fbpx
Connect with us

Entertainment

“ക്വിയർ വ്യക്തികളെ ചോദ്യം ചോദിച്ചും ഒറ്റപ്പെടുത്തിയും ഇനിയും മതിവരാത്ത മനുഷ്യരുടെ പ്രതിനിധി മാത്രമാണ് മീര”, കുറിപ്പ്

Published

on

റിയാസ് സലീം ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു . റിയാസ് ബിഗ്‌ബോസിൽ ടോപ് ത്രീ വരെ എത്തിയിരുന്നു. നിലപാടുകള്‍ കൊണ്ട് കയ്യടി നേടിയ റിയാസ് ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളെന്ന് സഹതാരങ്ങളെ കൊണ്ടും പ്രേക്ഷകരെ കൊണ്ടും പറയിച്ച ആളായിരുന്നു.സമൂഹത്തിലേക്ക് തെറ്റായ സന്ദേശം കൊടുക്കുന്ന ഏത് വികലമായ പരമാർശങ്ങളെയും കൃത്യ സമയത്ത് ഇടപ്പെട്ട് തിരുത്തുന്നതിൽ റിയാസ് ഒരിക്കലും ഉപേക്ഷ വരുത്താറില്ല. റിയാസിന്റെ ആ ക്വാളിറ്റിയും സംസാരിക്കുന്ന വിഷയങ്ങളെ കുറിച്ചുള്ള അറിവും വാക്ചാതുരിയുമൊക്കെ തന്നെയാണ് ഈ ഇരുപത്തിനാലുകാരന് ഇത്രയേറെ ആരാധകരെ നേടി കൊടുത്തതും.

ഏഷ്യാനെറ്റ് കോമഡി സ്റ്റാർസില്‍ റിയാസും മീരയും തമ്മില്‍ നടന്ന തര്‍ക്കത്തെക്കുറിച്ചുള്ള ദീപ നിശാന്തിന്റെ കുറിപ്പ് ആണ് ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം കോമഡി സ്റ്റാർസില്‍ അതിഥിയായി റിയാസും ദില്‍ഷയുമെത്തിയിരുന്നു. ഷോയ്ക്കിടെ റിയാസും അവതാരകയായ മീരയും തമ്മില്‍ നടന്ന ചോദ്യോത്തരങ്ങള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. റിയാസിനോട് സെക്ഷ്വാലിറ്റിയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയായിരുന്നു മീര ചോദിച്ചത്. ക്വിയർ വ്യക്തത്വങ്ങളെ പരിഹസിക്കുന്ന മലയാളി പൊതുബോധത്തിന്റെ പ്രതിനിധിയായി ചാനല്‍ അവതാരക നില്‍ക്കുമ്പോള്‍ അതിനെതിരെ കലഹിക്കുന്ന ഈ ചെറുപ്പക്കാരന്‍ വലിയ സന്തോഷം നല്‍കുന്നുണ്ട്. അയാളുടെ ഉത്തരങ്ങളില്‍ വ്യക്തതയുണ്ട് എന്നാണ് ദീപ നിശാന്ത് പറയുന്നത്. ഇതിനു തുല്യമായ മറ്റൊരു കുറിപ്പാണു അനുപമ മോഹന്റേതു. ക്വിയർ വ്യക്തികളെ ചോദ്യം ചോദിച്ചും ഒറ്റപെടുത്തിയും ഇനിയും മതിവരാത്ത മനുഷ്യരുടെ പ്രതിനിധി മാത്രമാണ് മീരയെന്നാണ് അനുപമയ്ക്കും എഴുതുന്നത്. രണ്ടു കുറിപ്പുകളുടെയും പൂർണ്ണ രൂപം വായിക്കാം

പരിപാടിയുടെ പേര് ‘കോമഡി ഷോ ‘ എന്നാണ്. അതിലെ കുറച്ച് സംഭാഷണങ്ങളാണ് താഴെ..

