ന്റെ ആണുങ്ങളെ❤️…നിങ്ങളുടെ ആത്മസംഘർഷങ്ങൾ ചില്ലറയല്ലെന്നറിയാം

85

Deepa Seira

ന്റെ ആണുങ്ങളെ❤️…നിങ്ങളുടെ ആത്മസംഘർഷങ്ങൾ ചില്ലറയല്ലെന്നറിയാം

ഒരു ദിവസം രാത്രി ഒരു മണിക്ക് എനിക്കൊരു കോൾ വന്നു.. അടുത്ത കൂട്ടുകാരൻ…
ജോലിയിലും പ്രണയത്തിലും തിരിച്ചടി കിട്ടി…അവനൊന്നു കരയണം.. സങ്കടം പറഞ്ഞ് ഉറക്കെ കരയണം..അതാണവശ്യം..

“ശ്ശെ …ആണുങ്ങളിങ്ങനെ കരയുവോ”എന്ന കളീഷേ ചോദ്യം ഞാനവനോട് ചോദിച്ചില്ല.
ഞാൻ ചോദിക്കില്ല എന്നറിയാവുന്നത് കൊണ്ടാണ് അവനെന്നെ വിളിച്ചതും!!
വിതുമ്പലും പിന്നീട് ഉറക്കെയുള്ള കരച്ചിലിനുനൊപ്പം അവന്റെ സംസാരം നേർത്ത് നേർത്ത് വന്നു…ഇന്നുമവൻ പറയും , അന്നൊരു രാത്രി മുഴുവൻ അവന്റെയാ കരച്ചിലിന് കാവലിരുന്നത് കൊണ്ടാണ് അവനിന്നും ജീവിക്കുന്നതെന്ന്!!
ജോലി ആയില്ലേ എന്നുള്ള ചോദ്യം മുതൽ പെണ്ണ് ‘കി’ട്ടിയില്ലേ ,വീട് നോക്കേണ്ടവനല്ലേ തുടങ്ങിയ ചൊറി മുഴുവനും നെഞ്ചും വിരിച്ചു നിന്ന് നേരിടേണ്ടി വരുന്ന ഹതഭാഗ്യരുണ്ട് നിങ്ങൾക്കിടയിലെന്നറിയാം..
(പെണ്ണിനത് കല്യാണമായില്ലേ, കൊച്ചായില്ലേ എന്നാണ് ട്ടൊ😁..എങ്ങാനായാലും ആയിരം കണ്ണുമായ് നാട്ടുകാർ is watching us👁️👁️ )
ഇന്ന് (19-11-2020) ആണുങ്ങളുടെ ദിവസമാണ്.
ഒരാണിനെ വിലയിരുത്തേണ്ടതിന് മാനദണ്ഡങ്ങൾ ഏറെയുണ്ടാകാം. സ്ത്രീസമൂഹത്തോടുള്ള അവന്റെ മനോഭാവം,പൊതുസമൂഹത്തിൽ അവനുപയോഗിക്കുന്ന ഭാഷയിലെ അന്തസ്സ് ..ഇവ രണ്ടുമാണ് എന്റെ കണ്ണിൽ അവനെ വിലയിരുത്താനുള്ള ഏറ്റവും വലിയ ഉപാധി.
പാടി പതിഞ്ഞ ചോദ്യങ്ങളോട്, വാക്കുകളോടുള്ള നിങ്ങളുടെ പ്രതികരണങ്ങൾ , ഉത്തരങ്ങൾ… അതാണ് നിങ്ങളെ താരങ്ങളാക്കുന്നത്…😍!!

