‘SHELD’ ന്റെ പ്രസിഡണ്ടാണ് കക്ഷി, ഹിറ്റ്ലർക്ക് ജൂതന്മാരോടുണ്ടായിരുന്ന അതേ വെറുപ്പാണ് അഹിന്ദുക്കളോടുള്ളത്

125
Deepa Nisanth
‘ഓർമ്മയില്ലേ ഗുജറാത്ത് ? ഓർത്തു കളിച്ചോ ചെറ്റകളേ ” എന്ന് റോഡിലൂടെ അണികൾ പരസ്യമായി മുദ്രാവാക്യം വിളിച്ചു നടന്നപ്പോൾ നേതാക്കന്മാരൊക്കെ ചാനലിലിരുന്ന് ‘ഞങ്ങളൊന്നുമറിഞ്ഞില്ലേ ‘ന്നും പറഞ്ഞ് ഉരുണ്ടു കളിച്ചതാണ്. ഹിന്ദുവിനെ ഉണർത്താൻ നേതാക്കന്മാരൊക്കെ ഇപ്പോ നേരിട്ടിറങ്ങിയിട്ടുണ്ട്. SHELD ( Society for Hindu ethical life development) ന്റെ പ്രസിഡണ്ടാണ് കക്ഷി.പ്രൊഫൈൽ പരിശോധിച്ചാൽ നേതാക്കളുമായുള്ള ബന്ധമൊക്കെ മനസ്സിലാവും.ഹിറ്റ്ലർക്ക് ജൂതന്മാരോടുണ്ടായിരുന്ന അതേ വെറുപ്പാണ് ഇത്തരം ‘ഹിന്ദുവർദ്ധകർക്ക് ‘അഹിന്ദുക്കളോടുള്ളത്.
അധ്യാപകര് പഠിപ്പിച്ചാപ്പോരേ? രാഷ്ട്രീയം പറയണതെന്തിനാണെന്ന അഴകൊഴമ്പൻചോദ്യവുമായി ഇങ്ങോട്ടു വരണ്ട.രാഷ്ട്രീയം എന്നു പറയുന്നത് ഒരു സംഘടനയുടെ പേരല്ല.കൊടിയുടെ നിറമല്ല. മുദ്രാവാക്യം വിളികളല്ല.അതൊരു നീതിബോധമാണ്. ആ നീതിബോധം പ്രവർത്തിക്കേണ്ടത് മനുഷ്യർക്കു വേണ്ടിയാണ്. അപരമതക്കാരോടുള്ള അസഹിഷ്ണുതയിൽ സ്വന്തം മതസ്വത്വം നിർവ്വചിച്ചുറപ്പിക്കുന്ന ഇത്തരം പ്രാകൃതമനോനിലയുടെ എതിർചേരിയിൽ അണിനിരന്നു കൊണ്ടാണ് ഇന്നാടിന്റെ ജനാധിപത്യ മതനിരപേക്ഷ സംസ്കാരം നാം വീണ്ടെടുക്കേണ്ടത്. എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ..