തമിഴ് സിനിമകളിലെ പതിവ് മലയാളി കഥാപാത്രങ്ങളും ചില ബിംമ്പങ്ങളും

86

Deepak Ks

തമിഴ് സിനിമകളിലെ പതിവ് മലയാളി കഥാപാത്രങ്ങളും ചില ബിംമ്പങ്ങളും

ടീ കട നായർ ലുങ്കിയും,ഒരു വെള്ള ബനിയനും വേഷം നായകനും ഗാങ്ങും സ്ഥിരമായി ചായ കുടിക്കാൻ എത്തുന്നത് ഇദ്ദേഹത്തിന്റെ കടയിൽ ആളുടെ ഭാര്യ 90% പേര് ഓമനയെന്നോ ലക്ഷ്മിയെന്നോ ആയിരിക്കും.ചായ കടക്കാരിയായി അധികം സിനിമകളിലും എത്തുന്ന ഷക്കീല,അവരെ വശീകരിക്കാൻ എന്നോണം അവിടെ ചായ കുടിക്കാൻ എത്തുന്ന കുറച്ചു ചെറുപ്പക്കാർ പിന്നെ കുറച്ചു അഡൾട് സിനിമകളുടെ പേരും അഞ്ചരക്കുള്ള വണ്ടി എന്ന ഡയലോഗ് ആണ് അധികവും പറഞ്ഞു കേട്ടിട്ടുള്ളത്.മലയാളിയായ നായികയെ വളക്കാൻ വേണ്ടി മലയാളം പഠിച്ചു ലിബിയില്ലാത്ത ഏതോ ഭാഷയിൽ സംസാരിക്കുന്ന ഒരു കഥാപാത്രം വിവേക് ആയാൽ ഉത്തമം .പിന്നെ പലപ്പോഴായി കടന്നു വരുന്ന ഒരു നമ്പൂതിരി കഥാപാത്രവും ഭാര്യയും. ഏതു സോങ് വന്നാലും ബാക്ഗ്രൗണ്ടിൽ എത്തുന്ന കഥകളി മോഹിനിയാട്ടം എന്ന കലാ രൂപങ്ങൾ. പിന്നെ കുറച്ചു ഹൌസ് ബോട്ട് വിഷ്വൽസ്,മലബാർ ബീഡി വലിക്കുന്ന നായിക.അങ്ങനെ നീളുന്നു.

ഏകദേശം 80കളുടെ അവസാനം മുതൽ ഇങ്ങോടട്ടുള്ള തമിഴ് സിനിമകളിൽ വന്നു പോയിട്ടുള്ള മലയാളികൾ ആയ കഥാപാത്രങ്ങളെ ഒന്ന് ലിസ്റ്റ് ചെയ്താൽ ഏതാണ്ട് 80% ഇതുപോലിരിക്കും. മലയാളികൾ എന്നാൽ ഇത്തരത്തിൽ ആണ് എന്ന് ഒരു പൊതുബോധം ഇത്തരം കഥാപാത്ര സൃഷ്ടികളിലൂടെ അന്ന് രൂപീകരിക്കപ്പെട്ടു എന്ന് പറയുന്നതാവും ശരി. മാറ്റങ്ങൾ വന്നോ എന്ന് ചോദിച്ചാൽ വളരെ കുറച്ചു മാത്രം എന്ന് പറയേണ്ടി വരും. തെന്നാലി,ഉത്തമവില്ലൻ,അലൈപായുതേയിലെ അഴകൻ പെരുമാൾ അവതരിപ്പിച്ച കഥാപാത്രം അങ്ങനെ വളരെ ചുരുക്കം. ഇതേപോലെ തന്നെ തമിഴ് സിനിമയോടും തമിഴരും മലയാള സിനിമയിൽ ചിത്രീകരിക്ക പെട്ട രീതിയും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഇത്തരം കഥാപാത്രങ്ങളെ കുറിച്ച് ഞങ്ങൾ ചെയ്ത ഒരു വീഡിയോ ലിങ്ക് ചുവടെ ചേർക്കുന്നു.