അമേരിക്കയിൽ ഷോ അവതരിപ്പിക്കാൻ പോയി അവിടെ മുങ്ങാനിരുന്ന ദീപക് ദേവിന് പിന്നെ സംഭവിച്ചത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
25 SHARES
304 VIEWS

Santhoshkumar K
കടപ്പാട് : സഫാരി ടീവി

വർഷം 2000 കേരളത്തിൽ നിന്നും ഒരു സിനിമാസംഘം അമേരിക്കയിൽ ഷോ അവതരിപ്പിക്കാൻ പോകുന്നു. അവരോടൊപ്പം പ്രോഗ്രാം സ്പോൺസറുടെ സുഹൃത്തിന്റെ മകനായ കീബോർഡ് വായനക്കാരനായ ഒരു കൊച്ചു പയ്യനുമുണ്ട്. കൊച്ചു പയ്യൻ എന്നുപറഞ്ഞാൽ ആയിടെ മാത്രം കോളേജ് പഠനം കഴിഞ്ഞ് ഇറങ്ങിയ ഉയരം കുറഞ്ഞ സുമുഖനായ ചെറുപ്പക്കാരൻ. അമേരിക്കയിലെ പ്രോഗ്രാം കഴിഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങുന്നതിന് പകരം അവിടെ മുങ്ങാനായിരുന്നു നമ്മുടെ കീബോഡിസ്റ്റ് പയ്യന്റെ പരിപാടി. മുൻപ് കലാഭവനിൽ നിന്നും മറ്റും അമേരിക്കയിൽ പ്രോഗ്രാമിന് പോയ പല മ്യൂസിഷൻസും തിരിച്ചുവരാതെ അവിടെ മുങ്ങിയിട്ടൂണ്ട്. പിന്നീട് അവിടെ ജോലിയായി ഗ്രീൻ കാർഡൊക്കെ കിട്ടി അവിടുത്തെ സിറ്റിസൺസായി ജീവിയ്ക്കുന്നൂണ്ട്. അതുതന്നെയായിരുന്നു നമ്മുടെ പയ്യന്റെ ഉദ്ദേശ്യവും.

അമേരിക്കയിൽ രണ്ട് ഷോ കഴിഞ്ഞപ്പോൾ ഷോയുടെ പ്രധാനിയായിരുന്ന പ്രശസ്ത സിനിമാ സംവിധായകൻ ഈ കീബോഡിസ്റ്റിന്റെ ടാലന്റ് ശ്രദ്ധിക്കാൻ തുടങ്ങി. സ്കിറ്റുകളുടെ എഫക്റ്റും ബാക്ക് ഗ്രൗണ്ട് സ്ക്കോറും, ഗാനമേളയ്ക്ക് കീബോർഡ് വായനയും എല്ലാം ഇയാൾ മികച്ച രീതിയിൽ ചെയ്യുന്നു. മുഴുവൻ സമയവും പണിയായിട്ടും അയാൾ ക്ഷമയോടെ ഒരു മടുപ്പുമില്ലാതെ ചെയ്യുന്നത് സംവിധായകൻ ശ്രദ്ധിച്ചു. അദ്ദേഹം കീബോഡിസ്റ്റ് പയ്യനോട് പറഞ്ഞു. നീ എന്തിനാണ് അമേരിക്കയിൽ മുങ്ങുന്നത്. നിനക്ക് വലിയ ടാലന്റുണ്ട്, നിന്റെ ടാലന്റ് വെച്ചിട്ട് അമേരിക്കയിൽ സെറ്റിൽ ചെയ്യേണ്ട കാര്യമില്ല. നാട്ടിൽ വന്ന് കഴിഞ്ഞിട്ട് ഏതെങ്കിലും നല്ല മ്യൂസിക്ക് ഡയറക്ടറെ അസിസ്റ്റ് ചെയ്ത് കുറച്ചുകാലം നിന്നാൽ തനിക്കും നല്ല മ്യൂസിക് ഡയറക്ടറാകാം അതിനുള്ള സ്ക്കില്ലും തനിക്കുണ്ട്. എനിക്ക് മ്യൂസിക്ക് ഡയറക്ടറാവാനൊക്കെ പറ്റുമോ..?. ആ ചെറുപ്പക്കാരൻ വിശ്വാസം വരാതെ ചോദിച്ചു. തീർച്ചയായും പറ്റും. നിന്റെ ടാലന്റ് നീ അറിയുന്നില്ല. നീ വളരെ ടാലന്റഡാണ്. ആലോചിച്ച് തീരുമാനിക്ക് കല എന്നത് നമൂക്ക് ദൈവം തരുന്നതാണ്, എന്ന് സംവിധായകൻ പറഞ്ഞു. നാട്ടിൽ വന്ന് മദ്രാസിൽ ചെന്ന് ഏതെങ്കിലും സംഗീതസംവിധായകനെ കുറച്ചുകാലം അസിസ്റ്റ് ചെയ്ത് ഒരു സിനിമയ്ക്ക് സംഗീത സംവിധാനം ചെയ്യാൻ പ്രാപ്തനായി എന്ന് നിനക്ക് ഉറപ്പുവരുന്ന ദിവസം എന്നോട് പറഞ്ഞാൽ അന്ന് ഞാൻ സിനിമ എടുക്കുന്നുണ്ടെങ്കിൽ ഒരു ചാൻസ് ഉറപ്പായും തരാം.

