Mary Lilly

ഓം ശാന്തി ഓം മുതലുള്ള ദീപിക പദുക്കോണിന്‍െറ മിക്ക സിനിമകളും കണ്ടിട്ടുണ്ട്. ബോളിവുഡിലെ ഇഷ്ടനടിയുമാണ്. പക്ഷെ അവരോട് ഏറ്റവും ഇഷ്ടം തോന്നിയത് ഇന്നലെയാണ്. സംഘി അക്രമ രാഷ്ട്രീയത്തിനിരയായ ജെ എന്‍ യുവിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കാമ്പസിലെത്തിയപ്പോള്‍.

മുറിവേറ്റവരെ ചേര്‍ത്തു പിടിക്കുകയെന്നത് മാനവികതയാണ്. രാജ്യത്തു നിന്നും ആട്ടിയോടിക്കപ്പെടുമെന്ന ഭീതിയില്‍ കഴിയുന്നവരോട് നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ടെന്ന് പറയുന്നതിലും വലിയ സാന്ത്വനമെന്താണ്? രാജ്യത്തെ ന്യുൂനപക്ഷങ്ങളും വിദ്യാര്‍ഥികളും ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ ബോളിവുഡ് അടക്കി വാഴുന്ന ‘ഖാന്‍”മാര്‍ കുറ്റകരമായ മൗനത്തിലാണ്.

തുടര്‍ച്ചയായി അവിടെ നിന്നും ഭരണകൂടത്തിനെതിരെ ചൂണ്ടുവിരല്‍ ഉയര്‍ത്തുന്നത് സംവിധായകന്‍ അനുരാഗ് കശ്യപ് മാത്രമാണ്. അല്ലറ ചില്ലറ പ്രതിഷേധസ്വരങ്ങള്‍ അവിടെയും ഇവിടെയും ഉയരുന്നതൊഴിച്ചു നിര്‍ത്തിയാല്‍ ബോളിവുഡ് രാജ്യത്തു നടക്കുന്ന പ്രക്ഷോഭങ്ങളൊന്നും തന്നെ അറിഞ്ഞിട്ടില്ല.

രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ നിസ്സംഗത പാലിക്കുന്ന ബോളിവുഡില്‍ നിന്നും ജെ എന്‍ യുവിലേക്കുള്ള ദീപികയുടെ കടന്നു വരവ് ചെറിയ പ്രതിഫലനമല്ല സമൂഹത്തിലുണ്ടാക്കിയിട്ടുള്ളത്. അതൊരു പ്രചോദമാണ്. ഭരണകൂടഭീകരതയ്ക്കെതിരെ തെരുവുകളില്‍ പ്രതിഷേധിക്കുന്നവര്‍ക്ക്, രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക്, അവര്‍ക്കു വേണ്ടി നിലകൊള്ളുന്നവര്‍ക്ക്. ദീപിക, നന്ദി. ഈ നട്ടെല്ലിന്. നിലപാടിന്. പിന്തുണയ്ക്ക്

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.