മുഖം മറയ്ക്കാതെ ആ പെൺകുട്ടികൾ പറഞ്ഞ കാര്യമേ ഈ നാട്ടിലെ ജനാധിപത്യവിശ്വാസികൾക്ക് നിങ്ങളോട് പറയാനുള്ളൂ.”ഗോബാക്ക്!”

674
deepa nishanth
മുഖം മറച്ച് വന്നോണ്ട് ജെ എൻ യുവിലെ കുട്ടികളെ അതിക്രൂരമായി മർദ്ദിച്ച ഗോബർനാസികളെപ്പറ്റി എഴുതുമ്പോഴേക്കും അതിനു കീഴെ ചാടി വന്ന് ‘കേരളവർമ്മാ, കേരളവർമ്മാ’ന്നും പറഞ്ഞ് വാരിയെറിഞ്ഞ് മോങ്ങുന്നോരെ കാണുന്ന മുറയ്ക്ക് ബ്ലോക്കുകയല്ലാതെ വേറൊരു കാര്യവും ചെയ്യാനില്ല.
നിങ്ങളുടെ മൂക്കിൽതുമ്പിൽ, ആയുധമേന്തിയ നിങ്ങളുടെ സൈന്യം നോക്കിനിൽക്കേ നിങ്ങളുടെ ആഭ്യന്തരമന്ത്രിയുടെ തലയ്ക്കു മീതെ കയറിനിന്ന്, മുഖം മറയ്ക്കാതെ, മുഖത്തു നോക്കി ഡൽഹിയിലെ ആ പെൺകുട്ടികൾ വിളിച്ചുപറഞ്ഞ അതേ കാര്യമേ ഈ നാട്ടിലെ ജനാധിപത്യവിശ്വാസികൾക്ക് നിങ്ങളോട് പറയാനുള്ളൂ.”ഗോബാക്ക്!” . നിങ്ങളോടൊന്നും സംവാദം സാധ്യമല്ല! അതിന്റെ ആവശ്യവുമില്ല!
Advertisements