Deepa Seira

പതിനാറു വയസ്സുള്ള അനിഘയുടെ❤️ മറുപടി ഒരു പ്രതീക്ഷയാണ്..കാരണം അത്തരമൊരു ചോദ്യത്തിൽ പണ്ട് വിളറിവെളുത്തു നിന്ന പതിനാറുകാരിയായ എന്നെ എനിക്കോർമയുണ്ട്..സോഷ്യൽ മീഡിയയിൽ അനിഘയോട് ബ്രായെ പറ്റി ഉപദേശം ചോദിച്ചവനോട് അവൾ ചൂടായില്ല, അസ്വസ്ഥയായില്ല…പകരം, അവളുപയോഗിക്കുന്ന കോട്ടൺ ബ്രയെകുറിച്ചും, അത് കാഴ്ചയ്ക്ക് അത്ര നല്ലതല്ലാത്തതിനാൽ ഓണ്ലൈനിലാണ് മേടിക്കുന്നതെന്നും,മേടിക്കുന്ന സൈറ്റും കൂടി കൂളായി പറഞ്ഞുകൊടുത്തപ്പോൾ ഉപദേശം ചോദിച്ചവൻ നല്ലത് പോലെ വിളറികാണും …അതോർത്തപ്പോൾ എന്നിലെ അന്നത്തെ പതിനാറുകാരിക്ക് ഒരു ആത്മസംതൃപ്തി!!????????

തേവര കോളേജിൽ പഠിക്കുമ്പോൾ ആണ്.. പ്രീഡിഗ്രി ഒന്നാം വർഷം… റാഗിംഗ് ഒരുവിധം ഭംഗിയായി തന്നെ കിട്ടുന്നുണ്ട്. കരഞ്ഞു കൊണ്ട് ചിരിക്കാൻ പറഞ്ഞപ്പോഴും, പാട്ട് പാടാൻ പറഞ്ഞപ്പോഴും, ഏതോ ഒരു ചേട്ടനോട് ചുമ്മാ “ഐ ലവ് യു” പറയിപ്പിച്ചപ്പോഴും ഞാൻ കൂൾ ആയിരുന്നു..പക്ഷെ ഒരിക്കൽ കോളേജ് ഗേറ്റിനരികിൽ വച്ച് ഒരു സീനിയർ ” ബ്രായുടെ സൈസ് എത്രയാ മോളെ” എന്നു ചോദിച്ചപ്പോൾ ഞാൻ ആകെയുലഞ്ഞു… വിയർത്തു കുളിച്ചു നിന്ന എന്നെ നോക്കി ഒരു വഷളൻ ചിരിയും ചിരിച്ച് അയാൾ പോയി.. പിന്നീട് പലപ്പോഴും റാഗ് ചെയ്ത ബാക്കി സീനിയർസ് എല്ലാവരോടും കൂട്ടായപ്പോഴും ഈ മനുഷ്യനെ കാണുമ്പോൾ ഞാനാകെ ഉരുകുമായിരുന്നു. എന്റെ സ്ത്രീത്വത്തിന് ഏറ്റ അപമാനം, എന്റെ ശരീരത്തെ അപമാനിച്ചുവെന്നൊക്കെയുള്ള തോന്നാലായിരുന്നു എന്റെ ആത്മവിശ്വാസം തകർത്തത്..

പിന്നീട് ജീവിതത്തിൽ പലയിടത്തും വച്ചു ഞാൻ കണ്ടു , അറിഞ്ഞു…സ്ത്രീയെ തോൽപ്പിക്കാൻ അവളുടെ ശരീരം ആയുധമാക്കുന്ന വഷളന്മാരെ…ശരീരം തുളയ്ക്കുന്ന നോട്ടം വഴി അവളുടെ തല കുനിപ്പിക്കുന്ന, ശരീരഭാഗങ്ങളെ കുറിച്ചുള്ള കമന്റുകളിൽ അവളുടെ ആത്മവിശ്വാസം തകർത്ത് രസിക്കുന്നവർ!! മെല്ലെ പഠിക്കാൻ തുടങ്ങി…രൂക്ഷമായി ഒരൊറ്റ നോട്ടത്തിൽ അവരുടെ തല കുനിപ്പിക്കാൻ, അറിഞ്ഞിട്ടെന്തിനാടാ എന്നു തിരിച്ചു ചോദിക്കാൻ, അത്ര ബുദ്ധിമുട്ടുള്ളവർക്ക് ആ സൈസ് അങ്ങു കൂളായി പറഞ്ഞു കൊടുക്കാൻ, “എന്റെ ശരീരം എന്റെ അഭിമാനമാണ് ,ഒരുത്തൻ വാക്ക് കൊണ്ടോ പ്രവർത്തികൊണ്ടോ ഇത്തിരി ചെളി തെറിപ്പിച്ചാൽ ഞാനത് നല്ല സോപ്പിട്ടങ്ങു കഴുകിക്കളയും ,അത്ര തന്നെ” എന്നു പറയാൻ!!

