മുംബയിൽ പ്രചാരണത്തിന് വീടുകൾ കയറുമ്പോൾ പലപ്പോഴും പലരും ചോദിച്ചിട്ടുണ്ട് ‘എത്ര പൈസ’ കിട്ടുമെന്ന്

0
296

Deepak Pacha

കഴിഞ്ഞ ഏഴര വർഷക്കാലമായി മഹാരാഷ്ട്രയിൽ സിപിഐഎംനു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. രണ്ടു നിയമസഭ തിരഞ്ഞെടുപ്പ്, ഒരു ഉപതിരഞ്ഞെടുപ്പ് അടക്കം മൂന്ന് ലോക സഭാ തിരഞ്ഞെടുപ്പുകൾ, മുംബൈ വസായ് എന്നിവിടങ്ങളിലെ കോർപറേഷൻ തിരഞ്ഞെടുപ്പുകൾ തുടങ്ങി അതിനു ശേഷം ഈ നഗരത്തിൽ നടന്ന ഏതാണ്ട് എല്ലാ തിരഞ്ഞെടുപ്പിലും ചെറുതായെങ്കിലും ഭാഗമായിട്ടുണ്ട്.

പാർട്ടി സ്ഥാനാർത്ഥിയുടെ ലീഫ്‌ലെറ്റുമായി വീടുകൾ കയറുമ്പോൾ പലപ്പോഴും പലരും ചോദിച്ചിട്ടുണ്ട് ‘എത്ര പൈസ’ കിട്ടുമെന്ന്. കേരളത്തിൽ നിന്നും പഠിച്ചു വന്ന തിരഞ്ഞെടുപ്പ് അനുഭവങ്ങളിൽ നിന്നും Image result for vote and moneyഏറെ വിഭിന്നമായ അനുഭവ ലോകമാണ് മുംബൈ നഗരം തുറന്നിട്ട്‌ തന്നത്. ഇവിടുത്തെ ചേരികളിൽ തിരഞ്ഞെടുപ്പ് പ്രചാരനാർത്ഥം നടക്കുമ്പോൾ നിങ്ങൾക്ക് ഒന്ന് ബോധ്യപ്പെടും “തിരഞ്ഞെടുപ്പ് രാഷ്ട്രീയവും അതിൽ പങ്കാളികളാകുന്ന ജനതയും ” വളരെ സങ്കീർണമായ പ്രതിഭാസമാണെന്ന്. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഏതാണ്ട് പണത്തിന്റെ കളി മാത്രമായി മാറി കഴിഞ്ഞു.

അങ്ങനെയുള്ള ഒരിടത്ത് പണാധികാരത്തെ മറികടന്നു നേടുന്ന ഓരോ വോട്ടിനും വലിയ വിലയുണ്ട് എന്നാണ് കരുതുന്നത്. ദഹാനുവിൽ നിന്നും ജയിച്ച സ്ഥാനാർത്ഥി സഖാവ് വിനോദ് നിക്കോളായ്ക്ക് മാത്രമല്ല എട്ട് മണ്ഡലങ്ങളിൽ മത്സരിച്ചു കമ്മ്യുണിസ്റ്റ് പാർട്ടി നേടിയ ഓരോ വോട്ടിനും അഭിവാദ്യങ്ങൾ.

മഹാരാഷ്ട്രയിൽ നിന്ന് രണ്ട് CPI(M)എം.എല്‍.എ മാര്‍ നിയമസഭയിലേക്ക്- സഃജെ.പി ഗവിത്,സഃ വിനോദ് നിക്കോള്‍.
മഹാരാഷ്ട്രയിൽ നിന്ന് രണ്ട് CPI(M)എം.എല്‍.എ മാര്‍ നിയമസഭയിലേക്ക്.. .സഃ ജെ.പി ഗവിത്, സഃ വിനോദ് നിക്കോള്‍.