നായികമാരും ഒഴിവാക്കാൻ പറ്റാത്ത ചില ആചാരങ്ങളും

63

Deepak Ks

നായികമാരും ഒഴിവാക്കാൻ പറ്റാത്ത ചില ആചാരങ്ങളും

ഒരു 90’s തൊട്ട് ഏകദേശം 2010 വരെ ഇന്ത്യൻ സിനിമകളിൽ പ്രത്യേകിച്ച് സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രയിൽ ഒരു നായികയുടെ character establish ചെയ്യാൻ ഫിലിം മേക്കേഴ്‌സ് പതിവായി ഉപയോഗിക്കുന്ന ചില ക്ലിഷേ എലമെന്റ്സ് ഉണ്ട്.

ഒരു തരത്തിൽ അതിനെ ഒരു ആചാരം എന്ന് വിളിച്ചാലും തെറ്റില്ല.നിഷ്കു ഗ്രാമീണ നായിക,മോഡേൺ മെട്രോ നായിക അങ്ങനെ ചില വേർതിരിവുകളും ഓരോ വിഭാഗത്തിനും must ആയി പാലിച്ചു പോരേണ്ട ചില ആചാരങ്ങളും.നാടൻ ഗ്രാമീണ നായികക് വേണ്ട പ്രത്യേകതകൾ ഇവിടെ തന്നെ പലപ്പോഴും ചർച്ചയായിട്ടുണ്ട് എന്നാൽ അല്പം മോഡേൺ ആയിട്ടുള്ള നായിക കഥാപാത്രങ്ങളെയും മജോറിറ്റി കൊമേർഷ്യൽ സിനിമകളിൽ ചിത്രീകരിച്ചു വെച്ചിരിക്കുന്ന ഒരു രീതി ഉണ്ട്
അതിൽ ചിലതു.

1.മോഡേൺ എന്ന് തോന്നിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം വസ്ത്ര ധാരണ രീതി മിക്കപ്പോഴും ഒരു സ്ലീവ് ലെസ്സ് ഡ്രെസ്സും ഷോട്സ് ഉം ആവും ചില കഥാ പാത്രങ്ങൾക്കു അത് ചേരുന്നുണ്ട് എങ്കിലും ചിലതു വളരെ വൾഗർ ഇന്നു തന്നെ പറയേണ്ടി വരുന്ന തരത്തിൽ ആവും ക്യാമറ ആംഗിൾ പിന്നെ പറയുകേം വേണ്ടാ.

2.പൊതുവിൽ അഹങ്കാരിയും ജോലിക്കാരോടും നാട്ടുകാരോടും ഒക്കെ സദാ സമയം പുച്ഛവും അവസരം കിട്ടിയാൽ ഒന്ന് പൊട്ടിക്കുകയും ചെയ്യുന്ന നായിക പറ്റുമെങ്കിൽ തല്ലിയിട്ട് അവർക്കൊരു ടിപ്പും കൊടുകുക

3.ആവിശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന ഇംഗ്ലീഷ്

4.ബോൾഡ് ആണെന്ന് കാണിക്കാൻ സിഗരറ്റ് വലി മദ്യപാനം എന്നിവ ചെയ്യുന്നത് എന്തോ വലിയ മഹാ സംഭവം ആയി പ്രേക്ഷകർക് മുൻപിൽ അവതരിപ്പിക്കുക.

5.ഫുൾ ഓപ്പൺ ആയ കാറിലോ ജിപ്സിയിലോ കയറി ഒരു നഗര പ്രദിക്ഷിണം .

6.പിന്നെ നായികയുടെ വസ്ത്ര ധാരണത്തെ പറ്റി ക്ലാസ് എടുത്ത് അവരെ നല്ല വഴിയിലേക്ക് കൊണ്ടുവരുന്ന നായകൻ.
ശിവകാശിയിലെ നായകന്റെ ഫേമസ് ആയ ആ ക്ലാസും പിന്നീട് വന്നാ നിലപാട് മാറ്റവും ഒക്കെ ഇവിടെ തന്നെ ചർച്ച ആയിരുന്നു
പലതും കോമഡി ആയി ഇന്ന് തോന്നുമെങ്കിലും അന്നത്തെ കാലത്തു ഇത്തരം സിനിമകളും കഥാപാത്രങ്ങളും മൂലം ഉണ്ടായ സോഷ്യൽ കണ്ടിഷനിങ് ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ് ഗ്രാമവും അവിടെ ജീവിക്കുന്നവരും നിഷ്കളങ്കരും ടൗണിൽ നിന്നു എത്തുന്നവർ അഹങ്കാരികളും സ്വഭാവ ദൂഷ്യം ഉള്ളവരും എന്നുള്ള തരത്തിൽ ഒരു പ്രോജെക്ഷൻ ഇവിടെ ഉണ്ടാവുന്നു പിന്നീട് കാലഘട്ടത്തിനു അനുസരിച്ചുള്ള മാറ്റങ്ങൾ വന്നു തുടങ്ങി എങ്കിലും ഇതിന്റെ ഒക്കെ മൈൽഡ് വേർഷൻസ് ഇപ്പോഴും പല രൂപത്തിൽ നമുക് മുൻപിൽ എത്താറുണ്ട്.

ഈ വിഷയം ആസ്പദമാക്കി ഞങ്ങൾ ചെയ്ത ഒരു വീഡിയോ ലിങ്ക് കൂടെ ഇവിടെ ഇടുന്നു

വീഡിയോ ലിങ്ക്