സ്ത്രീയും പുരുഷനും തുല്ല്യ വേതനവും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
195 VIEWS

സ്ത്രീയും പുരുഷനും തുല്ല്യവേതനവും.

Deepak Indira Vijayan

ഈ അടുത്താണ്, ക്രിക്കറ്റിൽ പുരുഷ ടീമിനും വനിതാ ടീമിന്നും തുല്യ വേതനം നൽകുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചത്.ഇത് ശരിക്കും മാച്ച് ഫീയുടെ കാര്യം മാത്രമാണ് പറയുന്നത്. ഓരോ കളിക്കാരന്റെയും വ്യക്തിഗത വരുമാനത്തിൽ വ്യത്യാസമുണ്ട്. അത്‌ സീനിയൊരിറ്റിയും, സ്ഥിരതയും,അവരാൽ ഉണ്ടാവുന്ന ബിസ്സിനെസ്സും ആയി ആണ് ബന്ധപ്പെടുന്നത്.പ്രത്യേകിച്ച് ആ വ്യക്തിഗത പ്ലെയർ മൂലം ഉണ്ടാവുന്ന ബിസ്സിനെസ്സ് തന്നെയാണ് വ്യത്യാസം സൃഷ്ടിക്കുന്നത്.കോഹ്ലിയും രോഹിത്തും ബുമ്രയും എഴുകോടിയോളം ആണ് വാർഷിക വരുമാനം ആയി വാങ്ങുന്നത് . ആ സമയം വനിതാ ക്രിക്കറ്റിലെ A ഗ്രേഡ് കളിക്കാർക്ക് കിട്ടുന്നത് 50 ലക്ഷമാണ്..

അതായത് വരുമാനം കണക്കാന്നുന്നത്, കളിക്കാരുടെ മാർക്കറ്റ് വാല്യൂ മുൻനിർത്തി ആണെങ്കിൽ, മാച്ച് ഫീ പരിഗണിക്കുന്നത് കളത്തിലെ ഒരേ അധ്വാനം പരിഗണിച്ചായിരിക്കും…ടെന്നീസിലേക്ക് വന്നാൽ, വനിതാ പുരുഷ കളിക്കാർക്ക് വ്യാത്യാസമില്ലാതെ വരുമാനം ലഭിക്കുന്നതായി മനസിലാക്കാം. അതിനുകാരണം, അവിടെ സ്ത്രീ പുരുഷ വ്യതാസമില്ലാതെ കളിക്കാണാൻ പ്രേക്ഷകർ ഉള്ളതുകൊണ്ടാണ്.മാർക്കറ്റ് വാല്യൂ,പ്രേക്ഷകരുമായി ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത് എന്ന് മനസിലാക്കുക.സിനിമാ മേഖലയിൽ, നടികളെക്കാൾ നടന്മാർക്ക് വേദനം ലഭിക്കുന്നു, എന്ന പരാതി ഈ മാർക്കറ്റ് വാല്യൂവിനെ അടിസ്ഥാനമാക്കിയേ പരിശോധിക്കാൻ പറ്റുകയുള്ളു. സിനിമ, ടിക്കറ്റ് എടുത്ത് കാണുന്ന പ്രേക്ഷകർ ഭൂരിപക്ഷം ആണുങ്ങൾ ആയതുകൊണ്ട്,അവര്ക്കിഷ്ടമുള്ള തരത്തിലുള്ള സിനിമകൾ നിർമ്മിക്കപ്പെടുകയും, നടന്മാരുടെ മാർക്കറ്റ് വാല്യൂ സ്വാഭാവികമായി ഉയരുകയും ചെയ്യുന്നു.

