംവിധാനം ആ കമ്പികൾ ഉപയോഗിച്ചു കെട്ടികൊടുത്തു. അത് അവർക്ക് വലിയ ഉപകാരമായി എന്നു സൂചിപ്പിച്ചു വശ്യമായി ചിരിച്ചുകൊണ്ട് മിസ് റെയ്നർ ആ പട്ടാളക്കാരനു നന്ദി പറഞ്ഞു.

നൂർ ജർമ്മൻ പട്ടാളക്കാർ താമസിച്ചിരുന്ന ഒരു അപ്പാർട്ട്‌മെന്റ് ബില്ഡിങ്ങിൽ ഒരു റൂം വാടകയ്ക്ക് എടുത്തു. നൂറിനെ ആ റൂം ആകർഷിച്ചത് അതിന്റെ ജനാലയും അതിനോട് ചേർന്നു വളർന്നു നിൽക്കുന്ന മരവും ആയിരുന്നു. തങ്ങളുടെ രഹസ്യവിവരങ്ങൾ ശത്രുക്കൾക്ക് ചോർത്തികൊടുക്കാനുള്ള വയർലെസ് സെറ്റിന് വേണ്ടി ആന്റിന വെച്ചുകൊടുക്കുകയാണ് താൻ ചെയ്തത് എന്നു ആ പട്ടാളക്കാരൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ജനാലയിൽ ആന്റിന സെറ്റ് ചെയ്തു കിട്ടിയതോടെ അടിയന്തിര സാഹചര്യങ്ങളിൽ സുരക്ഷാ അവഗണിച്ചും വയർലെസ് മെസ്സേജുകൾ സ്വീകരിക്കാനും അവൾക്കു കഴിഞ്ഞു. പ്രോസ്പർ നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ച് ഇരുപതിൽ അധികം മെസ്സേജുകൾ അവൾ ഇംഗ്ലണ്ടിലേക്ക് അയച്ചു. മഡെലീൻ എന്ന കോഡ് നെയിമിൽ ആയിരുന്നു ഇവയൊക്കെയും അയച്ചത്. പ്രോസ്പെർ നശിച്ച ശേഷം ‘ഫോണോ’ (phono) ‘സിനിമ’ തുടങ്ങിയ നെറ്റുവർക്കുകൾക്കുവേണ്ടിയാണ് കൂടുതലും പ്രവർത്തിച്ചത്.
ഇതേ സമയത്തു തന്നെ പ്രോസ്പെർ തകർന്നപ്പോൾ ചിതറിപോയ അംഗങ്ങൾക്ക് വേണ്ടിയുള്ള കൊറിയർ പോയിന്റ് ആയിട്ടും അവൾ പ്രവർത്തിച്ചു. ഈ കാര്യങ്ങൾ ചെയ്യുമ്പോൾ എല്ലാം തന്നെ നൂർ ജർമൻ പട്ടാളക്കാർ ഇടയിൽ ആയിരുന്നു എന്തെകിലും പ്രശ്നമുണ്ടാകുന്ന പക്ഷം പെട്ടന്ന് രക്ഷപെടാനുള്ള വഴികൾ കണ്ടെത്തണമായിരുന്നു.

നൂർ താൻ വഴി കടന്നുപോകുന്ന മെസ്സേജുകൾ കോഡ് ഭാഷയിലും അതിനുശേഷം ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷയിലും എഴുതി സൂക്ഷിച്ചിരുന്നു. രഹസ്യ വിവരങ്ങൾ എഴുതി സൂക്ഷിക്കുന്നത് എന്നും എല്ലാ രഹസ്യാന്വേഷണ വിഭാഗങ്ങളും എന്നും എതിർത്തിട്ടുള്ള കാര്യമാണ്. എന്നിട്ടും എന്തുകൊണ്ടാണ് നൂർ അങ്ങനെ ചെയ്തത് എന്നു വ്യക്തമല്ല. ട്രെയിനിങ് പൂർത്തിയായിരുന്നില്ല എന്നതും ട്രെയിനിങ്ങിൽ അവരുടെ പ്രകടനം മെച്ചമായിരുന്നില്ല എന്നതും ചേർത്തുവായിച്ചാൽ അവരുടെ ഈ അശ്രദ്ധ വലിയ അത്ഭുതമൊന്നും അല്ല.

