ചിത്രത്തിലെ ചില സീനുകള്‍ ദഹിക്കുന്നില്ലെന്ന് ദീപ രാഹുൽ ഈശ്വർ

726

ദീപാ രാഹുല്‍ ഈശ്വര്‍

ചില കാര്യങ്ങള്‍ വേണ്ടതിനേക്കാള്‍ കൂടുതലായി കാണിച്ചിട്ടുണ്ട്. നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്ന ഒരു സമൂഹത്തെ കണക്കിലെടുത്ത് മാത്രമല്ല ഞാന്‍ പറയുന്നത്. ഇപ്പോള്‍ പല സ്ഥലങ്ങളില്‍ വേണ്ട വിദ്യാഭ്യാസമില്ലാതെയും മറ്റും സ്ത്രീകള്‍ കഷ്ടപ്പെടുന്നത് നമുക്ക് അറിയാം. എന്നാല്‍ പുരുഷന്‍മാര്‍ ഇത്രയും ഭീകരന്‍മാരാണോ, ബോറന്‍മാരാണോ എന്ന് ചോദിച്ചാല്‍, ഈ ചിത്രത്തില്‍ കാണിച്ച അത്രയ്ക്കില്ലെന്ന് പറയേണ്ടി വരും.

ചിത്രത്തിലെ ചില സീനുകള്‍ നമുക്ക് ദഹിക്കാത്തതാണ്. മാലയിട്ട സുരാജ് സ്‌കൂട്ടറില്‍ നിന്ന് വീഴുമ്പോള്‍ ചെന്ന് പിടിക്കുന്ന നിമിഷയെ അയാള്‍ തട്ടിമാറ്റുന്നുണ്ട്. പക്ഷെ എനിക്ക് തോന്നുന്നില്ല, ഇങ്ങനെയൊക്കെ പുരുഷന്‍മാര്‍ പ്രതികരിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ അതാണ് യാഥാര്‍ത്ഥ്യമെന്ന് കരുതുന്ന ഒരു തലമുറ നമ്മുടെ മുമ്പിലുണ്ട്. അതുകൊണ്ട് ശരിയായ കാര്യങ്ങള്‍ കാണിക്കുക എന്നൊരു ഉത്തരവാദിത്വം നമുക്കുണ്ട്. ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചണില്‍ കാണിച്ചിരിക്കുന്ന കഥാപാത്രം കേരളത്തിലെ എല്ലാ സ്ത്രീകളുടെ പ്രതിനിധിയാണെന്ന് പറയാന്‍ കഴിയില്ല.