(1)അല്ലാ..എന്തായാലും ഒരു സുരക്ഷ വേണമല്ലോ ?എന്റെ പിന്നാലെ പോന്നോളൂ….!!
“ഹേയ്, എന്തിന്? അവൾ നമ്മുടെ ഒപ്പം നടക്കണം, നമുക്ക് പിന്നിലായി നടക്കേണ്ടവരല്ല അവർ😍
(2)അതല്ലെടോ, എന്നായാലും ഒരാണിന്റെ തണൽ വേണമല്ലോ അവർക്ക്?യേത്..?
“പിന്നേ.. തണലും കൊണ്ട് നടക്കാൻ നമ്മളാരാ ആൽമരോ 🤔.. വാടിയാൽ വീണു പോകാതെയൊന്നു താങ്ങി കൊടുക്കുന്ന ഊന്നുവടിയാകാം, സുഹൃത്താവാം.
(3)താനെന്തിനാ എല്ലാത്തിനും അവളുടെ അഭിപ്രായം ചോദിക്കുന്നത്,സഹായം ചോദിക്കുന്നത്? പെങ്കോന്തൻ!!
“എടോ മണ്ടാ.. അവളോളം പ്രതികൂലഅവസ്ഥകളെ തരണം ചെയ്യാൻ, കൂടെ നിൽക്കാൻ ആർക്കാണ് കഴിയുക?”
(4)”ആണത്തം വേണമെടാ.. ആണത്തം…!!
“ആ ബെസ്റ്റ്… ഇടവഴികളിലും ഇരുട്ടിടങ്ങളിലും അവൾ സുരക്ഷിതയാവുമ്പോഴല്ലാതെ എങ്ങനെയാണ്, എപ്പോഴാണ് താനും ഞാനുമുൾപ്പെടുന്ന പുരുഷസമൂഹത്തിനു തലയുയർത്തി, നട്ടെല്ല് നിവർത്തി നിൽക്കാനാവുക?
(5)അപ്പൊ ആൺതുണ?
“അതെന്തൊന്ന്? തുണയാവാനും കാവൽ നിൽക്കാനും അവൾക്ക് അവൾ തന്നെ ധാരാളം.
(6)നീയല്ലേ വീടിന്റെ തലൈവൻ, i mean head of the family..?
ഒരുമുച്ചുയർത്തിയ ഭാരങ്ങളിൽ, ഒരുമിച്ചു ചവിട്ടി കയറിയ പടവുകളിൽ അവൾ എനിക്കൊപ്പവും ചിലപ്പോൾ പാത തെളിച്ചു മുന്നിലുമായിരുന്നു.!!അവളുടെ കൂടി വിയർപ്പിന്റെ, വേദനയുടെ വിലയായി കെട്ടിപ്പൊക്കുന്ന കുടുംബത്തിൽ അവളെങ്ങനെ രണ്ടാം സ്ഥാനത്താകും?”🤔🤔
(7)ചങ്കുറപ്പ്, ചങ്കുറപ്പ് !!പെണ്ണുങ്ങളൊക്കെ വെറും തൊട്ടാവാടികൾ…
“അടിച്ചേല്പിക്കപ്പെട്ടതാണെടോ..കരയാൻ കൊതിയാവുന്നു…😢😢
(8)ആർത്തവമാണെങ്കിൽ ഈ വഴിക്ക് വന്നേക്കരുത്…!
“ഞാനും നീയുമുണ്ടായ അതേ ആർത്തവരക്‌തമെങ്ങനെയാണ് ഹേ ഇത്ര വലിയ അശുദ്ധിയായത്? ”
ദേ ഈ ഉത്തരങ്ങൾ പറഞ്ഞ ഇവരുണ്ടല്ലോ.. ഇവരാണ് ന്റെ ആണുങ്ങൾ… ഞാൻ ചേർത്ത് നിർത്തുന്നവർ 😘😘
അച്ഛനായും, ആങ്ങളയായും, സുഹൃത്തായും, കാമുകനായും ഭർത്താവായും സർവോപരി ഏറ്റവുമടുത്ത സുഹൃത്തായുമൊക്കെ കരുത്ത് പകരുന്ന ചില ആൺകരങ്ങളുണ്ട് … അവരെപറ്റിയാണ് ഞാൻ പറയുന്നത്..
നിങ്ങളൊക്കെ കിടുവാണ്,
പൊളിയാണ്, സൂപ്പറാണ് 🤩
ഇന്നിപ്പോ പ്രത്യേകിച്ച് ഒന്നുമില്ല… എല്ലാ ദിവസവും നിങ്ങളുടേതാണ്… അല്ല… നമ്മുടേതാണ്