ഈ സമയത്‌ നൂർ കരുതിയിരുന്നത് ഇംഗ്ലണ്ടിന് പരീസുമായുള്ള ഏക ആശയ വിനിമയ ബന്ധം താൻ മാത്രമാണ് എന്നാണ്. മറ്റുള്ള വയർലെസ് ഓപ്പറേറ്റർമാർ എല്ലാവരും കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്തു. SOE ഉദ്യോഗസ്ഥരും അവളുടെ ഈ ധാരണ തിരുത്തിയില്ല. (മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ഇത് പരസ്പരം ഇരുവരും അറിഞ്ഞിരുന്നില്ല) എന്തെകിലും പ്രധാനപ്പെട്ട വാർത്തകൾ നഷ്ടപെടരുത് എന്നു ഉത്തരവാദിത്തം കൂടി നൂർ സ്വയം ഏറ്റെടുത്തു. സൈനികരുടെ സ്വകാര്യ സംഭാഷണങ്ങളിൽ നിന്നും പോലും എന്തെകിലും വിവരങ്ങൾ ലഭിക്കാനുള്ള സാധ്യതയാണ് ആ അപ്പർട്ട്മെന്റ് കെട്ടിടത്തിൽ അവളെ തുടരാൻ പ്രേരിപ്പിച്ചത് എന്നു കരുതുന്നു. ഈ സ്ഥലം യുദ്ധത്തിന് മുൻപ് നൂർ താമസിച്ചിരുന്ന പ്രദേശത്തിന് അടുത്താണ്. അവൾ പലതവണ തന്റെ സുഹൃത്തുക്കളെ അവയുടെ ചെന്നു കാണുകയും പരിചയം പുതുക്കുകയും ചെയ്തിരുന്നു. അവരിൽ ആർക്കും തന്നെ നൂറിന്റെ ജോലിയെ കുറിച്ചോ ലക്ഷ്യത്തെ കുറിച്ചോ അറിവില്ലായിരുന്നു. ഈ സമയത്തും എമിലി ഗ്യാരിയെയും കുടുംബത്തെയും ജോലി ആവശ്യത്തിനായി സന്ദർശിക്കുകയും ചിലപ്പോൾ രാത്രി അവിടെ തങ്ങുകയും ചെയ്തിരുന്നു. മുപ്പതോളം സഖ്യകക്ഷി എയർ മാൻ മാരെ തിരികെ ഇംഗ്ലണ്ടിൽ എത്തിക്കാൻ കഴിഞ്ഞത് നൂർ ന്റെ ഒരു വിജയമാണ്.

Advertisementരാജ്യത്തിനു വേണ്ടിയകട്ടെ വിശ്വാസത്തിനു വേണ്ടിയകട്ടെ കോർപറേറ്റ് താൽപര്യങ്ങൾക്ക് വേണ്ടിയകട്ടെ രഹസ്യാന്വേഷണജോലിയിൽ ഏർപ്പെടുന്നവർ അനവധിയാണ്. ബന്ധങ്ങളുടെ ഒരു നെറ്റവർക്ക് ആണ് രഹസ്യാന്വേഷണം തന്നെ. ഇതിനിടയിൽ പിടിക്കപ്പെടുന്നവർ അനവധി. അതുകൊണ്ടു തന്നെ ഇന്റലിജൻസ് കമ്മ്യൂണിറ്റിയിൽ പ്രസിദ്ധമായ ഒരു ചൊല്ലാണ് “everybody talks”
പിടിക്കപ്പെട്ട ഏജന്റ് എത്ര പരിചയ സമ്പന്നനും സഹന ശക്തി ഉള്ളവനും ആകട്ടെ അയാൾക്ക് അറിയുന്ന വിവരങ്ങൾ ശത്രുക്കൾ അറിഞ്ഞു എന്നാണ് മറ്റുള്ളവർ കണക്കാക്കുന്നത്. ഏതൊരാളെയും സംസാരിപ്പിക്കുവാൻ കഴിയുന്ന പീഡന മുറകൾ മനുഷ്യൻ കണ്ടെത്തിയിട്ടുണ്ട്. ലോകമഹായുദ്ധങ്ങൾ ഇക്കാര്യത്തിൽ ഒന്നാമതായിരുന്നു. കൂടുതൽ ഏജന്റുമാർ പിടിക്കപ്പെടുന്നത് അനുസരിച്‌ ബാക്കി ഉള്ളവർക്ക് മുൻകരുതൽ എടുക്കേണ്ടി വന്നു. നൂറിന് പലതവണ താമസസ്ഥലം മാറേണ്ടി വന്നു. ശത്രുക്കളുടെ കണ്ണുവെട്ടിച്ചുള്ള വയർലെസ് ഓപ്പറേറ്റിങ് ഓരോദിവസവും ദുഷ്കരമായി മാറി

