സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാകാൻ ഒരുങ്ങുകയാണ് ‘കങ്കുവാ’ .ദീപാവലിയോടനുബന്ധിച്ചു ചിത്രത്തിന്റെ ഒരു ദീപാവലി സ്‌പെഷ്യൽ പോസ്റ്റർ റിലീസായി. . സൂര്യയുടെ കരിയറിലെ 42-ാം ചിത്രമായ കങ്കുവാ ത്രീഡിയില്‍ ഒരുക്കുന്ന ഒരു പീരിയോഡിക് ത്രില്ലറാണ് . ഞെട്ടിക്കുന്ന വിസ്മയ ലോകം തന്നെയാണ് സൂര്യയും സംവിധായകൻ ശിവയും ഒരുക്കിയിരിക്കുന്നത്. ചിരുതൈ, വേതാളം, വിശ്വാസം, അണ്ണാത്തെ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ബോളിവുഡ് താരം ദിഷാ പഠാനി ആണ് നായിക. തികച്ചും ഹോളിവുഡ് സിനിമകളുടെ മികവോടെയാണ് ചിത്രം ഒരുക്കിയതെന്ന് മേക്കിങ് വിഷ്വലുകളിൽ നിന്നും മനസിലാക്കാം. സൂര്യയുടെ മേക്കോവർ ആരാധകരെ ഞെട്ടിക്കുന്നുണ്ട്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം പത്തു ഭാഷകളിൽ 2024 ൽ റിലീസ് ചെയ്യും.

സംഗീത സംവിധാനം- ദേവിശ്രീ പ്രസാദ് . ഛായാഗ്രഹണം വെട്രി പളനിസ്വാമി. തിരക്കഥ- ആദി നാരായണ, സംഭാഷണം -മദൻ കർക്കി . വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം. മിലൻ കലാസംവിധാനവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. .. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ചിത്രം നിർമിക്കുന്നത്.

You May Also Like

മിഥുൻ മാനുവല്‍ തോമസിന്റെ തിരക്കഥയിൽ ഹൊറർ ത്രില്ലർ ചിത്രം, “ഫീനിക്സ് ” ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി !

മിഥുൻ മാനുവല്‍ തോമസിന്റെ തിരക്കഥയിൽ ഹൊറർ ത്രില്ലർ ചിത്രം, “ഫീനിക്സ് ” ടൈറ്റിൽ ലുക്ക് പോസ്റ്റർ…

Emancipation-അടിമയെ നായാടി പിടിക്കാൻ വെള്ളക്കാരും ഏത് വിധേനയും കുടുംബത്തിൽ എത്താൻ ശ്രമിക്കുന്ന പീറ്ററും തമ്മിലുള്ള ഓട്ടമത്സരം

Emancipation 2022/English Review by Vino ഓസ്കാർ അടി വിവാദത്തിന് ശേഷം വിൽസ് സ്മിത്തിന്റെ നെക്സ്റ്റ്…

വിനീത്- കൈലാഷ്- മുക്ത- ലാൽജോസ് എന്നിവർ ഒന്നിക്കുന്ന ”കുരുവിപാപ്പ”; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

വിനീത്- കൈലാഷ്- മുക്ത- ലാൽജോസ് എന്നിവർ ഒന്നിക്കുന്ന ”കുരുവിപാപ്പ”; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി സീറോ…

“നിങ്ങൾ എന്തിനാണ് നഗ്ന ചിത്രങ്ങൾ വരക്കുന്നത് ? ”

“നിങ്ങൾ എന്തിനാണ് നഗ്ന ചിത്രങ്ങൾ വരക്കുന്നത് ? ” ഞാനൊരു കുതിരയുടെ ചിത്രം വരച്ചപ്പോൾ ആരും…