നിങ്ങൾക്കിഷ്ടപ്പെട്ട ചില സൂപ്പർ കോംബോകൾ

0
233

Deepak P

ചില സൂപ്പർ കോംബോകൾ😍

ഓരോ സിനിമകളും നമ്മൾ ഓർക്കാറുള്ളത് പല കാരണങ്ങൾ കൊണ്ടാകാം.ചില സീനുകൾ എന്നും എവർഗ്രീൻ ആയി മാറുന്നത്, പണ്ട് ജഗതി ചേട്ടൻ പറഞ്ഞത് പോലെ അഭിനേതാളുടെ കൊടുക്കൽ- വാങ്ങൽലിലൂടെയാണ്.

എഴുത്ത്കാരന്റെ സ്ക്രിപ്റ്റിനും അപ്പുറം, സംവിദായകന്റെ ഭാവനയ്ക്ക് മുകളിലോ പെർഫോം ചെയ്യുമ്പോൾ മാത്രം കിട്ടുന്ന ചില മനോഹര കോംബോകൾ.

Father's Day 2020: 'Ishtam' to 'Kireedam', five Malayalam movies that  portrayed fatherhood at its best | The Times of India■ദിലീപ് – നെടുമുടി വേണു(ഇഷ്ടം)

ഇഷ്ടം സിനിമയിലെ ഏറ്റവും പ്ലസ് എന്ന് തോന്നിയത് ഇവരുടെ സംഭാഷണങ്ങളാണ്.പ്രത്യേകിച്ചും ഒരു സീനിൽ – നെടുമുടി കണ്ണടച്ചു മന്ത്രം ചൊല്ലുന്ന പോലെ അഭിനയിക്കുകയും അത് കൈയോടെ പിടിച്ചു കഴിഞ്ഞുള്ള ദിലീപിന്റെ റിയാക്ഷൻസും.
ദിലീപിനെ ആക്കിയുള്ള നെടുമുടിയുടെ റോജാ പാട്ടും😜.മുടി കറുപ്പിക്കുന്ന സീൻ കഴിഞ്
ദിലീപ് – പോരാത്തതിന് ഇത് ഓൾഡ് സ്റ്റോക്കാ പെട്ടന്നൊരു ചുവപ്പ് മഴ വന്നാൽ കംപ്ലീറ് ചുവപ്പാകും. പിന്നാലെ പ്രാണിമഴയും…😁
ഇതൊക്കെ കേട്ട് നിൽക്കുന്ന നെടുമുടി

Download Plain Meme of Mohanlal In Kakkakuyil Movie With Tags friends,  mukesh, shock, njettal, ambarappu■മോഹൻലാൽ – മുകേഷ്(കാക്കകുയിൽ)

എത്ര കണ്ടാലും മതി വരാത്ത പൊട്ടിച്ചിരിയുടെ ചൈൻ സീൻസ് ആണ് സിനിമ മുഴുവനും. ഒരു സീനിൽ…,
മോഹൻലാൽ – ഇയാളും അവളും തമ്മിൽ എന്ത് ബന്ധം?
മുകേഷ് – അത് അന്വേഷിക്കാൻ നിന്നാൽ തോമസേട്ടൻ നമ്മളെ അകത്താക്കുന്നതിന് മുമ്പ് ഇയാൾ നമ്മളെ അകത്താക്കും.
മോഹൻലാൽ – നമ്മളെയാ🙄
മുകേഷ് – ആ, ഞാൻ അകത്തായാൽ നീയും അകത്താവുമല്ലോ
മോഹൻലാൽ – അതെങ്ങനെ?
മുകേഷ് – ഞാൻ നിന്റെ പേര് പറഞ്ഞു കൊടുക്കില്ലെ😂
അത് കഴിഞ് ലാലേട്ടൻ ഷർട്ടിൽ നിന്നും കൈ വിടുന്നതും…

DOWNLOAD: Jagathy Bindu Panicker Comedy .Mp4 & MP3, 3gp | NaijaGreenMovies,  Fzmovies, NetNaija■ജഗതി – ബിന്ദു പണിക്കർ (ശ്രീകൃഷ്ണപുറത്തെ നക്ഷത്ര തിളക്കം)

