‘അമ്മ’യുടെ പിറന്നാളാഘോഷത്തിന് ഒന്നാം പേജ് വിട്ടുകൊടുത്ത മാധ്യമങ്ങൾ ഈ ആത്മഹത്യ മൂടിവച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ !

251

Deepa Nisanth

ഇങ്ങനൊരു സംഭവം നടക്കുന്നുണ്ട്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയഭേദമെന്യേ എല്ലാവരും ഏകമാനസരാണ്. അമൃതാനന്ദമയി മഠത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബാംഗ്ലൂരുള്ള അമൃത കോളേജിന്റെ ആറാം നിലയിൽ നിന്നും ഒരു വിദ്യാർത്ഥി ചാടി ആത്മഹത്യ ചെയ്തിരുന്നു. ഹോസ്റ്റൽ മെസിലെ മോശം ഭക്ഷണവുമായി ബന്ധപ്പെട്ട സമരം ചെയ്തത് മൂലം പുറത്താക്കപ്പെട്ട വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത് . ക്യാമ്പസ് ഇന്റർവ്യൂ വഴി ആ വിദ്യാർത്ഥിക്ക് ലഭിച്ച ജോലിയും കോളേജ് അധികൃതർ ഇല്ലാതാക്കിയിരുന്നു. വിദ്യാർത്ഥികൾ കഴിഞ്ഞ രണ്ടുദിവസമായി കോളേജിന് മുന്നിൽ സമരത്തിലാണ്.‘AMMA should come,and address the issue’ എന്ന മുദ്രാവാക്യവുമായി ഇരിക്കുന്ന ആ കുട്ടികൾക്കൊരു വാർത്താമൂല്യവുമില്ലെന്നാണോ? അമ്മയുടെ പിറന്നാളാഘോഷത്തിന് ഒന്നാം പേജ് വിട്ടുകൊടുത്ത് ‘ഹാപ്പി ബർത്ത് ഡേ’ പാടുന്ന മാധ്യമങ്ങൾ ഈ ആത്മഹത്യ എന്താണ് മൂടിവെക്കുന്നത്?