ഇനി സീരിയൽ ഇൻഡസ്ടറി നോക്കുകയാണെങ്കിൽ നടന്മാരെ അപേക്ഷിച്ചു നടിമാർക്കായിരിക്കും കൂടുതൽ പ്രതിഫലം.അതുപോലെ സ്ത്രീ വ്യൂവേഴ്സ് കൂടുതൽ ഉള്ള ഓൺലൈൻ ചാനലുകളിലെ ഫീമെയിൽ അങ്കേഴ്സിന് മെയിൽ അങ്കേഴ്സിനെക്കാൾ പ്രതിഫലം ഉണ്ടായിരിക്കും. കാരണം ഇവിടെ സ്ത്രീകൾ ആണ് ഭൂരിഭാഗം പ്രേക്ഷകർ.എന്തുകൊണ്ടാണ് സ്ത്രീകൾ, പുരുഷന്മാരെ അപേക്ഷിച്ചു തിയേറ്ററിൽ പോയി സിനിമ കാണാത്തത്? പ്രധാന പ്രശ്നം വരുമാനം ഇല്ലായ്മയാണ്. സ്ത്രീകളിൽ ഭൂരിപക്ഷവും സിനിമ കാണുന്നത് പുരുഷന്റെ സഹായത്തോടെ ആണ്. ഈ ഒരു പതിറ്റാണ്ടിൽ ആണ് കുറേ ഒക്കെ മാറ്റം ഉണ്ടാവാൻ തുടങ്ങിയത്.
ഇനി സ്വല്പം സ്ത്രീവിരുദ്ധതയാണ് 😬..ക്ഷമിക്കണം..

സിനിമയുടെ പിന്നണിയിൽ സ്ത്രീകളുടെ എണ്ണം വളരെ കുറവാണെങ്കിലും ഈ വേതനപ്രശ്നം അത്ര കാര്യമായി പറയപ്പെടുന്നില്ല. അഞ്ജലി മേനോനൊക്കെ ഇവിടത്തെ മുൻനിര സംവിധായകർക്ക് കിട്ടുന്ന പ്രതിഫലം കിട്ടുന്നുണ്ടാവണം. Costume ഡിസൈനിങ് മേഖലയിലും സ്ത്രീകൾ ആണ് കൂടുതൽ ആയി കാണുന്നത്.

