Deepak Ks

മലയാള സിനിമയും കറുപ്പ് നിറവും
********
കറുപ്പ് നിറം എന്നത് കാലങ്ങളായി വർഗ്ഗത്തിന്റെയും,വംശത്തിന്റെയും,ജാതീയതേയുടെയും അടക്കമുള്ള നിരവധി റീഗ്രെസ്സീവ് ഐഡിയകളുടെ ഭാഗമായാണ് ഇന്നും സമൂഹത്തിൽ നിലകൊള്ളുന്നത് ഇത്തരത്തിൽ ഒരു പൊതുബോധം കാലങ്ങൾ ആയി സൃഷ്ടിച്ചെടുക്കപ്പെട്ടത് ആണ്.ഇത്തരം ചിന്തകളുടെ ഒരു പ്രതിഫലനം ആണ് സിനിമകളിലും കാണുന്നത്.മലയാള സിനിമ കറുപ്പ് നിറത്തെ എത്തരത്തിൽ ചിത്രീകരിച്ചിരിക്കുന്നു എന്നു പരിശോദിച്ചാൽ നായികമാരുടെ ചരിത്രത്തിൽ നിന്നു തന്നെ അത് തുടങ്ങേണ്ടി വരും ,മലയാളത്തിന്റെ ആദ്യ നായിക pk റോസി ഒരു താഴ്ന്ന ജാതിക്കാരിയായ കറുപ്പ് നിറമുള്ള ഒരു സ്ത്രീ സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ അതും ഉയർന്ന ജാതിയിൽ ഉള്ള കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിൽ ഭ്രിഷ്ട കല്പിച്ചു നാടുകടത്തിയതിൽ നിന്നും തുടങ്ങുന്നു അത് .

കഥയും കഥാപാത്രവും ഡിമാൻഡ് ചെയ്‌തിട്ടും കറുത്തമ്മയെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ഒരു വെളുത്ത നായിക വരേണ്ടി വരുന്നു പിന്നീട് വന്നുപോയ കറുപ്പ് നിറമുള്ള നായികമാർ പലരും അധികവും ചിത്രീകരിക്കപ്പെട്ടത് സെക്സ് സിംബൽസ് ആയി ആയിരുന്നു ഇവർക്കൊന്നും തന്നെ മലയാളത്തിലെ ജനപ്രിയ നായിക പദവിയിലേക്ക് എത്താൻ സാധിച്ചില്ല അല്ലെങ്കിൽ അതിനു അനുവദിച്ചില്ല എന്നു പറയുന്നതാവും ശെരി.

നിറത്തിന്റെ പേരിൽ Stereotype ചെയ്യപ്പെട്ട് പോകുന്ന ഒരു അവസ്ഥ മലയാള സിനിമയിൽ അന്നും ഇന്നും നില നിൽക്കുന്നു കറുത്ത നിറമുള്ളവർ സ്വാഭാവികമായും നിറത്തിന്റെ പേരിൽ ഉള്ള കോംപ്ലക്സ് അനുഭവിക്കുന്നവരോ,ഏതെങ്കിലും തരത്തിൽ ഉള്ള നെഗറ്റിവിറ്റി ഉള്ളവരോ ഇനി നന്മയുടെ പക്ഷത്താണെങ്കിൽ കോമാളി കഥാപാത്രങ്ങൾ ആയോ ആയിരിക്കും അധികവും ചിത്രീകരിക്കപ്പെട്ടിട്ടുണ്ടാവുക.

ഇനി കറുത്ത നിറമുള്ള ഒരു നായികയെ സ്ക്രിപ്റ്റ് ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിൽ അവർ കണ്ടെത്തിയ ഒരു എളുപ്പ വഴി എന്നത് വെളുത്ത നിറമുള്ള നായികയെ കറുപ്പിച്ചു എടുക്കുക എന്നതാണ് ഈ കലാപരിപാടി ഇന്നും തുടർന്നു പോരുന്നു ഒരു ഓപ്ഷൻ ആയി പരിഗണിക്കാൻ പോലും അത്തരത്തിൽ കറുപ്പ് നിറമുള്ള ഒരു നായികമാർ എത്ര പേർ ഉണ്ട് എന്നത് സംശയം ആണ് അല്ലെങ്കിൽ അങ്ങനെ അധികം ആരെയും കൊണ്ടുവരാൻ ഒരു ശ്രമവും നടക്കുന്നില്ല .

