Shahina Shamsudheen
ദീപിക പദുകോണ് എന്ന ഇന്ത്യക്കാരിയായ സ്ത്രീ നെഞ്ചുവിരിച്ച് തല മറയ്ക്കാതെ ഖത്തറിൽ ലോകകപ്പ് വേദിയിൽ ലോകകപ്പുമായി നിന്നത് ഏതൊരു ഇന്ത്യക്കാരെ സംബന്ധിച്ചും അഭിമാനകരമായ നിമിഷമാണ്. ഇന്ത്യക്കാരിയെ വിളിച്ചത് ഖത്തറിലെ രാജാവിൻ്റെ കൃപാകടാക്ഷം എന്ന് ഒരുകൂട്ടർ, . തീവ്രവാദത്തിന് ഫണ്ട് ചെയ്യുന്ന ഖത്തറിന്റെ ഇന്ത്യവിരുദ്ധ നിലപാടാണ് നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ദീപികയെ തന്നെ വിളിച്ചത് എന്ന് മറ്റൊരുകൂട്ടർ .എന്താണ് യാഥാർഥ്യം? ദീപികയെ ക്ഷണിച്ചത് ഖത്തറൊ? വിവരമില്ലായ്മയാണ് മേൽപ്പറഞ്ഞ രണ്ട് ടീമുകളും പറയുന്നത്?
അവർ വന്നത് 18 carrot gold cup ന്റെ കേസ് സ്പോൺസർ ചെയ്ത ലോകത്തെ ഏറ്റവും വലിയ ലക്ഷ്വറി ബാഗിൻ്റെ അംബാസിഡർ ആയാണ് .“ലൂയിസ് വ്യൂട്ടൺ “എന്ന ഫിഫ സ്പോൺസറുടെ പ്രതിനിധി ആണ് ദീപിക.അവരുടെ ബാഗിൻ്റെ മോഡലും അംബാസിഡറും ഒക്കെയാണ് ഈ ഇന്ത്യൻ നടി !വേൾഡ് കപ്പ് അനാവരണം ചെയ്യുക എന്നത് ഫിഫയുടെ പ്രധാന ചടങ്ങാണ്.അതിൽ പങ്കെടുക്കുന്നത് മുൻലോക ചാമ്പ്യൻമാരുടെ ക്യാപ്റ്റനായിരുന്ന ആളും കപ്പിൻ്റെ കേസ് സ്പോൺസർ ചെയ്ത കമ്പനിയും..ഇത് കാലങ്ങളായുള്ള കീഴ് വഴക്കമാണ് .
അതുകൊണ്ടാണ് സ്പെയിൻ ക്യാപ്നനായിരുന്ന കാസില്ലാസും, കേസ് സ്പോൺസർ ചെയ്ത ലൂയിസ് വിറ്റൻ്റെ ഗ്ലോബൽ അംബാസിഡർ ആയ ദീപികയും പങ്കെടുത്തത്.ദീപികയുടെ വസ്ത്രത്തിൻ്റെ ഡിസൈൻ പോലും LV യുടെ ഡൂഫൽ ബാഗിൻ്റെ മാതൃകയിൽ ആയിരുന്നു.വസ്തുത ഇതായിരിക്കെയാണ് ഒന്നുമറിയാതെ ചില ടീമുകൾ ഇത് ഖത്തർ രാജാവിൻ്റെ കൃപാകടാക്ഷം ആണെന്നും അതല്ല ഇന്ത്യയ്ക്കെതിരെയാണ് ഖത്തർ എന്നും പറഞ്ഞു ബഹളം ഉണ്ടാക്കുന്നത്.
Kp babu
കഥയറിയാതെ കലിതുള്ളുന്നവർ
ഇന്നലെ ഖത്തർ ലോകകപ്പിന്റെ സമാപന കളിയുടെ വേദിയിൽ ഇന്ത്യക്കാരിയായ ശ്രീമതി
ദീപിക പദുക്കോൺ, ലോകകപ്പ്അനാവരണം ചെയ്യുന്ന ദൃശ്യം സമ്മിശ്ര വികാരത്തോടെയാണ് ഇന്ത്യക്കാർ കണ്ടത്. 2023 ജനുവരി മാസം ആദ്യവാരത്തിൽ റിലീസ് ചെയ്യാൻ പോകുന്നപത്താൻ എന്ന സിനിമയെ സംബന്ധിച്ചും അതിൽ ദീപികയും, ഷാരൂഖ് ഖാനും അഭിനയിച്ച ഒരു രംഗം സംബന്ധിച്ച വിവാദമാണ് കുറെ നാളുകളായി വലതുപക്ഷ വാദികളും അവരുടെ നാവായ മാധ്യമങ്ങളും വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നത്. ദീപിക പൊതുവേ ഗ്ലാമറസ്സായി അഭിനയിക്കുന്ന താരമാണെന്നത് അംഗീകരിക്കപ്പെട്ടതാണ്. രംഗത്തിൽ കാവിവസ്ത്രധാരണിയായി അവർ അഭിനയിച്ചു എന്നതാണ് പ്രശ്നമായി അവതരിപ്പിക്കുന്നത്. അവരോടൊപ്പം ഷാരൂഖാൻ തന്നെയാണ് അഭിനയിക്കുന്നതു എന്ന കാര്യവും വല്ലാത്ത ഉൽക്കണ്ഠയാണ് ഈ വിഭാഗത്തിനുണ്ടാക്കുന്നത്.