ഏകദേശം 11.5 കിലോഗ്രാം ഭാരമുള്ള ഒരു ഉപകരണമായിരുന്നു നൂർ ഉപയോഗിച്ചിരുന്ന B2 ടൈപ്പ്‌ MK2 SPY റേഡിയോ. 800 കിലോമീറ്ററാണ് അതിന്റെ പ്രവർത്തന പരിധി. I)ഒരു Rx/Tx (റിസീവിങ്/ ട്രാൻസ്മിഷൻ) മോഡ്യൂൾ.
||)6 വോൾട് 4A/9 A ബാറ്ററി
|||)സ്‌പെയർ ബോക്‌സ്
ഇതു മൂന്നും ആണ് അതിലെ പ്രധാന ഘടകങ്ങൾ.

സാമാന്യം വലിപ്പമുള്ള ഒരു സ്യൂട്ട് കേസിനുള്ളിൽ ആയിരുന്നു ഇതു വെച്ചിരുന്നത്. ഇതിൽ നിന്നും അയക്കുന്ന വയർലസ് കമ്യുണിക്കേഷൻ സിഗ്നലുകൾ പിടിച്ചെടുത്തു അവ എവിടെനിന്നു വരുന്നു എന്ന് ശത്രുക്കൾക്ക് മനസിലാക്കാൻ വെറും അര മണിക്കൂർ മതിയായിരുന്നു. ഈ വയർലെസ് സിഗ്നലുകൾ ആകട്ടെ കോഡ് ഭാഷയിൽ ആയിരുന്നു. അതുകൊണ്ട് അതിലെ രഹസ്യം മനസിലാക്കുവാൻ അവർക്ക് പ്രയാസം ആണെങ്കിലും ഉറവിടം കണ്ടെത്തുവാൻ എളുപ്പമായിരുന്നു. ഈ അര മണിക്കൂറിന്റെ പ്രശ്നം കാരണം ഒരു ഏജന്റ് തുടർച്ചയായി ഒരു സ്ഥലത്തിരുന്നു ജോലി ചെയ്യാൻ കഴിയാതെ വന്നു. ഓരോ ഇരുപതു മിനിറ്റ് കൂടുമ്പോഴും അവർക്ക് തന്റെ ജോലിസ്ഥലം മാറ്റണമായിരുന്നു. അങ്ങനെയുള്ള സന്ദർഭങ്ങളിൽ നൂർ തന്റെ ഉപകരണം അടങ്ങിയ ഭാരിച്ച പെട്ടി അക്കാലത്തെ സ്ത്രീകൾ ഭാരം കുറഞ്ഞ തുണിപ്പെട്ടി ഒരു കയ്യിൽ അനായാസം പിടിച്ചുകൊണ്ടു പോകുന്നതുപോലെഒരു കയ്യിൽ പിടിച്ചുകൊണ്ടു, ആരിലും സംശയം ഉണ്ടാക്കാതെ ഓരോ ഇരുപതാം മിനിറ്റിലും ജനക്കൂട്ടത്തിന്റെ ഇടയിലൂടെയും പാർക്കുകളിലൂടെയും മറ്റും ആർക്കും മുഖം കൊടുക്കാതെ തനിക്ക് ജോലിതുടരാൻ പറ്റിയ ഇടങ്ങൾ തേടി അലഞ്ഞുനടന്നു. ഇതിനിടയിൽ പലതവണ നാസി പാർട്ടി അംഗങ്ങളേയും ഗസ്റ്റപ്പോയുടെ തന്നെ ഉദ്യോഗസ്‌ഥരെയും പലതവണ അവർ കടന്നുപോയി.

