നടി അപര്‍ണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഗുരുവായൂരിൽ വച്ചായിരുന്നു താലികെട്ട്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ, ‘മനോഹരം’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തില്‍ അപര്‍ണയ്‌ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് പറമ്പോൽ സിനിമയിലേക്കെത്തുന്നത്. തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി.ടെക്ക്, കണ്ണൂർ സ്ക്വാഡ് തുടങ്ങി അടുത്തിടെ വമ്പൻ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിൽ നിൽക്കുകയാണ് ദീപക് പറമ്പോളിന്റെ അഭിനയ ജീവിതം. ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ആണ് നടന്റെ പുതിയ റിലീസ്.

You May Also Like

‘അനക്ക് എന്തിന്റെ കേടാ..’ ഫസ്റ്റ്ലുക്ക് പോസ്റ്റർ

‘അനക്ക് എന്തിന്റെ കേടാ..’ ഫസ്റ്റ്ലുക്ക് പോസ്റ്റർ. ബി.എം.സി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച്, മാധ്യമ പ്രവർത്തകനായ…

സണ്ണി ലിയോൺ കൊച്ചിയിലും തിരുവനന്തപുരത്തും സംഗീത വിരുന്നുമായി എത്തുന്നു

ക്ലൗഡ് ബർസ്റ്റ് ഫെസ്റ്റിവലുമായി ഇമാജിനേഷന്‍ ക്യുറേറ്റീവ്‌സ് മൺസൂൺ കാലത്ത് കേരളത്തെ ത്രസിപ്പിക്കാൻ തയാറെടുക്കുന്നു, ഇതിന്റെ മുഖ്യ…

ആരാധകരുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നു സർവി മോണ്ടാലിന്റെ ടോപ്പ് ലെസ്സ് ഫോട്ടോഷൂട്ട്

മൊഡലിങ് രംഗത്ത് സജീവമായി തിളങ്ങി നിൽക്കുന്ന തെന്നിന്ത്യൻ സുന്ദരിയാണ് സർവി മോണ്ടാൽ. ഒരുപാട് വർഷത്തോളമായി ഈ…

“പ്രതിഫലം വർദ്ധിപ്പിച്ചിട്ടില്ല, ഒരു സിനിമ പൂർണ്ണമായും സംവിധായകന്റെ കരവിരുത് “

2014 മുതൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുവന്ന ഐശ്വര്യ ലക്ഷ്മി ഫ്ലവർ വേൾഡ്, സാൾട്ട് സ്റ്റുഡിയോ, വനിത,…