റിപീറ് ആയി കാണാൻ പറ്റുന്ന ചുരുക്കം ചില സിനിമകളിൽ ഒന്നാണ് ഈ പടം.
ഇംഗ്ലീഷ് മിക്സ് ചെയ്തുള്ള സംഭാഷങ്ങൾ എത്ര നിസ്സാരമായാണ് ബിന്ദു പണിക്കർ പറഞ്ഞും അഭിനയിച്ചും ഫലിപ്പിച്ചത്.
ആ സംഭാഷണങ്ങൾകൊക്കെ ഊർജം കൊടുത്ത ഹാസ്യ സാമ്രാട്ടിന്റെ തകർപ്പൻ റിയക്ഷൻസും😁.
ബിന്ദു പണിക്കർ – അയ്യോ എന്റെ ലൈഫ് ബ്രോയിലർ ആയി… കൂടെ ജഗതിയുടെ റിയക്ഷനും😁
വെപ്പ് മുടി കുട്ടികൾ വലിച്ചു കൊണ്ട് പോയപ്പോൾ.., ജഗതി – മാറ്റിക്കോ

ഞാനാരാണെന്ന് ഈ നാട്ടിലെ പട്ടിക്കും പൂച്ചക്കും വരെ അറിയാം | Mammootty |  Sreenivasan - YouTube■മമ്മൂട്ടി – ശ്രീനിവാസൻ(മേഘം)

ഇവരുടെ കോംബോ സീനുകളിൽ മികച്ച കൗണ്ടർ സംഭാഷണങ്ങൾ കൊണ്ട് ശ്രദ്ധേയമായ പടം.
ശ്രീനി – ഞാൻ ആരാണെന്ന് ഇവിടുത്തെ പട്ടിക്കും പൂച്ചക്കും വരെ അറിയാം..!
മമ്മുട്ടി – ഇവിടെ പട്ടിയെയും പൂച്ചയെയും കാണുന്നില്ല ഇല്ലെങ്കിൽ ചോദിക്കാമായിരുന്നു തനാരാണെന്ന്😝.
ശ്രീനി – ഈ നാട് അല്പം പെഷകാണ്
മമ്മുട്ടി – ഞാനും
ശ്രീനി – ആ സിനിമ ഇവനും കണ്ടിട്ടുണ്ടെന്ന് തോന്നുന്നു.😄

vlc record 2014 01 29 01h33m25s Rasathanthram innocent comedy - YouTube■മാമുക്കോയ – ഇന്നസെന്റ്(രസതന്ത്രം)

ആകെ കുറച്ചു സീൻസ് മാത്രമേ ഉള്ള പക്ഷെ വാ തുറന്നാൽ അടി കൂടുന്ന ഒരു അളിയൻ കോമ്പിനേഷൻ എപ്പോ കണ്ടാലും ചിരി വരും. ബേപ്പൂരിലെ ഉരുവിന്റെ കാര്യം പറഞ്ഞു തുടങ്ങുമ്പോൾ ഇന്നസെന്റ് ചൂടാവുന്നതും പിന്നെ അടികൂടുന്നതും, മാമുക്കോയ നിർത്തി പോകുന്നതും വീണ്ടും തിരിച്ചു വരുന്നതും ഒക്കെ അടിപൊളി ആയിരുന്നു.

Kilukkam - Thilakan and Innocent comedy scene - Song Lyrics and Music by  Thilakan and Innocent arranged by midhun661 on Smule Social Singing app■ഇന്നസെന്റ്- തിലകൻ (കിലുക്കം)

ഇന്നസെന്റിന്റെ ഉള്ളിൽ നീറി ഉള്ള തെറി വിളിയും തിലകന്റെ ദേഷ്യത്തോടെയുള്ള എക്സ്പ്രെഷനും ഒക്കെ മിക്സ് ആയി എന്നും ഓർത്ത് ചിരിക്കാൻ ഉള്ള കോംബോ ഐറ്റം.
തിലകൻ – ഒരു വടി കിട്ടോ
ഇന്നസെന്റ് – ആ കിട്ടുമല്ലോ എന്തിനാ?
തിലകൻ – ഇതിനെ ഒന്ന് കൊന്ന് തിന്നാണാ🤣
വേറെ ഒരു സീനിൽ
ഇന്നസെന്റ് – താൻ ഇവിടെ കിടന്ന് കക്ക ഗങ്ങ ചച്ച ജഞ്ഞ വരക്കും….😁
ഒന്നും ചെയ്യാനാകാതെ തിലകൻ. വീണ്ടും ഇന്നസെന്റ് തിരിച്ചു വരുന്നതും.