ഇനി സിനിമയുടെ മുൻനിരയിലേക്ക് വന്നാൽ…പൊതുവെ ,സിനിമയുടെ പൊലിമ കൂട്ടാനുള്ള കഥാപാത്രങ്ങൾ ആയാണ് സ്ത്രീകളെ സിനിമ പരിഗണിക്കുന്നത്. പ്രേക്ഷകർക്കിതൊരു ശീലമായി എന്നതിനേക്കാൾ ഇത് ബാധിച്ചത്, നടികളെത്തന്നെയാണ്. അവർക്കും ആ വേഷങ്ങൾ ശീലമായി എന്നതാണ് യാഥാർഥ്യം . അവർ ഒരു സിനിമയിൽ നിന്ന് മറ്റൊരു സിനിമയിൽ എത്തുമ്പോൾ വേഷം മാറുന്നു എന്നല്ലാതെ കഥാപാത്രത്തിനു വലിയ വ്യത്യാസംമൊന്നും വരുന്നില്ല.ഇതവരുടെ അഭിനയത്തെയും ബാധിച്ചിട്ടുണ്ട്. സൗന്ദര്യ സംരക്ഷണത്തിനു അപ്പുറത്തോട്ട് അഭിനയത്തിൽ കാര്യമായി സംഭാവന ചെയ്യാനില്ലാത്തതുകൊണ്ടായിരിക്കാം അങ്ങനെ സംഭവിച്ചത്.പ്രേക്ഷകരിൽ ഭൂരിഭാഗവും ആണുങ്ങൾ ആയതുകൊണ്ട്,നടികൾ പലപ്പോഴും ക്യൂട്ട്നെസും, ഗ്ലാമറും, പിന്നെ അമ്മ വാത്സല്യവും കാണിക്കാൻ വേണ്ടി മാത്രമായി ഒതുങ്ങി.(പുരുഷന്മാര്ക്ക് വേണ്ടത് ഇതൊക്കെയാണെന്ന് സാരം)അതുകൊണ്ട് തന്നെ ആണുങ്ങൾക്ക് സിനിമയോട് തോന്നുന്ന ഒരു അറ്റാച്ച്മെന്റ്റ്, സിനിമയോട് സ്ത്രീകൾക്ക് തോന്നാതെയായി. നടികളെ സംബന്ധിച്ചാണെങ്കിലും, അവരനുഭവിക്കുന്ന സെലിബ്രിറ്റി സ്റ്റാറ്റസ്സിനു അപ്പുറത്തേക്ക് സിനിമയോട് ഒരു വൈകാരികബന്ധം അവർക്ക് ഉണ്ടാവാൻ സാധ്യത കുറവാണ്..നാൽപ്പത്തിനോട് അടുക്കുമ്പോഴേക്കും അവർ ഇൻഡസ്ട്രിയിൽ നിന്നും അപ്രത്യക്ഷമാവാനും തുടങ്ങി.(ആദ്യമൊക്കെ ഇത് 30നും താഴെ ആയിരുന്നു )മറ്റൊരു കാര്യം,നടിമാർ ഇതിനെ ഒരു safe സോൺ ആയി കാണുന്നു എന്നതാണ്. കാരണം അഭിനയപാടവം കുറവാണെങ്കിലും സൗന്ദര്യ സംരക്ഷണത്തിലൂടെ ഇൻഡസ്ട്രിയിൽ പിടിച്ച് നിൽക്കാൻ പറ്റും. ഇത് അവരെ ബൗധികമായി ഉയർത്തുന്നതിനു തടസമായി നിൽക്കുന്നതായാണ് കാണപ്പെടുന്നത് . .സ്ത്രീപ്രേക്ഷകർ കൂടുതലുള്ള സീരിയലുകളിൽ പോലും പുരുഷ സങ്കൽപ്പ സ്ത്രീകളും സൗന്ദര്യ ബോധവും മാത്രം നിറഞ്ഞതായി. (ഇതിനു പ്രേക്ഷകരുടെ മനോഭാവവുമായിട്ട് ബന്ധമുണ്ടെന്ന് ഓർക്കണം )
ഇത് സിനിമായിലോ സീരിയലിലോ ഒതുങ്ങിപോകുന്ന പ്രശ്നമല്ല.

സ്വതവേ ഫേസ്ബുക് ഉപയോഗിക്കുന്നതിനേക്കാൾ ഇൻസ്റ്റാഗ്രാം ആണ് സ്ത്രീകൾ ഉപയോഗിക്കാറ്. കാരണം ഇൻസ്റ്റാഗ്രാം ഒരു സൗന്ദര്യ ലോകമാണ്.റിയാലിറ്റിയുമായിട്ട് അതിനു പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ല.Fb യിലേക്ക് വന്നാൽ fb,ലോകത്തിന്റെ തന്നെ യഥാർത്ഥ മുഖവുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അവിടെ നല്ലത് ഉള്ളതിനേക്കാൾ കൂടുതൽ വൃത്തികെട്ട കാര്യങ്ങൾ ആൺ ഉള്ളത്. മോശം മനുഷ്യർ. അവരുടെ മോശം കമെന്റുകൾ. രാഷ്ട്രീയം,വിവേചനം,വൃത്തിക്കെട്ട ഓൺലൈൻ മീഡിയകൾ.. .ചെറുപ്പം തൊട്ടേ സ്ത്രീകളെ ശീലിപ്പിക്കുന്നതും, ഇതിനോടൊക്കെ മുഖം തിരിക്കാൻ ആയതുകൊണ്ട് ആവാം അവർ ഇക്കാര്യങ്ങളിൽ ഒന്നും താല്പര്യം പ്രകടിപ്പിക്കാത്തത്. സ്ത്രീകളെ അപേക്ഷിച്ചു, ആണുങ്ങൾ ഇതൊക്കെ കൈകാര്യം ചെയ്യാൻ പഠിച്ചവർ ആണ്.അതുകൊണ്ട് തന്നെ ആണുങ്ങളുടെ ബൗധിക നിലവാരത്തിൽ എത്താൻ സ്ത്രീകൾക്ക് കഴിയാതെ വരുന്നതായാണ് കാണുന്നത്.സിനിമയുടെ പിന്നണിയിൽ സ്ത്രീകളുടെ എണ്ണം കുറയാനുള്ള കാരണവും ഇതുതന്നെയാണ്…