സംവിധായകന്റെ വാക്ക് വിശ്വസിച്ച് ആ കീബോഡിസ്റ്റ് അമേരിക്കയിലെ മുങ്ങൽ പരിപാടി ക്യാൻസൽ ചെയ്ത് ട്രൂപ്പിനോടൊപ്പം നാട്ടിലേയ്ക്ക് മടങ്ങി. നാട്ടിലെത്തിയതിനു ശേഷം അയാൾ സംഗീതസംവിധായകരെ കാണാൻ നേരെ ചെന്നൈയിലേക്ക് പോയി. ഏതെങ്കിലും സംഗീത സംവിധായകരെ കുറച്ചുകാലം അസിസ്റ്റ് ചെയ്യണം, എന്നാൽ പിന്നെ അത് ഏറ്റവും വലിയ ആൾ തന്നെയാകട്ടെ എന്നുകരുതി നേരെ എ ആർ റഹ്മാന്റെ വീട്ടിലേക്ക് വെച്ചു പിടിച്ചു. റഹ്മാന്റെ സെക്യൂരിറ്റി ഇയാളെ തടഞ്ഞു നിർത്തി. അകത്തേക്ക് പോകുന്നതിനുവേണ്ടി സെക്യൂരിറ്റിക്കാരനോട് തർക്കിച്ചുകൊണ്ട് കീബോഡുമായി നിൽക്കുന്ന യുവാവിനെ റഹ്മാൻ സിസിടിവി ക്യാമറയിലൂടെ കണ്ടു. അയാളെ അകത്തേക്ക് വിടാൻ സെക്യൂരിറ്റിക്കാരനോട് ആവശ്യപ്പെട്ടു. അങ്ങനെ നമ്മുടെ കീബോഡിസ്റ്റ് എ ആർ റഹ്മാൻ എന്ന മഹാ സംഗീതസംവിധായകന്റെ മുന്നിലെത്തി എന്തിനാണ് വന്നതെന്ന് റഹ്മാൻ ചോദിച്ചപ്പോൾ, ഞാൻ കീബോഡ് പ്ളേ ചെയ്യും അങ്ങയുടെ കീഴിൽ കീബോഡിസ്റ്റായി നിൽക്കാനുള്ള താത്പര്യമുണ്ട് എന്ന് ഇയാൾ പറഞ്ഞു. കീബോഡുമായി മുന്നിൽ നിൽക്കുന്ന ആ യുവാവിൽ എന്തോ കൗതുകം തോന്നിയ റഹ്മാൻ കീബോഡ് പ്ളേ ചെയ്യാൻ ആവശ്യപ്പെട്ടു. ഉടൻ തന്നെ ആ യുവാവ് കീ ബോഡ് പ്ളേ ചെയ്യാൻ തുടങ്ങി. അത് കേട്ട റഹ്മാൻ നാളെ രാവിലെ തന്റെ സ്റ്റുഡിയോയിൽ എത്താൻ ആവശ്യപ്പെട്ടു. അങ്ങനെ പിറ്റേ ദിവസം മുതൽ നമ്മുടെ കൊച്ചു കീബോഡിസ്റ്റ് എ ആർ റഹ്മാന്റെ കീഴിൽ വർക്ക് ചെയ്യാൻ തുടങ്ങി.