Plain Meme of Pulival Kalyanam Movie Manavalan Salim Kumar ~ Kerala Online■കൊച്ചിൻ ഹനീഫ – സലീംകുമാർ (പുലിവാല് കല്യാണം)

കൊച്ചിൻ ഹനീഫ – കോയി ബാത് നഹി
സലീം കുമാർ – ഇപ്പഴ ഓർത്തത് ബാത്റൂം പോയില്ല… 😅
കാർ കഴുകുന്ന സീനിൽ കെ മികച്ച റിയക്ഷൻസ് ആയിരുന്നു രണ്ട് പേരുടെയും.
രണ്ടാമതും വെള്ളം ഒഴിച്ചതിന് ശേഷം
കൊച്ചിൻ ഹനീഫ – സോറി സാർ
സലീം കുമാർ – ഞാൻ തന്നെ കൊണ്ട് തോറ്റല്ലോ..ഐ ആം ആൾസോ ഫൈൽട് ഓഫ് യു😂.

Top 10 Jagathy Sreekumar Movies In Malayalam | Latest Articles | NETTV4U■ജഗതി – മോഹൻലാൽ (കിലുക്കം)

രേവതിയുടെ കയ്യിൽ ആകെ ഉണ്ടായിരുന്ന അഞ്ഞൂറ് ഉലുവയും കൊണ്ട് ലാലേട്ടൻ ജഗതിയുടെ മുന്നിൽ ഷൈൻ ചെയ്തത് മുതൽ ഉള്ള സീൻസ് ഒക്കെ മികച്ച ടൈമിംഗ് ഉള്ള രണ്ട് ആർടിസ്റ്റുകളുടെ മികച്ച പ്രകടനങ്ങളായി മാറി.
മോഹൻലാൽ – അപ്പൊ നീ അടിക്കുന്നില്ലേ
ജഗതി – ഞാനേ അടിക്കുന്നുള്ളൂ….
ജഗതി – ഇത് ചിക്കൻ മോഹൻലാൽ – കഷ്ണം നിനക്കും പകുതി ചാർ എനിക്കും അല്ലെ
ജഗതി – ചാർ മുക്കി നക്കിയാൽ മതി😁
മികച്ച കോംബോകളിൽ ഒന്ന്..

YouTube Video Statistics for എന്തായി കുളി തുടങ്ങിയാ ...... | Jayaram, Prem  Kumar Comedy Scene | Puthukkottayile Puthumanavalan - NoxInfluencer■ജയറാം – പ്രേംകുമാർ

(പുതുകോട്ടയിലെ പുതുമണവാളൻ)
ജയറാം – എന്ത് ചോദിച്ചാലും ഇല്ല ഇല്ല ഇല്ല എന്തെങ്കിലും ഉണ്ടെന്ന് പറയട.
പ്രേം കുമാർ – ഉണ്ട്… നല്ല വെശപ്പുണ്ട്😅
പരസ്പരം പാരവെക്കലും, മാറി മാറി തുമ്മുന്ന സീനിലും, വളരെ ഫാസ്റ്റ് ആയുള്ള ഡയലോഗ് ഡെലിവറി ഒക്കെ നല്ല കെമിസ്ട്രി ആയിരുന്നു.കഥകൾ അവതരിപ്പിക്കുന്ന പല സീനുകളിൽ ഇവരുടെ മികച്ച പ്രകടനം കൂടി ആവുമ്പോൾ എന്നും പ്രിയപ്പെട്ട കോംബോ ആയി മാറി

Sreenivasan Birthday Special: From Nadodikattu to Udayananu Tharam, 11  Nostalgic Characters of This Fine Actor That Malayalis Can't Get Enough Of!  (LatestLY Exclusive)■മോഹൻലാൽ – ശ്രീനിവാസൻ(നാടോടിക്കാറ്റ്)

പശുവിനെ വാങ്ങി നടന്നു വരുന്ന ദാസനും വിജയനും.പാലിൽ വെള്ളം ചേർക്കുന്നതും, അത് പിടിക്കപ്പെടുന്നതും , എംഡിയുടെ കാറിന്റെ കാറ്റ് അഴിച്ചു വിടുന്നതും.., ഇല്ല സാർ ഞങ്ങളില്ല സാർ എന്ന് പറഞ്ഞു എംഡി പുറത്താകുമ്പോൾ മുദ്രാവാക്യം മുഴക്കുന്നതും ഒക്കെ എവർഗ്രീൻ ആയി മാറാൻ ഇവരുടെ കോംബിനേഷനും ടൈമിങ്ങും ഒക്കെ സഹായകമായിട്ടുണ്ട്.
കിടന്നുകൊണ്ട് ഐശ്വര്യത്തിന്റെ സൈറൻ മുഴങ്ങുന്നത് പോലെ ഉണ്ടല്ലേ, നമ്മുക്കങ് സുഹിക്കണം എന്നൊക്കെ പറഞ്ഞ്…മികച്ച സംഭാഷണങ്ങളെ അതിലും മികച്ച സീനുകൾ ആക്കി മാറ്റി ഈ കോംബോ…