Advertisement

ദീപാ നിഷാന്ത്‌

അവതാരക: “റിയാസിൻ്റെ എല്ലാ ഫോട്ടോയുടേയും താഴെയുള്ള കമൻ്റ് ഇത് ആണാണോ പെണ്ണാണോ എന്നാണ്.. ”
റിയാസ്: “എൻ്റെ ജെൻറർ ഐഡൻ്റിറ്റി He Or Him എന്ന് ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മീര കണ്ടിട്ടില്ലെങ്കിൽ Thats not my Problem.കണ്ടോണ്ടിരിക്കുന്ന മനുഷ്യന്മാർക്ക് പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധീം വിവരോം ഇല്ലെങ്കിൽ Thats not my Problem.. ഇതിപ്പോ കേരളമായാലും ഇന്ത്യയായാലും ദ ഓൾ വേൾഡായാലും എല്ലാടത്തും നല്ല മനുഷ്യന്മാരുമുണ്ട്.. ചീത്ത മനുഷ്യന്മാരുമുണ്ട്.. എല്ലാടത്തും വിവരമുള്ള മനുഷ്യന്മാരുമുണ്ട്.. വിവരമില്ലാത്ത മനുഷ്യന്മാരുമുണ്ട്.. ചില വിവരമില്ലാത്ത മനുഷ്യന്മാർക്ക് കുറേ കാര്യങ്ങൾ പഠിക്കണമെന്ന ആഗ്രഹമുണ്ടാവും.. ചില മനുഷ്യന്മാർക്ക് എത്ര വിവരമില്ലെങ്കിലും ഇങ്ങനെ ജീവിച്ചാൽ മതി എന്ന തോന്നലാകും. അങ്ങനെയുള്ള ആൾക്കാര് ഇപ്പറഞ്ഞതുപോലെ പല കമൻ്റ്സും പല പേഴ്സണൽ ക്വസ്റ്റ്യൻസും ചോദിക്കുമായിരിക്കാം. ലെറ്റ് ദെം ആസ്ക്ക്.. എൻ്റെ പേഴ്സണൽ ലൈഫ് ഈസ് മൈൻ.. ഓകെ. വിവരമില്ലാത്ത മനുഷ്യർ എവിടെയെങ്കിലും അത്തരം ചോദ്യങ്ങൾ ചോദിച്ചെന്നു കരുതി ഇവിടെ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് ഞാൻ എൻ്റർടൈൻ ചെയ്യുന്നില്ല.. ”
അവതാരക : “ഇതിനൊക്കെയാണല്ലോ നമ്മളിവിടെ നിൽക്കുന്നത്… “(സ്വന്തം തമാശ സ്വയമാസ്വദിച്ച് അവതാരക ചിരിക്കുന്നു. തുടർന്ന് അടുത്ത ഗഡാഗഡിയൻ ചോദ്യം എടുത്തു വീശുന്നു)
അവതാരക : ” റിയാസ് തന്നെ പറഞ്ഞിട്ടുണ്ട് ഒരുപാടു ചൂഷണങ്ങൾ ചെറിയ പ്രായത്തിൽ അനുഭവിച്ചിട്ടുണ്ട് എന്ന്.. ചൂഷണം ചെയ്തവരിൽ കൂടുതലും ആണുങ്ങളാണോ പെണ്ണുങ്ങളാണോ?”

