നിർമ്മലാജി സീതാരാമൻജി പ്രഖ്യാപിച്ച ‘സ്റ്റഡി ഇൻ ഇന്ത്യ’യുടെ ഒരു വിദ്യാഭ്യാസ ദിവസം (ട്രോൾ)

632

Deepak Raju എഴുതുന്നു

മെയ്ക്ക് ഇൻ ഇന്ത്യക്ക് പുറമേ നിർമ്മലാജി സീതാരാമൻജി “സ്റ്റഡി ഇൻ ഇന്ത്യ” പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശികളൊക്കെ ഇന്ത്യയിൽ വന്ന് ഉന്നത വിദ്യാഭ്യാസം നേടുന്ന കിനാശ്ശേരി.


Deepak Raju

പദ്ധതി അനുസരിച്ച് ഒരു വിദ്യാഭ്യാസ ദിവസം ഇങ്ങനെ.

1. സൂര്യോദയം. സൂര്യനമസ്കാരം.

2. ആഘോഷമായ റെയിൽപ്പാള സന്ദർശനം. വിറകുവെട്ടും ഗുരുവിന് പ്രാതൽ ഉണ്ടാക്കലും.

3. ഗോമാതൃവന്ദനം.

4. പുതുതായി വന്ന വിദേശ വിദ്യാർത്ഥികളുടെ ജാതി നിർണയിച്ച് അഡ്മിഷൻ കൊടുക്കണോ എന്ന് തീരുമാനിക്കൽ.

5. ഭാഷ – ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ ഹേ. അന്താരാഷ്ട്ര ഭാഷാ ഭീ ഹേ.

6. ഗണിതം – പതിനഞ്ച് ലക്ഷം എന്ന സംഖ്യയെക്കുറിച്ച് എന്തുകൊണ്ട് സംസാരിച്ചുകൂടാ.

7. ചരിത്രം – ഫ്രഞ്ച് വിപ്ലവത്തിൽ സവർക്കറുടെ സംഭാവനകൾ; അന്റാർട്ടിക്ക ഹിന്ദു രാജ്യം ആയിരുന്നു എന്നതിന്റെ ചരിത്രപരമായ തെളിവുകൾ.

8. ജീവശാസ്ത്രം – കണ്ണീരിൽനിന്ന് പ്രജനനം നടത്തുന്ന മയിലുകളെക്കുറിച്ച്; മണ്ഡൂകവിവാഹവും മഴയും തമ്മിൽ.

9. അത്യുന്നത ജീവശാസ്ത്രം (മെഡിസിൻ എടുക്കാൻ താൽപര്യം ഉള്ളവർക്ക്) – ഗോപൃഷ്ടം തലോടി അർബുദം മാറ്റുന്ന വിദ്യ; ആനത്തല മനുഷ്യനിൽ പിടിപ്പിക്കുന്ന പ്ലാസ്റ്റിക്ക് സർജറി.

10. ഭൗതികശാസ്ത്രം – പുഷ്പക വിമാനം പറക്കുന്നതിന് പിന്നിലെ രഹസ്യങ്ങൾ; കോസ്മിക്ക് രശ്മിയും പോസിറ്റിവ് എനർജിയും; രാഹുവും കേതുവും സൂര്യനെ വിഴുങ്ങുന്നതിന് പിന്നിൽ; ഭരണഘടന കത്താൻ ആവശ്യമായ താപനില കണക്കാക്കുക.

11. രസതന്ത്രം – ഗോശ്വാസത്തിൽനിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കുന്ന വിദ്യ; കടലാസ് കത്തുമ്പോൾ പുറത്ത് വരുന്ന വാതകങ്ങൾ.

12. ധനതത്വശാസ്ത്രം – സാമ്പത്തിക വളർച്ചാ നിരക്ക് കണക്കാക്കുന്നതിനുള്ള ചില നൂതന രീതികൾ.

13. കമ്പ്യൂട്ടർ – ഫോട്ടോഷോപ്പ്.

14. കായിക പരിശീലനം – ദണ്ഡ ചുഴറ്റാൻ നൂറ് വഴികൾ; ഗോരക്ഷാർത്ഥ മർദന പരിശീലനം.

15. കരകൗശലം – പ്രതിമയുണ്ടാക്കാൻ നൂറ് വഴികൾ.

16. ഒളിച്ചിരുന്നോ മറ്റോ ക്ലാസ് കേട്ട അഡ്മിഷൻ കിട്ടാത്ത കുട്ടികളുടെ ചെവിയിൽ ഈയം ഒഴിക്കുകയും പെരുവിരൽ ഛേദിക്കുക്കയും ചെയ്യുന്ന ചടങ്ങ്.

Advertisements