പിണറായി വിജയൻ ഒരു ഭാഗ്യം കെട്ട മനുഷ്യനാണ്, കൊള്ളാവുന്ന ഒരു എതിരാളിയെക്കിട്ടാൻ പോലും ഭാഗ്യമില്ലാത്ത മനുഷ്യൻ

104
Haven't done any corruption, no need to frighten me in name of ...

ദീപക് ശങ്കരനാരായണൻ

“സർക്കാർ കോവിഡ് വിവരങ്ങൾ ഒരു അമേരിക്കൻ കമ്പനിക്ക് മറിച്ചുവിൽക്കുന്നുവെന്ന് അദ്ദേഹം ടി വി യിൽ. രോഗികളുടെ വിവരങ്ങളൊക്കെ അമേരിക്കാവിലുള്ള കമ്പനിക്ക് വിറ്റുകൊണ്ടിരിക്കുകയാണത്രേ! അവരുടെ വെബ് സൈറ്റിലാണത്രേ കോവിഡ് സംബന്ധമായ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത്. മൂപ്പര് തന്നെ, ഇന്നലെ “ഓൺലൈൻ തുടങ്ങണം, ഓൺലൈൻ തുടങ്ങണം, വിളിച്ചുപറഞ്ഞാൽ സാധനം എത്തിക്കണം“ എന്ന് കാൻഡിഡ് വീഡിയോ ഇട്ട അതേ ചങ്ങായി തന്നെ.
എന്തൂട്ടാ സംഭവംന്നറിയോ?

സ്പിൻക്ലെർ (sprinklr )എന്ന കമ്പനിയുടെ സിറ്റിസൻ എക്പീരിയൻസ് മാനേയ്ജ്മെന്റിനുള്ള ക്ലൗഡ് ആപ്ലിക്കേഷൻ സർക്കാർ ഉപയോഗിക്കുന്നുവത്രേ. അതിനാണ് ഇക്കണ്ട ബഹളം മുഴുവൻ. അമേരിക്കൻ നേവി അവരുടെ ഇ ആർ പി ഓടിക്കുന്നത് ക്ലൗഡിലാണ് എന്നോർക്കണം.റിച്ചാർഡ് ഫ്രാങ്കിയുടെ സൈറ്റിൽ സി ഐ എ യുടേ സൈറ്റിലേക്കുള്ള ലിങ്കുണ്ടെന്നും ലിങ്കെന്നു വച്ചാൽ ബന്ധമാണ് എന്നും ഫ്രാങ്കി തോമസ് ഐസക്കിന്റെ കൂടെ ഗവേഷണം നടത്തിയിട്ടുണ്ടെന്നും അതുകൊണ്ട് ഐസക്കിന് സി ഐ എ യുമായി ബന്ധമുണ്ടെന്നും ഉള്ള കഥ ഓർമ്മവരുന്നുണ്ടോ?

(പരിചയമില്ലാത്തവർക്ക് – ക്ലൗഡ് അപ്ലിക്കേഷനുകളിലെ ഒരു വിഭാഗമാണ് SaaS അപ്ലിക്കേഷനുകൾ. കസ്റ്റമർ, ഇവിടെ ഗവണ്മെന്റ്, തങ്ങളുടെ ഉപയോഗത്തിനുള്ള സോഫ്റ്റ്‌വെയറുകളുടെ നിർമ്മാണവും മെയിന്റനെൻസും അപ്ഡേറ്റുകളും ഒന്നും നോക്കേണ്ടതില്ലാത്ത ഒരു ഡെലിവെറി മോഡലാണ് SaaS. അതൊക്കെ അവര് നോക്കിക്കോളും, ഡേയ്റ്റ നിങ്ങളുടേതാണ്. അതിനെ ഉറപ്പാക്കുന്ന അനേകം ഗവേർണൻസ് സംവിധാനങ്ങളും റെഗുലേയ്റ്ററി ഏൻഡ് കോം‌പ്ലയൻസ് ഫ്രെയിം‌വർക്കുകളും ഉണ്ട്. ചുമ്മാ അങ്ങ് പറയുന്നതല്ല)

സ്വന്തമായി സോഫ്റ്റ്‌വെയർ ഉണ്ടാക്കാനും അതിന്റെ ലൈഫ് സൈക്കിൾ മുഴുവൻ മാനേയ്ജ് ചെയ്യാനും പറ്റിയ സമയമാണല്ലോ ഒരു പാൻഡെമിക്കിന്റേത്! അതും ലോകത്തുള്ള സകല സ്ഥാപനങ്ങളും, പട്ടാളമടക്കം, ക്ലൗഡിലേക്ക് തങ്ങളുടെ അപ്ലിക്കേഷനുകൾ മാറ്റാനോ അല്ലെങ്കിൽ ക്ലൗഡിൽ നിലവിൽ ലഭ്യമായിട്ടുള്ള അപ്ലിക്കേഷനുകൾ ഉപയോഗിക്കാനോ ശ്രമിക്കുന്ന കാലത്ത്. പോരാത്തതിന് സർക്കാർ ടെൻഡർ വിളിച്ചിട്ടില്ലെന്ന്. ഏത് കോവിഡ് എമർജെൻസി മാനേയ്ജ്മെന്റിനുള്ള സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ ആഗോളടെൻഡർ വിളിക്കാൻ ഇത് ഡാമാണല്ലോ ഉണ്ടാക്കുന്നത്!

സ്വാഭാവികമായും സർക്കാർ എടുത്തിട്ടുള്ള SaaS ടെനൻസിയുടെ യു ആർ എൽ അവരുടെ സബ്‌ഡൊമെയിൻ ആയിരിക്കും (അതും വേണമെങ്കിൽ മാറ്റാവുന്നതേയുള്ളൂ, സലിംകുമാർ ചോദിച്ചപോലെ യെന്തിന്?!). അതിന്റെ അറ്റം നോക്കിയാണ് വെബ്‌സൈറ്റ് എന്ന് പറയുന്നത്. യേത്, .com എന്നത് എവിടേക്കണ്ടാലും നമ്മക്ക് വെബ്‌സൈറ്റാണല്ലോ! പിണറായി വിജയൻ ഒരു ഭാഗ്യം കെട്ട മനുഷ്യനാണ്, കൊള്ളാവുന്ന ഒരു എതിരാളിയെക്കിട്ടാൻ പോലും ഭാഗ്യമില്ലാത്ത മനുഷ്യൻ.”

Advertisements