ദീപാ നിശാന്ത്

ദീപാ നിശാന്ത്

റിയാസ്: “ചൂഷണങ്ങൾ എന്ന് എടുത്തു ഞാൻ പറഞ്ഞിട്ടില്ല.. ഞാൻ ബുള്ളിയിങ്ങ് ആണ് ഉദ്ദേശിച്ചിട്ടുള്ളത്. ഞാൻ പറയാത്ത കാര്യങ്ങൾ പറയരുത്.”
അടുത്ത ചോദ്യം:
“അങ്ങനെ ബുള്ളി ചെയ്തവരിൽ കൂടുതലും ആണുങ്ങളാണോ പെണ്ണുങ്ങളാണോ?”
റിയാസ്: “രണ്ടു കൂട്ടരുമുണ്ടാകാം..പക്ഷേ നമുക്കറിയാം നമ്മുടെ സമൂഹത്തിൽ പുരുഷന്മാരായിരിക്കും ഏറ്റവും കൂടുതൽ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുകയെന്നത്..”
അവതാരക: “ഒരു പാട് ഗേൾസ് കമൻ്റ് ചെയ്തിട്ടുണ്ട്, ഫിസിക്കലി കാണാനായിട്ട് വളരെ അട്രാക്റ്റീവായിട്ടുള്ള ഒരു പയ്യനാണ് റിയാസ് എന്ന്. അതിൻ്റെ പേരിൽ പെൺകുട്ടികൾ അപ്രോച്ച് ചെയ്യാറുണ്ടോ? അതെങ്ങനെയാണ് ഹാൻഡിൽ ചെയ്യുന്നത്?”
റിയാസ്: ” ദാറ്റ്സ് മൈം പേഴ്‌സണൽ ലൈഫ്. ഞാനത് പേഴ്സണലി ഹാൻഡിൽ ചെയ്യും. അത് ഈയൊരു ഷോയിൽ വന്ന് പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.”
അവതാരക: “അല്ല… എനിക്ക് റിലേഷൻഷിപ്പ് സ്റ്റാറ്റസ് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് ”
റിയാസ്: ” സിംഗിൾ. ”
അവതാരക : “എങ്ങനെയുള്ള ഒരു കമ്പാനിയനെയാണ് ആഗ്രഹിക്കുന്നത്?”
റിയാസ്: ” വിവരവും ബുദ്ധിയുമുണ്ടായിരിക്കണം. അത്യാവശ്യമൊരു പ്രോഗ്രസീവ് ചിന്താഗതിയുണ്ടായിരിക്കണം.. നല്ലൊരു മനസ്സായിരിക്കണം..ദാറ്റ്സ് ഇറ്റ് ”
( പശ്ചാത്തലത്തിൽ കൂടെ നിൽക്കുന്നവരിലാരോ “വിവരക്കേട് ഇതുപോലെ ചോദിക്കാനും പാടില്ല അല്ലേ?” എന്ന് പൂരിപ്പിക്കുന്നു. റിയാസ് അത് ശരി വെച്ച് ചിരിക്കുന്നു.)
അവതാരക: “അല്ലാ..മെയിലാണ് ഫീമെയിലാണ് കമ്പാനിയൻ വേണ്ടുന്നത്… അങ്ങനെയൊന്നുമില്ലാ?”
റിയാസ്: “നോ കമൻ്റ്സ്”
അവതാരക: “ഒരു പെൺകുട്ടിയെ കല്യാണം കഴിക്കോ?”
റിയാസ്: “ഒഫ് കോഴ്സ് കഴിക്കുമായിരിക്കാം .. എന്താണ് മീരയ്ക്ക് വേണ്ടത്? ഞാനത് മീരയോടെന്തിന് പറയണം? ആർ യൂ മാരീഡ് ?”
അവതാരക : “യെസ് യെസ് അയാം മാരീഡ്” (തെളിവിനായി തല താഴ്ത്തി കുങ്കുമം കാട്ടുന്നു.)
റിയാസ്: “ഡൂ യൂ വാണ്ട് മാരി മീ?”
അവതാരക : “ഇല്ല… ഇനി കെട്ട്യോൻ സമ്മയ്ക്കില്യ.. ” ( മില്യൺ ഡോളർ ഉത്തരം!)
റിയാസ്: “കെട്ട്യോനെ നമുക്ക് തൽക്കാലം മാറ്റി നിർത്താം..മീരയ്ക്കെന്നെ കല്യാണം കഴിക്കാൻ താൽപ്പര്യമുണ്ടോ?”
അവതാരക : “എനിക്ക് റിയാസിനെ ഇപ്പോ പേഴ്സണലി അധികം അറിയത്തില്ല.. അറിയാത്തൊരാളെ എങ്ങനാണ് കല്യാണം കഴിക്കാൻ പറ്റുന്നേ?” ( നിഷ്കളങ്കതയുടെ കവിഞ്ഞൊഴുകൽ)
റിയാസ്: “സോ, മീരയ്ക്കെന്നെ കല്യാണം കഴിക്കാൻ താൽപ്പര്യമില്ലാത്തിടത്തോളം ഞാനിത്തരം ചോദ്യങ്ങൾക്ക് മീരയോട് ആൻസർ ചെയ്യേണ്ട കാര്യമില്ല.. ഞാൻ നിങ്ങളോടത് ഷെയർ ചെയ്യാൻ കംഫർട്ടബിളല്ല.. അതിൻ്റെ ആവശ്യവുമില്ല”
റിയാസിൻ്റെ അവസാനത്തെ ഡയലോഗ് ഇങ്ങനാണ് :
“You are so good at making people uncomfortable !”
എഴുന്നേറ്റു നിന്ന് കയ്യടിക്കാൻ തോന്നിപ്പോയി കേട്ടപ്പോൾ.’കോമഡി ഷോ ‘ എന്ന് പേരുമിട്ട് നടത്തുന്ന ഇത്തരം ഷോകളിൽ ഭൂരിഭാഗവും നടക്കാറുള്ളത് ബോഡി ഷെയിമിങ്ങും റേപ്പ് ജോക്സും, വംശീയതയും ,വ്യക്തിപരമായ അധിക്ഷേപങ്ങളുമാണ്.. പ്രൈം ടൈമിൽ നടത്തുന്ന ഇത്തരം പരിപാടികൾ നമ്മുടെ കുട്ടികളെ, പ്രായമായവരെ എല്ലാം സ്വാധീനിക്കുന്നുണ്ട്. ഒരാളുടെ സെക്ഷ്വൽ ഐഡൻ്റിറ്റി എങ്ങനെയാണ് മറ്റൊരാൾക്ക് തമാശയാകുന്നത്?
മലയാളി പൊതുബോധത്തിൻ്റെ പ്രതിനിധിയായി ചാനൽഅവതാരക നിൽക്കുമ്പോൾ അതിനെതിരെ കലഹിക്കുന്ന ഈ ചെറുപ്പക്കാരൻ വലിയ സന്തോഷം നൽകുന്നുണ്ട്.അയാളുടെ ഉത്തരങ്ങളിൽ വ്യക്തതയുണ്ട്. മുറിച്ചുമാറ്റാതെ അത് സംപ്രേഷണം ചെയ്തത് നന്നായി.

