Connect with us

നമുക്ക് കൂടുതൽ എന്റർടെയ്ൻമെന്റ് തരുന്ന വഴി അവർ തിരഞ്ഞെടുക്കണമെന്ന് വാശിപിടിക്കാതിരിക്കുക

ഒരേ സമയം തികച്ചും പേഴ്സണലായതും, എന്നാൽ പല അടരുകളിലായി പടർന്നു കിടക്കുന്ന സാമൂഹ്യമാനങ്ങളുള്ളതും, അത്യന്തം ട്രോമാറ്റിക്കുമായ ഒരു വ്യക്തി ദുരന്തത്തിന്റെ തീയിൽ വെന്തു നിൽക്കുന്ന ആ മക്കളെ

 84 total views

Published

on

നീതിയുടെ തെരഞ്ഞെടുപ്പുകൾ

ഒരേ സമയം തികച്ചും പേഴ്സണലായതും, എന്നാൽ പല അടരുകളിലായി പടർന്നു കിടക്കുന്ന സാമൂഹ്യമാനങ്ങളുള്ളതും, അത്യന്തം ട്രോമാറ്റിക്കുമായ ഒരു വ്യക്തി ദുരന്തത്തിന്റെ തീയിൽ വെന്തു നിൽക്കുന്ന ആ മക്കളെ കരുവാക്കിയുള്ള പല പല ഗെയിം പ്ലാൻസ് ഒരു വഴിയ്ക്ക്.നീതിയും ന്യായവും ഒക്കെ നുള്ളിക്കീറി പരിശോധിച്ച് അവരെയും മരിച്ചു പോയ അവര്ടെ പേരന്റ്‌സ്‌നേയും, അയൽക്കാരിയെയും, പോലീസിനെയും കോടതിയെയും പിണറായിയേയും വരെ വാദിയും,പ്രതിയും സാക്ഷിയും ഒക്കെയാക്കി വിചാരണ ചെയ്തു വിധി തീർപ്പുകൾ കല്പിക്കുന്ന ഫേസ്‌ബുക്ക് കോടതി ജഡ്ജികൾ വേറൊരു വഴിയ്ക്ക്.ഇതിനോക്കെയിടയിലൂടെ കണ്ണീരും ചോരയും പകയും പ്രതികാരവും വീണു വഴുക്കുന്ന നീതിയുടെ ഇടനാഴികളിൽ തെന്നിവീണു പോകാതെ മുന്നോട്ടു പോകാനും അവരുടേതായ, അവരുടേത് മാത്രമായ ശരികളിലേയ്ക്ക് എത്തിച്ചേർന്ന് സ്വസ്ഥരാവാനും ആ ചേട്ടനും അനിയനും എത്രയും പെട്ടെന്ന് തന്നെ സാധിയ്ക്കട്ടെ.

Deepak Raju , നീതിയുടെ ദുഷ്ക്കരമായ തിരഞ്ഞെടുപ്പുകളെ കുറിച്ച് , ‘choice’ is a difficult position.

“ന്യായപ്രമാണത്തിൽ നീതീകരിക്കപ്പെടാൻ നീ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൃപയിൽ നീ വീണുപോകും”
വെള്ളക്കുപ്പായമിട്ട ഒരു പയ്യൻ പറഞ്ഞ, ഏറെ ട്രോളപ്പെട്ട, ഒരു ഡയലോഗാണ്. പക്ഷേ ഇന്നത്തെ സാഹചര്യത്തിൽ അൽപം കാര്യമില്ലാതില്ല.രണ്ടു സ്വകാര്യ വ്യക്തികൾ തമ്മിലുള്ള അത്ര അപൂർവ്വമല്ലാത്ത ഒരു തർക്കം ഒരു വൻദുരന്തത്തിൽ കലാശിച്ച സംഭവമാണ് നെയ്യാറ്റിൻകരയിൽ കണ്ടത്.അതിന്റെ ഇരകളായ രണ്ടു കുട്ടികൾക്ക് മുൻപിൽ ഇപ്പോൾ രണ്ട് വഴികളുണ്ട്.ഒന്ന് ന്യായപ്രമാണത്തിന്റെ വഴി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് തീരുമാനിക്കാം. നിയമപരമായ അവകാശത്തിനായി വാദിക്കാം. അതിൽ വരുന്ന ജയമോ തോൽവിയോ സ്വീകരിക്കാം.മറ്റേത് “കൃപയുടെ” വഴി. സർക്കാരിന്റെയോ വ്യക്തികളുടെയോ മദ്ധ്യസ്ഥതയിൽ ഉരുത്തിരിയുന്ന പരിഹാരം സ്വീകരിക്കാം. പക്ഷേ, അങ്ങനെ ഒരു പരിഹാരത്തിൽ അവർക്ക് നിയമപരമായി ഉണ്ടെന്ന് അവർ കരുതുന്ന (ഒരുപക്ഷേ, ഉള്ള) അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. പൂർണമായി നിയമപരമാണോ എന്ന് ഉറപ്പില്ലാത്ത കുറുക്കുവഴികൾ സ്വീകരിക്കേണ്ടി വന്നേക്കാം.ന്യായപ്രമാണം വേണോ കൃപ വേണോ എന്ന് തീരുമാനിക്കേണ്ടത് ആ കുട്ടികൾ മാത്രമാണ്. അതിലെ ശരിതെറ്റുകൾ അവരുടെ മാത്രം ശരിതെറ്റുകളാണ്. ഒട്ടും എളുപ്പമുള്ള തിരഞ്ഞെടുപ്പല്ല. ഒരുവഴി തിരഞ്ഞെടുക്കുമ്പോൾ മറ്റേത് ഏറെക്കുറെ പൂർണമായി തന്നെ നഷ്ടപ്പെടും.അതിനിടെ നമ്മൾ കുത്തിത്തിരിക്കാതിരിക്കുക. നമുക്ക് കൂടുതൽ എന്റർടെയ്ൻമെന്റ് തരുന്ന വഴി അവർ തിരഞ്ഞെടുക്കണമെന്ന് വാശിപിടിക്കാതിരിക്കുക.

 85 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema10 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema1 day ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement