വളരെ ചെറുപ്പത്തിലേ ആൺപിള്ളേരും പെൺപിള്ളേരും സോഷ്യൽ ഡ്രിങ്കിങ് ഒക്കെ തുടങ്ങാറുണ്ട് നേപ്പാളിലെ നെവാരികൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
28 SHARES
339 VIEWS

Deepak Raj

നേപ്പാളിലെ ഒരു പ്രബലവിഭാഗമാണ് നെവാരികൾ . ഇന്ത്യയിൽ മലയാളി തമിഴ് എന്നൊക്കെ പറയുന്നപോലെ നേപ്പാളിലെ ഒരു വിഭാഗം .! എന്ത് കൊണ്ട് അവരെപ്പറ്റി പറയുന്നു എന്നതിന് ഒരു കാരണം ഉണ്ട് . നേപ്പാളിലെ ഏറ്റവും പുരോഗമനപരമായി ചിന്തിക്കുകയും അതോടൊപ്പം യാഥാസ്ഥിതിക മത ചിന്തയോ തങ്ങളുടെ സ്വത്വബോധമോ കളയാത്തവരും ആണ് . ഓർക്കണം ” കുമാരി ” സമ്പ്രദായം നേവാരികളുടെ മാത്രമാണ് .!

വളരെ ചെറുപ്പത്തിലേ ആൺപിള്ളേരും പെൺപിള്ളേരും സോഷ്യൽ ഡ്രിങ്കിങ് ഒക്കെ തുടങ്ങാറുണ്ട് . അത്‌ വൈനാകാം ബീയർ ആകാം അല്ലെങ്കിൽ മദ്യവുമാകാം . ഫാമിലിയിൽ ബന്ധുക്കളുടെ വീട്ടിൽ ചടങ്ങുകളിൽ ഒക്കെ ഇത് സ്വാഭാവികം മാത്രമാണ് . എന്നാൽ ഇവരൊന്നും പിന്നീട് ” പാമ്പായി ” നടക്കുന്ന മലയാളി കുടിയന്മാരുടെ ഗതിയിലേക്ക് പോവുന്നില്ല . മദ്യം കേവലം ഭക്ഷണത്തിന്റെ ഭാഗം മാത്രം ആണെന്നും അതു ഒളിച്ചും പാത്തും കഴിക്കേണ്ട ഒന്നല്ല എന്നതും ഒപ്പം മിതമായി കഴിക്കാവുന്ന ഒന്നാണെന്നും അവർക്കറിയാം .!

നവോദ്ധാനം പാടുന്ന നമ്മളോ , ഒളിച്ചും പാത്തും കുടിക്കും . കിട്ടുമെങ്കിൽ drink to get drunk എന്നതാവും അവസാനം ശീലം . ആദ്യം മുതലേ മുമ്പേ പറഞ്ഞ മദ്യത്തെ സോഷ്യലൈസ് ചെയ്താൽ ഈ മദ്യാസക്തി ഇല്ലാതെയാക്കാൻ കഴിയും . കുടിക്കുകയും പുരോഗമനപരമായി ചിന്തിക്കുകയും എന്നാൽ സ്വത്വത്തെ തള്ളിപറയലോ ലക്ക് കെട്ട് നടക്കുകയോ അല്ല എന്ന് കാണിക്കാനാണ് അവരുടെ രീതി ഉദാഹരിച്ചത് . സ്ത്രീ കുടിച്ചാൽ തെറ്റെന്നോ പുരുഷന് പമ്പാവാമെന്നോ എന്നതല്ല മദ്യത്തെ ആക്രാന്തത്തോടെ അല്ലാതേ ശീലിപ്പിക്കൽ ആണ് വേണ്ടത് .!!

പുരോഗമനപരമായി ചിന്തിക്കുക എന്നാൽ അരാജക വാദികളാവുക മദ്യം മയക്ക് മരുന്ന് ഉപയോഗിക്കുക എന്നതൊക്കെയാണ് പുതിയ നമ്മുടെ രീതി . എന്നാൽ കഴിഞ്ഞ കുറെ നാളുകളായി ഈ പുരോഗമനവും അമിത സ്വാതന്ത്ര്യവും സ്വയം നശിക്കൽ എന്ന നിലയിൽ പോവുമ്പോൾ ചെറുപ്പത്തിലേ മദ്യത്തെ പരിചയപ്പെടുത്തൽ സാമൂഹിക ബോധം രാഷ്ട്രീയ ബോധം പെരുമാറ്റ രീതികൾ എന്നിവ കൂടി പഠിപ്പിച്ചു കൊടുത്തില്ലെങ്കിൽ സാംസ്‌കാരിക ശൂന്യരും സാമൂഹിക വിരുദ്ധരുമായി തലമുറയാവും വളർന്നു വരിക ..!!

Leave a Reply

Your email address will not be published. Required fields are marked *

LATEST