ഇവിടെ ആർക്കാണ് അന്യന്റെ സെക്ഷ്വാലിറ്റിയും ജെൻഡറും അറിയാൻ കൗതുകമില്ലാത്തത് ?

Advertisement

Anupama Mohan

ഒളിഞ്ഞും തെളിഞ്ഞും പലരും അന്വേഷിച്ചറിയാൻ താൽപര്യപ്പെടുന്ന കാര്യമാണത്. നീ ലെസ്ബിയനാണോ, ഗേ ആണോ അതോ ട്രാൻസ് ആണോ എന്ന ചോദ്യങ്ങൾ ക്വിയർ പൊളിറ്റിക്സ് സംസാരിക്കുന്ന പലരും നേരിടാറുണ്ട്.റിയാസ് ബിഗ്‌ബോസിൽ ഉണ്ടായിരുന്ന സമയത്ത് അവന്റെ സെക്ഷ്വാലിറ്റിയെ കുറിച്ചുള്ള ചർച്ചകൾ തകൃതിയായി പുറത്ത് നടക്കുന്നുണ്ടായിരുന്നു.ചുരുക്കിപ്പറഞ്ഞാൽ അതിനെ കുറിച്ചറിയാൻ ബഹുഭൂരിപക്ഷം മലയാളികൾക്കും നല്ല താൽപര്യമുണ്ടായിരുന്നു.ആ മലയാളികളെ സംതൃപ്തിപ്പെടുത്താനാണ് ഏഷ്യാനെറ്റിന്റെ ആസ്ഥാന വെറുപ്പിക്കൽ പരിപാടിയിൽ വെച്ച്‌ മീര ആ ചോദ്യങ്ങൾ ഉന്നയിക്കുന്നത്‌. ക്വിയർ വ്യക്തികളെ ചോദ്യം ചോദിച്ചും ഒറ്റപെടുത്തിയും ഇനിയും മതിവരാത്ത മനുഷ്യരുടെ പ്രതിനിധി മാത്രമാണ് മീര.

