ഛർദിച്ചു പ്രപഞ്ചത്തെ സൃഷ്ട്ടിച്ച ദൈവം -ബൂംബാ (ഹ്യൂമർ)

25

ഛർദിച്ചു പ്രപഞ്ചത്തെ സൃഷ്ട്ടിച്ച ദൈവം -ബൂംബാ

ആദിയിൽ മുഴുവൻ ഇരുട്ട് ആയിരുന്നു. ബൂംബാ ദൈവം..നല്ല വെളുത്ത തുടുത്ത ആജാനബാഹു ആണ്. ഒറ്റക്കായിരുന്നു. വല്ലാത്ത ഒറ്റപ്പെടൽ ആയിരുന്നു ബൂംബാ ദൈവത്തിനു. അങ്ങനെ ഒരു ദിവസം ബൂംബാക്ക് ഭയങ്കര വയർ വേദന. അൺസഹിക്കബിൾ.. അങ്ങനെ ആരും നോക്കാൻ ഇല്ലാതെ ഒറ്റക്ക് ഇരുന്നു വേദന കൂടി കൂടി വന്നു. അതോടെ ബൂംബാ ദൈവം ഛർദിക്കാൻ തുടങ്ങി.
അദ്യം ഛർദിച്ചത് സൂര്യനെ ആയിരുന്നു. അങ്ങനെ പ്രപഞ്ചത്തിൽ വെളിച്ചം വന്നു. അദ്ദേഹത്തിന് സൂര്യനെ വളരെ ഇഷ്ട്ടപെട്ടു. കൊള്ളാല്ലോ സാധനം. പിന്നെ വന്നത് ചന്ദ്രൻ ആണ്, ചന്ദ്രനും സൂര്യനും പ്രപഞ്ചത്തിൽ ചുറ്റി കളിച്ചു..

എന്നാലും വയറുവേദന മാറിയില്ല.. വീണ്ടും വേദന.. (ഇളകി പോവാഞ്ഞത് ഭാഗ്യം )അടുത്ത ഛർദിയിൽ വന്നത് നക്ഷത്രങ്ങൾ ആണ്.. വളരെ ശക്തിയിൽ ഛർദിച്ചത് കൊണ്ട് അവർ വളരെ ദൂരേക്ക് തെറിച്ചു പോയി.ചെറിയ പൊട്ടുകൾ ആണല്ലോ അവർ 😁അടുത്തത് ആയിരുന്നു മ്മടെ ഭൂമി.. വെള്ളം മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. കര ഇല്ല.പക്ഷെ സൂര്യൻ ഉള്ളത് കാരണം ചൂട് തട്ടി കുറച്ചു ഭാഗത്തെ വെള്ളം വറ്റി അവിടെ കര വന്നു.അങ്ങനെ നമ്മുടെ സുന്ദരി ഭൂമി ഉണ്ടായി.അതുകൊണ്ട് ബൂംബാ തൃപ്തൻ ആയിരുന്നില്ല.. ആ ഒറ്റപ്പെടൽ അദ്ദേഹത്തെ ഒരുപാട് വിഷമിപ്പിച്ചു.. വയർ വേദനയും മാറിയിട്ടില്ല.ബൂംബാ വീണ്ടും ഛർദിച്ചു. (Second wave)
ഒമ്പതു ജീവികളെ
1. പുള്ളിപ്പുലി – Koy bumba
2. പരുന്ത് – Ponga Bumba
3.മുതല – Ganda Bumba
4.മീൻ -Yo Bumba
5.ആമ -Kono Bumba
7.കരിമ്പുലി – TseTse Bumba
8.കൊക്ക് -Nyanyi Bumba
9. ആട് – Budi
ഇതിൽ ഓരോ ജീവിയും ആണ് ബാക്കി മൃഗങ്ങളെ ഉണ്ടാക്കുന്നത്. ഉദാഹരണം ponga bumba ബാക്കി പക്ഷികളെ(ഗരുഡനെ ഒഴിച്ച് ), Ganda Bumba ബാക്കി ഉരഗവർഗത്തിനെ, Yo bumba ബാക്കി മീനുകളെ. ഇതിനു ശേഷം മൂന്ന് മക്കളെ ഛർദിച്ചു ബൂംബാ ദൈവം.ഒറ്റപ്പെടൽ മാറണ്ടേ? സൃഷ്ട്ടി ഇവിടെ തീരുന്നില്ല.ഒന്നാമത്തെ മകൻ Nyonye Ngana ഉറുമ്പുകളെ ഛർദിച്ചു .പക്ഷെ അപ്പോൾ തന്നെ മരിച്ചു 😢ഈ വിഷമം ഉറുമ്പുകൾക്ക് സഹിക്കാൻ പറ്റിയില്ല.അതുകൊണ്ട് ഉറുമ്പുകൾ മണ്ണിന്റെ അടിയിൽ കുഴിച്ചു, കുഴിച്ചു പോയി ഒരു കുഴിമാടം ഉണ്ടാക്കി.അങ്ങനെയാണ് നല്ല വളകൂറ് ഉള്ള മണ്ണ് ഭൂമിയുടെ മുകളിൽ എത്തിയത്.അത് വരെ കളിമണ്ണ് ആവാൻ ആണ് സാധ്യത.

രണ്ടാമത്തെ മകൻ ചെടികളെ ഛർദിച്ചു, വളക്കൂറുള്ള മണ്ണ് വന്ന സ്ഥിതിക്ക് ഇനി ചെടികൾക്ക് ണപ്പ് ആയി വളരാമല്ലോ. മൂന്നാമത്തെ മകൻ ഒരു പൊട്ടൻ ആയിരുന്നു.ഗഡി അത് കാരണം ഗരുഡനെ ഛർദിച്ചു. വേറെ ഒന്നും ചെയ്തില്ല .ഇതിൽ TseTse bumba ഒരു പ്രശ്നക്കാരി ആയിരുന്നു.. അവൾ തൊടുന്നത് എല്ലാം തീ പിടിക്കും.അങ്ങനെ ബൂംബാ അവളെ ഓടിച്ചു വിട്ടു.. അവൾ മേഘങ്ങൾക്ക് ഇടയിൽ അഭയം പ്രാപിച്ചു.കരുണ തോന്നിയ ബൂംബാ ദൈവം അവളോട് ഇടക്കൊക്കെ ഭൂമിയിലേക്ക് പൊക്കോളാൻ പറഞ്ഞു.അങ്ങനെ മേഘങ്ങൾക്ക് ഇടയിലൂടെ ഇടിമിന്നൽ ആയി അവൾ ഇടക്ക് ഭൂമിയെ ഒന്ന് തോടും.. അപ്പോൾ മരങ്ങൾക്ക് തീ പിടിക്കും.അങ്ങനെ എല്ലാം ഛർദിച്ച ശേഷം വയറുവേദന മാറി ആകാശത്തു പോയി തന്റെ സൃഷ്ട്ടികളെ നോക്കി ബൂംബാ ദൈവം ശിഷ്ട കാലം ജീവിച്ചു.

Advertisements