അതിനുശേഷം അനുമല്ലിക്, വിദ്യാസാഗർ തുടങ്ങിയ പ്രഗത്ഭരായ പല മ്യൂസിക്ക് ഡയറക്ടർമാരുടെ കീഴിലും വർക്ക് ചെയ്തതിനുശേഷം ഒരു ദിവസം ഈ കീബോഡിസ്റ്റ്. നമ്മുടെ പഴയ സംവിധായകനെ സമീപിച്ച് എനിക്കിപ്പോൾ ഒരു സിനിമയ്ക്ക് സംഗീതം നൽകുവാനുള്ള കോൺഫിഡൻസ് വന്നിട്ടുണ്ട് എന്ന് പറഞ്ഞു സംവിധായകൻ അപ്ഫോൾ ഒരു സിനിമയുടെ പണിപ്പുരയിലായിരുന്നു. അദ്ദേഹം കീബോഡിസ്റ്റ് പയ്യന് മുമ്പ് കൊടുത്തവാക്ക് പാലിച്ചു. തന്റെ പുതിയ സിനിമയിലെ സംഗീത സംവിധായകനായി ആ കീബോഡ് പ്ളേയറെ നിയോഗിച്ചു. അമേരിക്കയിൽ മുങ്ങി അവിടെ എന്തെങ്കിലും ജോലി ചെയ്യാൻ നോക്കിയിരുന്നയാൾ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ സിനിമയിൽ സംഗീത സംവിധായകനായി തുടക്കം കുറിച്ചു. തന്റെ ആദ്യ ചിത്രത്തിൽ തന്നെ കെ ജെ. യേശുദാസ്, പി. ജയചന്ദ്രൻ, എം ജി. ശ്രീ കുമാർ, സുജാത മോഹൻ എന്നീ മലയാളത്തിലെ ഏറ്റവും പ്രഗത്ഭരായ ഗായകരെക്കൊണ്ട് പാടിക്കുവാൻ കഴിഞ്ഞ ആ സംഗീതസംവിധായകനാണ് ദീപക് ദേവ്. ക്രോണിക് ബാച്ചിലർ ആയിരുന്നു ദീപകിന്റെ ആദ്യ ചിത്രം. അമേരിക്കയിൽ പോകാനിരുന്ന ദീപക് ദേവിന്റെ കഴിവു തിരിച്ചറിഞ്ഞ് സംഗീതലോകത്തേയ്ക്ക് തിരിച്ചുവിട്ട നല്ലവനായ സംവിധായകൻ സിദ്ദിഖ്(സിദ്ദിഖ്-ലാൽ ) ആയിരുന്നു.

LATEST

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.

കാന്താരയിലെ ശിവയ്ക്ക് മാനസികരോഗമെന്ന്, ജുറാസിക് പാർക്ക് ദിനോസറുകളെ തുരത്തുന്ന സിനിമയാണെന്ന് പറയുന്നവരോട് എന്ത് പറയാൻ

കാന്താരയിലെ ശിവക്ക് മാനസികാരോഗ്യ പ്രശ്നമാണ് എന്നാണു അനു ചന്ദ്രയുടെ പോസ്റ്റിൽ പറയുന്നത്. വിഷ്വൽ