1943 ഒക്ടോബർ മാസം 13 നോ അതിനടുത്തോ ഒരുദിവസം നൂറുന്നീസ എമിലി ഗ്യാരിയുടെ വീട്ടിലേക് പോയി. ജോലിസംബന്ധമായ ആവശ്യങ്ങൾക്ക് വേണ്ടി അവിടം സന്ദർശിക്കുന്നത് പതിവായിരുന്നു. എന്നാൽ ആ ദിവസം എമിലി ഗ്യാരി അവിടെ ഉണ്ടായിരുന്നില്ല. പകരം അവിടെ നൂറിനെ കാത്തിരുന്നത് പീറ്റർ ( Pierre Cartaud) എന്നൊരു ഫ്രഞ്ചുകാരനായിരുന്നു. അപ്രതീക്ഷിതമായി അയാൾ വീട്ടിലേക്ക് വന്ന നൂറിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുകയും അറസ്റ് ചെയ്യാൻ പോകുകയാണ് എന്നു അറിയിക്കുകയും ചെയ്തു.
നൂർ അറസ്റ്റിനെ ശക്തമായി എതിർത്തു. പീറ്റർ ബലം പ്രയോഗിച്ചപ്പോൾ അയാളെ ചെറുക്കുകയും കടിച്ചു പരിക്കേല്പിക്കുകയും ചെയ്തു ഒടുവിൽ പീറ്റർ നൂറിന് നേരെ തന്റെ കൈത്തോക്ക് ചൂണ്ടി അറസ്റ് ചെയ്യുകയാണ് ഉണ്ടായത്. പീറ്റർ പുറത്തു കാത്തുനിന്ന ഏണസ്റ്റ് വോഗ് ( Ernst Vogt) എന്ന ജർമൻ ഓഫീസറെ അകത്തേക്ക് വിളിച്ചു.നൂറുന്നീസ ഇനായത്ത് ഖാൻ/ ജെന്നി മേരി റെയ്നർ /മഗ്ദലീൻ/നഴ്സ്/ സെയിന്റ്/നോറ ബേക്കർ അവിടെവെച്ചു ജര്മനിക്കെതിരായ രാജ്യദ്രോഹ പ്രവർത്തനം , രാജ്യത്തിന്റെ ശത്രുക്കളെ സഹായിക്കൽ, തുടങ്ങിയ കുറ്റങ്ങൾക്ക്‌ അറസ്റ് ചെയ്യപ്പെട്ടു.

Advertisement 154 total views,  1 views today

Advertisement
Entertainment3 hours ago

മുഹൂർത്തം മെയ് 28 ന് രാവിലെ, ചടങ്ങുകൾ നടക്കുന്നത് ചെന്നൈയിൽ വച്ച്, അടുത്ത ദിവസം തന്നെ മഞ്ജുവാര്യർ പോകും.

controversy3 hours ago

വിജയ് ബാബുവുമായുള്ള 50 കോടിയുടെ കരാറിൽ നിന്നും പിൻമാറി പ്രമുഖ ഒ.ടി.ടി കമ്പനി; കരാർ ഏറ്റെടുക്കാൻ ഒരുങ്ങി താരസംഘടന.

Latest4 hours ago

സേവാഭാരതി എന്നു പറയുന്നത് കേരളത്തിലുള്ള ഒരു സംഘടനയാണ്; അവർക്ക് തീവ്രവാദ പരിപാടിയൊന്നുമില്ല; ശബരിമലയ്ക്ക് പോകുമ്പോൾ വെളുപ്പും വെളുപ്പും ഇടാൻ പറ്റുമോ? മേപ്പടിയാൻ വിമർശനങ്ങളോട് പ്രതികരിച്ച് ഉണ്ണിമുകുന്ദൻ.

Entertainment4 hours ago

സിനിമയിലെ ആ ഇൻ്റിമേറ്റ് രംഗങ്ങൾ ഹോട്ട് ആൻഡ് സ്പൈസി ആക്കാൻ വേണ്ടിയല്ല; ദുർഗ കൃഷ്ണ

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന ആ സന്തോഷവാർത്ത പ്രഖ്യാപിച്ച് ജീത്തു ജോസഫ്. അത് തകർക്കുമെന്ന് ആരാധകർ.

Entertainment4 hours ago

മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം തയ്യാറാക്കാൻ ഒരുങ്ങി ധ്യാൻ ശ്രീനിവാസൻ.

Entertainment4 hours ago

മൃഗ ഡോക്ടർ, സ്കൂൾ കുട്ടികൾക്കായുള്ള ഈ പുസ്തകവുമേന്തി, അതെന്താ അങ്ങനെ ?

Entertainment5 hours ago

മഞ്ജു വാര്യർ : അഭിനയത്തിൽ കൃത്രിമത്വം കൂടുന്നുവോ ?

Boolokam6 hours ago

അഹൂജയുടെ കഥ – അമർ നാഥ് അഹൂജയും ആംപ്ലിഫയറും

condolence6 hours ago

സംഗീത സുജിത്തിനോടുള്ള ആദരസൂചകമായി പ്രിയ ഗായിക ആലപിച്ച ചില ഗാനങ്ങൾ പങ്കുവയ്ക്കുന്നു

Entertainment7 hours ago

പ്രധാനമായും 3 കഥാപാത്രങ്ങൾ, പക്ഷെ പടം ഞെട്ടിച്ചു

Kerala7 hours ago

ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചാൽ തോട്ടിൽ പോകുമോ ?

controversy2 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment6 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 day ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment1 day ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment2 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment3 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment3 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment3 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment4 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment6 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment6 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment6 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment6 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Advertisement