ഹെട്രോ സെക്ഷ്വൽ ആയ ഒരാൾക്ക് അയാളുടെ സെക്ഷ്വാലിറ്റി എല്ലാ വേദികളിലും പറയേണ്ടിവരാത്തിടത്തോളം കാലം മറ്റേത് സെക്ഷ്വാലിറ്റിയുള്ളവരും അത് ചെയ്യേണ്ടതില്ല. അവരെ നിർബന്ധിക്കേണ്ടതുമില്ല.പറയാൻ താൽപര്യമില്ലാത്തവരുടെ സ്വകാര്യതയും മാനിക്കേണ്ടതുണ്ട്.ഹെട്രോ അല്ലാത്ത എല്ലാ മനുഷ്യരും നിങ്ങൾ വിചാരിക്കുന്ന സമയത്ത്‌ നിങ്ങൾ വിചാരിക്കുന്ന വേദിയിൽ വെച്ച് അവരുടെ സെക്ഷ്വാലിറ്റി തുറന്ന് പറയണമെന്ന വാശി അത്ര നല്ലതല്ല.

റിയാസിന്റെ സെക്ഷ്വാലിറ്റി ഏഷ്യാനെറ്റിനെയും മീരയെയും അത് കാണുന്നവരെയും ബാധിക്കുന്ന കാര്യമല്ല.അവന്റെ സെക്ഷ്വാലിറ്റി അന്വേഷിക്കുന്നവരോട് അത് നിങ്ങളറിയേണ്ട ആവശ്യമില്ലെന്ന് മാത്രമേ പറയാനുള്ളൂ.ലെസ്ബിയനായ ജാസ്മിൻ ഷോയിൽ വന്നപ്പോൾ അമ്മയാവാൻ ആഗ്രഹമുണ്ടോ, അതുകൊണ്ട് ഒരു പുരുഷനെ കല്യാണം കഴിക്കുമോ എന്ന് ചോദിച്ച അതെ മീര തന്നെയാണ് പേഴ്സണൽ കാര്യങ്ങൾ ചോദിച്ച് റിയാസിനെയും വെറുപ്പിച്ചത്.മീരയിൽ നിന്നും നിലവാരമുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നത് മറ്റൊരു കാര്യം. പിന്നെ ആകെയുള്ളൊരു അത്ഭുതം, എഷ്യാനെറ്റ്‌ ഈ വീഡിയോ ഒക്കെ അപ്‌ലോഡ് ചെയ്യുന്നതിലാണ്.ഇവിടുത്തെ ക്വിയർ മനുഷ്യരെ അത്രത്തോളം ആ ചാനലും അതേ പോലത്തെ മറ്റു പരിപാടികളും ഉപദ്രവിച്ചിട്ടുണ്ട്.

Advertisement

**

 1,848 total views,  8 views today

Continue Reading
Advertisement
Comments
Advertisement
Entertainment1 hour ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment2 hours ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment2 hours ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment2 hours ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment2 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment2 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment3 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment3 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment3 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment4 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment4 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment5 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment16 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment17 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured23 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »