Deepak Ks

സിനിമയിൽ ഓപ്പണിങ് സീനുകൾക്കു എത്രത്തോളം പ്രാധാന്യം ഉണ്ട്!

ഒരു സിനിമയുടെ തുടക്കത്തിലെ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകനെ സിനിമയുടെ ഉള്ളിലേക്കു എത്തിക്കാനും അവരോടു കമ്മ്യൂണിക്കേറ്റ് ചെയ്യാനും നല്ല ഓപ്പണിങ് സീനുകൾക്കു സാധികാറുണ്ട്.ഓപ്പണിങ് സീനുകൾ വഴി എസ്റ്റാബ്ലിഷ് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ

*സിനിമയുടെ genre എന്തെന്നും സിനിമയുടെ ആകെ മൊത്തത്തിൽ ഉള്ള സ്വഭാവം എന്തെന്നും പ്രേക്ഷകനോട് കമ്മ്യൂണിക്കേറ്റ് ചെയ്യാം.

*സിനിമയിലെ പ്രതിനായകനെയോ മറ്റൊരു കേന്ദ്ര കഥാപാത്രത്തെയോ അവരുടെ പൊതു സ്വഭാവത്തെയോ പ്രേക്ഷകരിലേക്കു എത്തിക്കാം.

*സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം അവരുടെ ജീവിത രീതികൾ എന്നിവയും ഒരു പ്ലോട്ട് കാറ്റലിസ്റ്റ് അവതരിപ്പിച്ചു അതിലൂടെ അതിനെ ചുറ്റി പറ്റി കഥാപാത്രങ്ങളെ പ്രേക്ഷകരിലേക്കു അടുപ്പിക്കുക.

*പ്രൊട്ടഗോണിസ്റ്റിനെ റീവീൽ ചെയ്തു അയാൾ ആരെന്നും എന്തുകൊണ്ട് അങ്ങനെ ആയി എന്നും അയാളുടെ കഥാപരിസരവും ജീവിത രീതിയും അടക്കം പ്രേക്ഷകലേക്ക് എത്തിക്കാം.

*ഫ്ലാഷ് ബാക് സീനുകളും ഫ്ലാഷ് ഫോർവേഡഡ് സീനുകളിലൂടെ പ്രേക്ഷകരിൽ ഒരു ക്യുരിയോസിറ്റി ക്രീയേറ്റ് ചെയ്യുക.

ഇവയൊന്നും കൂടാതെ പല ഫാക്ടേഴ്‌സ് വേറെയും ഉണ്ട്,ഇനി പേർസണലി ഏറ്റവും ഇഷ്ട്ടപെട്ട മികച്ചത് എന്നു തോന്നിയ 3 ഓപ്പണിങ് സീനുകളെ പറ്റി ഒന്നു പറയാൻ ശ്രമിക്കുന്നു.

1. Dark Knight

ഒരു Clown Mask കയ്യിൽ പിടിച്ചു തോളിൽ ഒരു ബാഗുമായി പുറം തിരിഞ്ഞു നിൽക്കുന്ന ഒരാളിലേക്ക് അടുത്തു വരുന്ന ക്യാമറ.ജോക്കർ എന്നാ ക്ലാസിക് വില്ലന്റെ ഇൻട്രോയിലൂടെ തുടങ്ങുന്ന ചിത്രം.ആദ്യത്തെ 5 മിനുട്ടിനുള്ളിൽ ജോക്കർ എന്നാ പ്രതി നായകനും അയാളുടെ പൊതു സ്വഭാവവും രീതികളും എന്തെന്നും പ്രേക്ഷകർക്ക് മനസിലാക്കിതരാൻ ഡാർക്ക്‌ നൈറ്റ്ലെ ബാങ്ക് റോബറി സീൻ കൊണ്ട് സാധിച്ചു. ലോക സിനിമയിലെ തന്നെ ഐകോണിക് ആയിട്ടുള്ള ഓപ്പണിങ് സീനുകളിൽ ഒന്നു.

2. മഹേഷിന്റെ പ്രതികാരം

കഴുകി വൃത്തിയാക്കി പാറപ്പുറത്തേക്ക് വെക്കുന്ന രണ്ടു ചെരുപ്പുകൾ പിന്നീട് കുളത്തിലേക് ചാടി നിവർന്നു വരുന്ന നായകന്റെ ഇൻട്രോഡക്ഷൻ ശേഷം തുടങ്ങുന്ന ഒരു സോങ്.
ഏകദേശം ആദ്യത്തെ 5 മിനുട്ടിനുള്ളിൽ സിനിമയിലെ ഏറ്റവും ഇമ്പോർട്ടന്റു ആയിട്ടുള്ള പ്രോപ്പർട്ടി ആയ ഒരു ചെരുപ്പ് ആദ്യഷോട്ടിൽ കാണിച്ചു പോകുന്നു,പിന്നീട് മഹേഷ് എന്നാ നായകനും അയാളുടെ നാടും ജീവിത രീതിയും ജോലിയും നാട്ടുകാരും എല്ലാം തന്നെ ഒരൊറ്റ സോങ്ങിലൂഡ് പ്രേക്ഷകരോട് കമ്മ്യൂണിക്കേറ്റ് ആവുന്നു ആ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷകരെ സിനിമയുടെ ഉള്ളിലേക്കു എത്തിക്കാൻ കഴിഞ്ഞിട്ടും ഉണ്ട്.

3.ബദ്ലാപുർ

സിനിമയുടെ പോസ്റ്ററുകളിൽ തന്നെ അണിയറ പ്രവർത്തകർ മെൻഷൻ ചെയ്ത ഒരു കാര്യം ആണ് Dont miss the Opening Scene എന്നത്.പൂനെ MG റോഡിൽ ഒരു ബാങ്കിന് ഓപ്പോസിറ്റു ആയി ഒരു വൈഡ് ആഗിളിൽ വെച്ചിരിക്കുന്ന ക്യാമറ അതിൽ ബൈക്കിൽ വന്നിറങ്ങുന്ന രണ്ടു പേർ ബാങ്കിന് ഉള്ളിലേക്കു കയറി പോകുന്നു മോഷണത്തിന് ശേഷം തിരിചിറങ്ങി അവർ സമീപത്തു നിർത്തിയിട്ടിരുന്ന കാറിൽ ഇരിക്കുന്ന സ്ത്രീയെയും കുട്ടിയേയും കിഡ്നാപ് ചെയ്ത് അതിൽ രക്ഷപെടാൻ ശ്രമിക്കുന്നു സ്ത്രീയും കുട്ടിയും മരണപെടുന്നു.

ലയക്,ഹർമ്മൻ എന്നി രണ്ടു പ്രതിനായക കഥാപാത്രങ്ങളും ലിഷ എന്നാ നായിക കഥാപാത്രം അവർ തമ്മിലുള്ള കോൺഫ്ലിക്ട് അടക്കം സിനിമക്കു ആധാരമാകുന്ന മെയിൻ ഇവന്റ് ആദ്യ 5 ടു 6മിനിറ്റ്സ് നു ഉള്ളിൽ തന്നെ ചിത്രത്തിൽ വിഷ്വലൈസ് ചെയ്ത് പ്രേക്ഷകരെ മെയിൻ പ്ലോട്ടിലേക്കു എന്റർ ചെയ്യിപ്പിക്കുനു.
പൾപ് ഫിക്ഷൻ,താഴ്‌വാരം,റിസർവോയർ ഡോഗ്സ് അങ്ങനെ ഇത്തരത്തിൽ interesting ഓപ്പണിങ് സീനുകൾ ഉള്ള സിനിമകൾ നിരവധി ഇത്തരത്തിൽ ഇഷ്ടപ്പെട്ടവ ഇവിടെ പങ്കുവെക്കാം.!

You May Also Like

ഈ യുവതിയുടെ ഭാരം 200 കിലോ; ഡാന്‍സില്‍ മൈക്കില്‍ ജാക്സനെ വെല്ലും.!

തടിയും ഭാരവും രൂപവും ഒന്നും തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ഒരു തടസമാകരുത് എന്നു തന്റെ ചുറ്റുമുള്ള സ്ത്രീകളെ പറഞ്ഞു മനസിലാക്കാന്‍, കാട്ടി കൊടുക്കാന്‍ അവള്‍ ഡാന്‍സ് ചെയ്തു

ഒരു നോമ്പ് തുറയും കുറെ തറകളും..

ഹോസ്റ്റല്‍ ജീവിതം ആരുടേയും ജീവിതത്തിലെ മറക്കാനാകാത്ത ഓര്‍മയായിരിക്കും. അത്തരമൊരു സുന്ദര കാലത്തിലെ ഒരു അനുഭവമാണ് പറയുന്നത്. കോളേജ് ഹോസ്‌റ്റെല്‍ ഒക്കെ ഉപേക്ഷിച്ച് കോളേജില്‍ നിന്നും ദൂരെ ഫാറൂക്ക് കോളേജിനു അടുത്തായി ഒരു വീടൊക്കെ എടുത്താണ് താമസം.

അശ്ലീല വീഡിയോ കാണുന്ന പെണ്ണുങ്ങളോ ??? വീഡിയോ വൈറലാകുന്നു .

ഒരു പെണ്‍കുട്ടിയോട് നിങ്ങള്‍ അശ്ലീല വീഡിയോ കാണുമോ എന്ന് ചോദിച്ചാല്‍ എന്താകും മറുപടി ??? വീഡിയോ കാണാം …

ഹോര്‍മോണിന്റെ വികൃതികള്‍

ജനലഴികള്‍ക്കിടയിലൂടെ ചിന്നിച്ചിതറി വീഴുന്ന സൂര്യപ്രകാശം മുഖത്ത് പതിക്കുന്നുണ്ടെങ്കിലും തന്റെ ദൃഢഗാത്രമായ ശരീരത്തെ കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന കമ്പി ളിപ്പുതപ്പ് മുഖത്തോട്ടിട്ട് വെയിലിനോട് മല്ലിടുകയാണ് റോഷന്‍. ഒടുവില്‍ കാതുകളില്‍ പ്രകമ്പനം കൊള്ളിക്കുന്ന ആംബുലന്‍സിന്റെ ആര്‍ത്തനാദം കേട്ടിട്ടാണ് ഞായറാഴ്ചയുടെ സുഖകരമായ പകല്‍ നിദ്രയില്‍ നിന്നും അവന്‍ ഞെട്ടിയുണര്‍ന്നത്. മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പതിനൊന്നാം നിലയിലുള്ള തന്റെ ഫ്‌ലാറ്റില്‍ നിന്നും അവന്റെ കണ്ണുകള്‍ ആരുടെയൊ പ്രാണരക്ഷക്ക് വേണ്ടി കിതക്കുന്ന ആ ആംബുലന്‍സില്‍ ഉടക്കി നിന്നു. ത്രസിപ്പിക്കുന്ന സംഗീതത്തോടെയുള്ള തന്റെ മൊബൈല്‍ ഫോണിന്റെ നിലവിളി അവന്റെ ശ്രദ്ധ തിരിച്ചു.