പെണ്മക്കളെ വിൽക്കരുത്

128

Deepa Seira

പെണ്മക്കളെ വിൽക്കരുത്

ഭർത്താവ് സൂരജ് പാമ്പിനെ പതിനായിരം രൂപ കൊടുത്തു വാങ്ങി.രാത്രി അയാൾ തന്നെ പാമ്പിനെ തുറന്നു വിട്ടു.കടിക്കുന്നത് നോക്കി നിന്നു.കട്ടിലിൽ ഇരുന്ന് നേരം വെളുപ്പിച്ചു.രാവിലെ വീട്ടുകാരെ അറിയിച്ചു പാമ്പിനെ തല്ലികൊന്നു. കൊടുത്ത സ്ത്രീധനം ഏകദേശം 98 പവൻ. കാറും സ്ഥലവും മറ്റും പിറകെ കൊടുത്തു. അത് പോരാതെ വീണ്ടും സ്വത്ത് ആവശ്യപ്പെട്ട് സൂരജ്. അവിടെ പ്രശ്നങ്ങൾ ഉണ്ടെന്ന് ഉത്ര വീട്ടുകാരെ അറിയിച്ചിരുന്നു… വിവാഹബന്ധം നിലനിർത്തെണ്ടത് കൊണ്ട് പോകുന്നത് വരെ പോട്ടെ എന്ന് കരുതിയെന്ന് ഉത്രയുടെ അച്ഛൻ.

പെണ്മക്കളെ വിൽക്കരുത്. വിദ്യാഭ്യാസമല്ലാതെ ഒരു ധനവും കൊടുക്കാതെ കെട്ടിക്കാൻ നെഞ്ചുറപ്പുള്ള മാതാപിതാക്കളും, അങ്ങനെ കെട്ടാൻ അഭിമാനമുള്ള ആണുങ്ങളും ഉണ്ടാകുന്ന കാലം വരെ ഇതൊക്കെ തുടരും. കുഞ്ഞു വാവയുമായിരിക്കുന്ന ഉത്രയുടെ ഒരു ചിത്രം കണ്ടോ?… എന്റെ കുഞ്ഞ് ഞാനില്ലാതെ ആയാൽ എന്ത് ചെയ്യും എന്നിടയ്ക്കിടെ ആലോചിക്കുന്ന അമ്മയായത് കൊണ്ടാകാം നെഞ്ചു നീറുന്നു.പാമ്പിനേക്കാൾ വിഷമുള്ളവനാണ് അവൻ. തൂക്കുകയർ കിട്ടുന്നത് വരെ നിയമപോരാട്ടം നടത്തണം ഉത്രയുടെ വീട്ടുകാർ. അവൾക്ക് വേണ്ടി മാത്രമല്ല, പീഡനം സഹിച്ച് പല വീടുകളിലും കഴിയുന്ന പെണ്കുട്ടികൾക്ക് വേണ്ടി.

Advertisements