സത്യത്തിൽ ആരാണ് ദീപിക?
മലയാളത്തിലെ പ്രസിദ്ധമായ ഒരു ക്യാമ്പസ് പ്രണയകഥയിലെ അപർണ ബാലമുരളി എന്ന താരം അവതരിപ്പിക്കുന്നപ്രധാന കഥാപാത്രത്തോട് അവളുടെ പിതാവ് ബൈജു ആരാണ് നിന്റെ റോൾമോഡൽ എന്ന് ചോദിച്ചപ്പോൾ പറയാൻ ഉത്തരമില്ലാതെ അവൾ പറയുന്ന ദീപിക പാദുക്കോൺ എന്ന് മറുപടി കേട്ട് അച്ഛനായി അഭിനയിച്ച ബൈജു ചോദിക്കുന്നത് പോലെ ആ കോണകം ഉടുത്ത് തുള്ളി കളിക്കുന്നോളാണോ എന്ന ധാരണയായിരുന്നു എനിക്കുമുണ്ടായിരുന്നത്. ഇന്നലെയാണ് ഞാൻ അറിയുന്നത് ഇന്ത്യ സർക്കാർ പത്മശ്രീ നൽകി അംഗീകരിച്ച, ലോക ഒന്നാം നമ്പർ ബാഡ്മിന്റൽ താരമായ പ്രകാശ്പദ കോണിന്റെയും ഉജ്ജ്വലയുടെയും മകളും മുൻകാലത്ത് ബാഡ്മിന്റണ് താരവുമായിരുന്നു ദീപിക എന്ന വിവരം.
അവർ ജനിച്ചത് കോപ്പൻ ഹെർബ്ഗിൽ ആണ്. പഠനം ബാംഗ്ലൂരിലും ന്യൂഡൽഹിയിലും. തുടർന്ന് മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവർ 2007 മുതൽ സിനിമ അഭിനയം തുടങ്ങി. ആ വർഷം റിലീസ് ചെയ്ത ഓം ശാന്തി ഓം എന്ന ചിത്രത്തിൽ ഷാരൂഖാനോടൊപ്പം ഇരട്ട വേഷ ത്തിൽ അഭിനയിച്ച് പെരുമ നേടി. ചെന്നൈ എക്സ്പ്രസ്,ഹാപ്പി ന്യൂഇയർ, സഞ്ജയ് എന്നിവ പ്രസിദ്ധ സിനിമകളാണ്. രണ്ടുതവണ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് നേടി.
36 വയസുകാരിയായ ദീപികയുടെ ഭർത്താവ് പ്രശസ്ത നടനായ രൺവീർ സിംഗാണ്. ലോകം അറിയുന്ന 100 കലാകാരന്മാരുടെ പേരിൽ ഉൾപ്പെടുന്ന ദീപിക ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിൽ ഒരാളാണ്. കൂടെ അഭിനയിക്കുന്ന ഷാരൂഖിനോടുള്ള മതപരമായ സ്പർദ്ധയും, ജെ. എൻ. യു വിൽ നടന്ന വിദ്യാർത്ഥി സമരത്തെ അഭിവാദ്യം ചെയ്തുകൊണ്ട് ദീപിക നടത്തിയിട്ടുള്ള പ്രസംഗവും, സന്ദർശനവും ആണ് ചിലരുടെ ശത്രുതയ്ക്ക് പാത്രമാവാൻ കാരണമായത്. കല കലയാണ്, കലാസമൂഹത്തിന് ആസ്വദിക്കാനുള്ളതാണ്, കലാകാരന്മാർ സമൂഹത്തിന്റെ പരിച്ഛേദങ്ങളാണ്. അവരെതാഴിട്ടു പൂട്ടാനോ തകർക്കാനോ ശ്രമിക്കുന്നത് അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കാത്തവരാണ്. ഇത്രയേ പറയാനുള്ളൂ.