ഇന്നിപ്പോൾ അനിഘയുടെ മറുപടി ഒരു പ്രതീക്ഷയാണെന്നു ഞാൻ പറഞ്ഞത് അതുകൊണ്ടാണ്..എന്റെ പെണ്കുട്ടികളെ ! ഒരുത്തന്റെയും നോട്ടത്തിലോ വഷളൻ ചോദ്യത്തിലോ നിങ്ങൾ ഇല്ലാതാവുന്നില്ല.. നമ്മുടെ അടിവസ്ത്രങ്ങളോ ശരീരഭാഗങ്ങളോ സംസാരിക്കാനും ചർച്ച ചെയ്യാനും കൊള്ളാത്തവയല്ല…ബ്രാ എന്നോ പാന്റി എന്നോ കേൾക്കുമ്പോൾ അയ്യേ എന്നു പറഞ്ഞു ചൂളെണ്ടവരല്ല നിങ്ങൾ..നിന്റെ ശരീരം നിന്റെ അഭിമാനമാണ്… അതിനെ മാനം, ചാരിത്ര്യമെന്നൊക്കെയുള്ള കടുകട്ടി വാക്കുകളിൽ പൂട്ടിയിരിക്കുന്നത് മനുസ്മൃതിയുടെ വക്താക്കളാണ്..ആ കാലം കഴിഞ്ഞെന്ന് തിരുത്തിക്കൊടുക്കുക… ആ കാലത്തിലേക്ക് ഇനി തിരികെയില്ലെന്ന് മനസിലാക്കിക്കൊടുക്കുക…അനിഘയെപ്പോലെ❤️

You May Also Like

അലന്‍ – ചെറുകഥ

“ചേച്ചിയും യാത്രയായി, അലന്‍ ഇനി തനിച്ച്‌..” സിറ്റൗട്ടിലെ കസേരയില്‍ മടുപ്പിക്കുന്ന, നീണ്ട മണിക്കൂറുകളുടെ ക്ഷീണത്തെ ചായ്ച്ചുവച്ച്‌ ഇരുന്നപ്പോഴാണ്‌ മൂലയ്ക്ക്‌ കിടന്ന പത്രത്തില്‍ പ്രസാദിന്റെ കണ്ണ്‌ പതിഞ്ഞത്‌.

മിനി മിലിഷ്യയുമായി മമ്മൂക്കയെത്തുന്നു, ഇനി വെടി മാത്രമല്ല, തീപ്പൊരി ഡയലോഗ്‌സും !

മിനി മിലീഷ്യ ഗൈമില്‍ മമ്മൂക്കയും ടീംസും ഏറ്റിമുട്ടിയാല്‍ എങ്ങനെയിരിക്കും ?

സ്കാന്ഡിനേവിയൻ രാജ്യങ്ങളുടെ സന്തോഷം, ചില സോഷ്യലിസ്റ്റ് തള്ളുകൾ

എങ്ങനെയാണ് ഫിൻലാന്റ് സന്തോഷവാന്മാരുടെ രാജ്യമായത്? “അത് അവിടെ സോഷ്യലിസമാണ്”.. “ജനങ്ങൾ മൊത്തം നിരീശ്വരവാദികളാണ്”..”നല്ല തങ്കപ്പെട്ട ഭരണാധികാരികളാണ് അവിടെ ഭരിക്കുന്നത്”…

ഒരു തനി തമിഴത്തിയായി അഭിനയിച്ചത് മലയാളി പെൺകുട്ടിയാണെന്ന് വിശ്വസിക്കാനേ കഴിഞ്ഞില്ല

ഒരു തനി തമിഴത്തിയായി അഭിനയിച്ചത് മലയാളി പെൺകുട്ടിയാണെന്ന് വിശ്വസിക്കാനേ കഴിഞ്ഞില്ല. ഗൗതമി നായർ എന്ന നടിയെ അത്ര പരിചയവുമുണ്ടായിരുന്നില്ല