ഇനി നായകൻ മാരുടെ ചരിത്രവും ഇതിൽ നിന്നു അധികം വിഭിന്നമല്ല.ഇതെല്ലം തന്നെ ഒരു ഫിലിം മേക്കറുടെ ആവിഷ്കാര സ്വാതന്ത്രത്തിന്റെ ഭാഗമായി വരുന്ന കാര്യം ആണ് എന്നുള്ള വാദം ഉണ്ട് എന്നാൽ സിനിമ അന്നും ഇന്നും സൃഷ്ടിക്കപെട്ടിട്ടുള്ളത് ഒരു വൈറ്റ് മാർക്കറ്റിന് വേണ്ടിയിട്ടായിരുന്നു ഭൂരിപക്ഷത്തിന്റെ പൊതുബോധത്തെ സംതൃപ്‌തി പെടുത്താൻ ആണ് അവിടെ ശ്രമിച്ചിട്ടുള്ളത് അത്തരം ഒരു ഇൻഡസ്ട്രയിൽ നിന്നു കൊണ്ട് മാറ്റത്തിനു വേണ്ടി ശ്രമിച്ച ചിലരും ,ഇഷ്ടമില്ലാഞ്ഞിട്ടും നിലനിൽപിന് വേണ്ടി ഇതിന്റെ ഭാഗമായി മാറേണ്ടി വന്നാ ഒരു ചെറിയ വിഭാഗം ഫിലിം മേക്കഴ്സും ഉണ്ടാവാം എന്നാൽ ബാക്കി വരുന്ന ഭൂരിപക്ഷം ആളുകളും ഇത്തരം ചിന്തകളെയും സ്റ്റീരിയോ ടൈപ്പിംഗ് നെയും അന്നും ഇന്നും പിന്തുണക്കുക അല്ലേ ചെയ്‌തിട്ടുള്ളത്?

നിറത്തിന്റെ പേരിൽ കൊലകളും ആക്രമണങ്ങളും ഇന്നും തുടരുന്ന ലോകത്തു നിറവും ജാതിയും കൂടി കലർന്നു നിൽക്കുന്ന ഈ രാജ്യത്തു നിന്നുകൊണ്ട് ഇതിലെ അനീതി ഇനിയും തിരിച്ചറിയാതെ പോവരുത് ! അത് ചർച്ച ചെയ്യപ്പെടേണ്ടതാണ്!
വിഷയം ആസ്പദമാക്കി ഞങ്ങൾ ചെയ്ത ഒരു വീഡിയോ ലിങ്ക് ഇവിടെ ചേർക്കുന്നു.സമയം ഉള്ളവർ പ്ലീസ് വാച്ച്

https://youtu.be/eRyIL4LE_W8

You May Also Like

ലാലേട്ടനും മമ്മുക്കയും ഉൾപ്പടെയുള്ള ലെജൻഡ്സിന് ഫഹദ് ഫാസിലിൽ നിന്ന് പഠിക്കാവുന്ന ചിലത് ഉണ്ട്

ഫീൽഡിൽ വളരെ വലിയ എക്സ്പീരിയൻസ് ഉണ്ടായിട്ട് പോലും പരമ ബോറൻ സിനിമകൾ പിടിക്കാൻ കാശ് ചിലവാക്കുന്നത് എന്തുകൊണ്ടാണെന്ന് ഓർത്തു നോക്കിയിട്ടുണ്ടോ…??

മെഡിക്കൽ കോളേജ് വാസവും അനിയത്തിയുടെ കല്യാണവും (എന്റെ ആൽബം- 22)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

അമിത മതബോധം വേണോ…?

മൈക്ക് ഉപയോഗിച്ചു ഇങ്ങനെ ശബ്ദമുണ്ടാക്കി നാട്ടുകാരെ ശല്യം ചെയ്യുന്നതില്‍ ഇന്ന് മുന്നില്‍ നില്‍ക്കുന്നത് അമ്പലങ്ങളും പള്ളികളും പിന്നെ ഇതുപോലെയുള്ള പ്രാര്‍ത്ഥന കൂട്ടായ്മകളും ആണ്.

കൊവിഡ് പ്രോട്ടോകോൾ മനുഷ്യന് വേണ്ടിയാണ്, മനുഷ്യൻ പ്രോട്ടോകോളിന് വേണ്ടിയല്ല സാറന്മാരേ

പാവങ്ങൾക്ക് ഇന്നാട്ടിൽ ജോലി ചെയ്ത് ജീവിക്കണ്ടേ? അവർ കക്കാനും പിടിച്ച് പറിക്കാനും അല്ലല്ലോ ശ്രമിച്ചത്. 2020 മാർച്ചിൽ തുടങ്ങിയ ലോക്ക് ഡൗണും മറ്റുമാണ്. സൂപ്പർ