പതിനഞ്ചാംവയസ്സിൽ കൂട്ടബലാത്സംഗത്തിന് ഇരയാകേണ്ടി വന്നെങ്കിലും അവർ ആത്മഹത്യ ചെയ്തില്ല, തന്റെ പിന്നീടുള്ള ജീവിതം സ്ത്രീകള്‍ക്കും കുട്ടികൾക്കുമായി അവർ മാറ്റിവെച്ചു.

87

Deepa Nisanth

പേര്:- സുനിത കൃഷ്ണൻ ,മനുഷ്യാവകാശപ്രവർത്തകയാണ്.മനുഷ്യക്കടത്തിനും ലൈംഗികചൂഷണങ്ങൾക്കുമെതിരെ ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘പ്രജ്വല ‘ എന്ന സംഘടനയുടെ നേതൃത്വം വഹിക്കുന്ന വ്യക്തിയാണ്. 2016 ൽ പത്മശ്രീ ലഭിച്ച വ്യക്തിയാണ്.കൗമാരത്തില്‍ തൻ്റെ പതിനഞ്ചാംവയസ്സിൽ, കൂട്ടബലാത്സംഗത്തിന് ഇരയാകേണ്ടി വന്ന വ്യക്തി കൂടിയാണ് സുനിത. അവർ ആത്മഹത്യ ചെയ്തില്ല.മുഖവും പേരുമൊളിപ്പിച്ചില്ല.തന്റെ പിന്നീടുള്ള ജീവിതം ചൂഷണത്തിനും അതിക്രമത്തിനും ഇരയാകേണ്ടി വന്ന സ്ത്രീകള്‍ക്കും കുട്ടികൾക്കുമായി അവർ മാറ്റിവെച്ചു.

തന്റെ സമീപഗ്രാമത്തിലെ ദളിത് വിഭാഗങ്ങള്‍ക്ക് ബോധവത്കരണം നല്‍കാനായി ക്ലാസുകള്‍ എടുക്കുമായിരുന്നു സുനിത. ഇത്തരം ബോധവത്കരണത്തിലൂടെ ദളിതര്‍ കൂടുതല്‍ ശക്തി പ്രാപിക്കുമോ എന്ന് ഉയര്‍ന്ന ജാതിയിലുള്ള ജന്‍മികള്‍ ചിന്തിക്കുകയും സുനിതയുടെ പ്രവര്‍ത്തനങ്ങളോടുള്ള പ്രതികാരമായി എട്ടു പേര്‍ ചേര്‍ന്ന് അവരെ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു.

ആ പതിമൂന്നു മിനിറ്റു സമയത്തെ എട്ടു പേനായ്ക്കളുടെ ആക്രമണത്തിൽ തകരാനുള്ളതല്ല തൻ്റെ മുന്നോട്ടുള്ള ജീവിതമെന്ന സുനിതാ കൃഷ്ണൻ്റെ തിരിച്ചറിവുണ്ടല്ലോ… അതിൻ്റെ പേരാണ് പോരാട്ടവീര്യം.. അതിനെ തകർക്കാൻ ഒരു ബലാത്സംഗത്തിനുമാകില്ല.
അതിപ്പോ വാക്കുകൾ കൊണ്ടായാലും ശരീരം കൊണ്ടായാലും!’Rape is not a joke ‘ എന്നൊക്കെ നമ്മളിങ്ങനെ നിരന്തരം ആരോടാണ് പറഞ്ഞോണ്ടിരിക്കണത്??