എല്ലാ ആത്മഹത്യകളും കൊലപാതകങ്ങളാണ്, കാര്യകാരണങ്ങൾ മാറിക്കൊണ്ടിരിക്കുമെന്നുമാത്രം

34

എല്ലാ ആത്മഹത്യകളും കൊലപാതകങ്ങളാണ്. കാര്യകാരണങ്ങൾ മാറിക്കൊണ്ടിരിക്കുമെന്നുമാത്രം. പഠനം വഴിമുട്ടിയെന്ന തോന്നലിൽ, അടുത്ത നേരവും ഭക്ഷണമില്ലെന്ന തോന്നലിൽ -മനുഷ്യർക്ക്, അതും കുട്ടികൾക്ക് സ്വയം കൊല്ലേണ്ടി വരുന്നത് ദാരുണമാണ്. തോന്നൽ അത്ര അപ്രധാനമായ ഒന്നല്ല. മറ്റെല്ലാം സാധിച്ചാലും എന്നേക്കുമായി അന്തസ്സിടിഞ്ഞു പോയെന്ന തോന്നലിനെ – വെറും തോന്നലിനെ – എത്ര മനുഷ്യർ വിജയകരമായി മറികടക്കുമെന്നും എനിക്കറിയില്ല. ഒന്നും അവരെ പിന്നോട്ടു വലിച്ചേക്കില്ല. അത്തരം ചില വൈകാരിക അടിയന്തിരാവസ്ഥകൾ കൂടി ഉൾച്ചേർന്നവരാണ് മനുഷ്യർ. അന്തസ്സ് പ്രധാനമാണ്, എല്ലാവർക്കും.

Deepak Poojapura എഴുതുന്നു 

മെയ് 18ന് പതിവ് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിയോട് ഒരു പത്രപ്രവർത്തകന്റെ ചോദ്യം.” സർക്കാർ രേഖകൾ പ്രകാരം രണ്ടുലക്ഷത്തി അമ്പതിനായരി ത്തിലേറെ വിദ്യാർത്ഥികൾക്ക് വീട്ടിൽ TV യോ സ്മാർട്ട് ഫോണോ ഈ രൂപത്തിലുള്ള സംവിധാനങ്ങൾ ഇല്ലാത്തവരായി ഉണ്ടല്ലോ.?” അത് ജൂൺ ഒന്നിന് മുമ്പ് പരിഹരിക്കും.” മുഖ്യമന്ത്രിയുടെ മറുപടി . മലപ്പുറം വളാഞ്ചേരിയിലെ പെൺകുട്ടിയുടെ ജീവൻ നഷ്ടമായ പശ്ചാത്തലത്തിൽ ഇതിന് ഏറെ പ്രാധാന്യം ഉണ്ട്.അത് സംബന്ധമായി -പ്രധാന അദ്ധ്യാപകർക്ക് പ0ന ആവശ്യങ്ങൾക്കായി സൗകര്യമൊരുക്കണമെന്ന സർക്കുലർ എത്തിയത് മെയ് 30ന്.

ഇനി. ഇവർക്ക് ഇതിനുള്ള സൗകര്യമൊരുക്കേണ്ടത് ആര്? എങ്ങിനെ? പഞ്ചായത്തിന് ഇതിന് ഫണ്ടുണ്ടോ? സ്ക്കൂളിലെ പ്രധാന അദ്ധ്യാപകർ വാങ്ങി നൽകുമോ? ആര് ലക്ഷങ്ങൾ മുടക്കും?ആ സർക്കുലറിൽ ഇത്തരമൊരു ചോദ്യത്തിന് ഉത്തരമില്ല -കമ്മ്യൂണിറ്റി കിച്ചൺ കേരളത്തിൽ നടന്നപ്പോലെ ഇതും നടക്കുമെന്നാണോ വിദഗ്ദർ കരുതിയത്.സർക്കാർ ഒരു രൂപ പോലും നൽകിയില്ലങ്കിലും അത് വൃത്യസ്ത പാർടികളും യുവജന സംഘടനകളും ചേർന്ന് അത് സുന്ദരമായി നടത്തി.അതിൽ സർക്കാരിനും അഭിമാനിക്കാം. പക്ഷേ ഇത് അങ്ങിനെയല്ല. ഒന്നുമല്ലങ്കിലും ബിവറേജ് തുറക്കാൻ നടത്തിയ നടപടികൾ എങ്കിലും വേണമായിരുന്നു.

എത്രയെത്ര യോഗങ്ങൾ – അങ്ങിനെ എത്ര ദിവസം എടുത്താണ് നടപടി സ്വീകരിച്ചത്. തുറന്നത്.ഇവിടെ ഇതൊന്നും ഇല്ല. TV യും അല്ലങ്കിൽ സ്മാർട്ട് ഫോണും ആര് നൽകും? ഇതാണ് ഇന്നത്തേയും ചോദ്യം. ത്രിതല പഞ്ചായത്തുകൾക്ക് അധികാരം നൽകുമോ? ഇനി രജനി Sആനന്ദിനും ഇവിടെ വളാഞ്ചേരി കുട്ടിക്കും വിദ്യാഭ്യാസത്തിന്റെ പേരിലാണ് ജീവൻ നഷ്ടമായത്. UDF ഭരണകാലത്താണ് രജനി ആത്മഹത്യ ചെയ്തത്.അന്ന് 14 ദിവസമാണ് പ്രതിഷേധം ആളിപടർന്നപ്പോൾ കേരളത്തിലെ കലാലയങ്ങൾ അടഞ്ഞ് കിടന്നത്. അന്നും ഇന്നും വിദ്യാഭ്യാസം അകന്ന് പോകുന്ന ജനവിഭാഗങ്ങൾ ഇവയാണ്.ദലിതർ. ആദിവാസികൾ. മൽസ്യതൊഴിലാളികൾ. പൊതു സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗം: ഇവരെയൊന്നും കാണാതെ വിദ്യാഭ്യാസ വകുപ്പ് എന്ത് തരം പഠനമാണ് നടത്തുന്നത്.ഈ ലക്ഷങ്ങളായ കുട്ടികൾ നിരക്ഷരരായി വളരെട്ടെയെന്നാണോ? ഓൺലൈൻ പഠനത്തിന് എല്ലാവരും സജ്ജമായിട്ട് പോരായിരുന്നോ ക്ലാസ് തുടങ്ങാൻ? ഇപ്പോഴും ഈ കുട്ടികൾ പുറത്തല്ലേ? അതോ ഇവർക്കൊക്കെ അത് മതിയെന്നാണോ ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നതരുടെ മനസിലിരുപ്പ്.കനലുകൾ താണ്ടി കടന്നുവെന്ന മുഖ്യമന്ത്രി എന്തേ ഇതൊന്നും മനസിലാക്കാതെ പോയി. ഉദ്യോഗസ്ഥ പ്രമാണിമാർ തെറ്റിദ്ധരിപ്പിച്ചോ? ആകാം. അതും തള്ളികളയാനാവില്ല.. വസ്തുത അന്വേഷിച്ച് സത്യാവസ്ഥ ജനങ്ങളെ ബോദ്ധ്യപെടുത്തണം ……!

Advertisements