വോട്ടുമറിക്കൽ ജനം തിരിച്ചറിയും, പിന്നെ പോംവഴി പത്രിക തന്നെ തള്ളിക്കുക
ബിജെപി പത്രിക തള്ളിയ മൂന്ന് മണ്ഡലങ്ങളും ശ്രദ്ധിക്കേണ്ടതാണ്. ഇതിൽ ഗുരുവായൂരും ദേവികുളവും പതിനഞ്ചു വര്ഷങ്ങളായി തുടർച്ചയായി സിപിഎം എം.എൽ.എ യെയാണ്
111 total views

ബിജെപി പത്രിക തള്ളിയ മൂന്ന് മണ്ഡലങ്ങളും ശ്രദ്ധിക്കേണ്ടതാണ്. ഇതിൽ ഗുരുവായൂരും ദേവികുളവും പതിനഞ്ചു വര്ഷങ്ങളായി തുടർച്ചയായി സിപിഎം എം.എൽ.എ യെയാണ് ജനം തിരഞ്ഞെടുക്കുന്നത്. തലശ്ശേരിയാണെങ്കിൽ രൂപീകരിക്കപ്പെട്ടതു മുതൽ ചുവപ്പ് കോട്ടയാണ്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകാരം ഈ മണ്ഡലങ്ങളിലെ വോട്ട് നിലയാണ് ചുവടെ. ബിജെപി യുടെ ചെറിയൊരു ശതമാനം വോട്ട് കോൺഗ്രസ്സിന് മറിച്ചാൽ ദേവികുളത്തും ഗുരുവായൂരും സി.പി.എം സ്ഥാനാർത്ഥികളെ തോല്പിക്കാം. ബിജെപിക്ക് സ്ഥാനാർഥി ഉണ്ടെങ്കിൽ പല കാരണങ്ങളാൽ നേതൃത്വം ആലോചിക്കും പോലെ ഈ മറിക്കൽ നടക്കില്ല. അതുകൊണ്ടാണ് പത്രിക തന്നെ തള്ളി സ്ഥാനാർഥി ഇല്ലാത്ത സ്ഥിതിയാണ് നല്ലതെന്നു അവർ തീരുമാനിച്ചത്.
ബാലശങ്കർ സി.പി.എം -ബിജെപി സഖ്യം ഉണ്ടെന്ന് രണ്ടു ദിവസം മുന്നേ ഒരു പൊറാട്ട് നാടകത്തിലൂടെ പറഞ്ഞത്നാ ഇന്നത്തോട് കൂടി അരിയാഹാരം കഴിക്കുന്നവർക്ക് വ്യക്തമാകുന്ന കോൺഗ്രസ്സ്-ലീഗ്-ബിജെപി സഖ്യത്തെ മറച്ചു പിടിക്കാനാണ്. കോൺഗ്രസ്സും-ബിജെപി യും ചേർന്ന് ന്യായമായും ഇടതുപക്ഷം ജയിക്കേണ്ട ഒരു തിരഞ്ഞെടുപ്പിലെ ജനവിധിയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. അതിനെ എന്ത് വിലകൊടുത്തും പ്രതിരോധിക്കേണ്ടത് മതേതര കേരളത്തിന്റെ ചുമതലയാണ്
112 total views, 1 views today