ഉദാഹരണത്തിനു അൽപ്പം നിലവാരമുള്ള ചാനൽ ഇന്റർവ്യൂകളിൽ എല്ലാം, കൂടുതലായും ആണുങ്ങൾ ആണ് പങ്കെടുക്കാറ് . കാരണം അവരുടെ ചോദ്യങ്ങളുടെ നിലവാരത്തിനു അനുസരിച്ചു ഉത്തരം പറയാൻ അറിവുള്ളത് കൂടുതലും ആണുങ്ങളിൽ ആയതുകൊണ്ടാണ്.(അത്‌ പുരുഷന്മാർ സമൂഹവുമായിട്ട് കൂടുതൽ ബന്ധപ്പെട്ട് നിൽക്കുന്നു എന്നുള്ളതുകൊണ്ടാണ് ).ഇനി സെലിബ്രിറ്റികൾ ആയ നടിമാർ പങ്കെടുക്കുന്ന മറ്റു ഇന്റർവ്യൂസ് നോക്കുകയാണെങ്കിൽ.. കണ്ണ് കെട്ടി, മുന്നിലെ വസ്തു കണ്ടു പിടിക്കുക, ക്രഷ് ഉണ്ടോന്ന് ചോദിക്കുക, പ്രണയമുണ്ടോ എന്ന് ചോദിക്കുക, ഗ്ലാമറസ് ആയി അഭിനയിക്കാൻ തയ്യാറാണോ എന്ന് ചോദിക്കുക.…ഇത്തരം ചോദ്യങ്ങൾ ആയിരിക്കും അവരെ കാത്തിരിക്കുന്നത്. പ്രശ്നമെന്താണെന്ന് വച്ചാൽ നടികൾ ആ ചോദ്യങ്ങളിലും, അത്തരം ഇന്റർവ്യൂകളിലും കൺഫര്ട് അനുഭവിക്കുന്നതാണ്. അവർക്ക് താല്പര്യവും ഇത്തരം കാര്യങ്ങളിൽ ആയിപോകുന്നു.ചരിത്രാതീതകാലം തൊട്ടു സ്ത്രീകൾ നേരിടേണ്ടി വന്ന അടിച്ചമർത്തളുകളുമായി ഈ പറഞ്ഞ കാര്യങ്ങൾക്കൊക്കെ ബന്ധമുണ്ടെങ്കിലും ഈ മത്സരാധിഷ്ടിത ലോകത്ത്,

(അതിപ്പോൾ സിനിമാ ഇൻഡസ്ടറി എന്നല്ല ഇപ്പോൾ ഏതൊരു ഇൻഡസ്ട്രിയും കൂടുതൽ കോമ്പിറ്റേറ്റിവ് ആയിക്കൊണ്ടിരിക്കുന്നു).ഭൂരിപക്ഷം സ്ത്രീകൾ അവരുടേതായ ഒരു ലോകത്ത് ഒതുങ്ങിക്കൂടാൻ ശ്രമിക്കുകയാണെങ്കിൽ,അവരുടെ ഭാവികാലം അവരുടെ ഭൂതകാലവുമായിട്ട് വലിയ വ്യത്യാസംമൊന്നും ഉണ്ടാക്കാൻ സാധ്യതയില്ല..

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്