ദീപിക പദുക്കോണ്‍ ഫിലിം പ്രമോഷനാണ് വന്നതെന്ന് റിപ്പബ്ളിക് അടക്കമുള്ള ചാനലുകള്‍ പറഞ്ഞു കഴിഞ്ഞു. ടൈംസ് നൗ ആവട്ടെ ദീപിക ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് ഫോണില്‍ പ്രതികരണം അറിയിക്കാനുള്ള നമ്പര്‍ നല്‍കിയിരിക്കുന്നു. ഐ.ടി സെല്ലും അടിമകളും #boycottchhapaak ട്രെന്‍ഡ് ചെയ്യിക്കുന്നു.

ദീപികയുടെ പുതിയ ചിത്രമായ ‘Chhapaak’ റിലീസ് ആവാന്‍ മൂന്നു ദിവസമേയുള്ളു. ആസിഡ് അറ്റാക്ക് സര്‍വൈവ് ചെയ്യുന്ന പെണ്‍കുട്ടിയുടെ കഥയാണ്. മറ്റു താരങ്ങളെപ്പോലെ ഈ പ്രക്ഷോഭങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് സാധാരണയെന്ന പോലെ തന്‍റെ പ്രമോഷന്‍ വര്‍ക്കുകളുമായി മുന്നോട്ട് പോകേണ്ട ആവശ്യമേ അവര്‍ക്കും ഉണ്ടായിരുന്നുള്ളു. രാജ്യം ഭരിക്കുന്ന ഗുണ്ടകളെയും അവരുടെ ഭീകരന്‍മാരെയും വെറുപ്പിക്കേണ്ട ആവശ്യം ദീപികക്ക് ഉണ്ടാവേണ്ട കാര്യമില്ല. ഇനി ദീപികയുടെ നടപടി പ്രസ്തുത സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ഉള്‍പ്പടെ വലിയ ഒരു വിഭാഗത്തിന്‍റെ ബാധ്യത കൂടിയാണെന്നിരിക്കെ അവര്‍ മുന്നോട്ട് വന്ന് ഈ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെങ്കില്‍ അത് ഈ രാജ്യത്തോടും ഭരണഘടനയോടും അത് സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായി തെരുവിലുള്ള ഓരോ മനുഷ്യരോടുമുള്ള അവരുടെ ആദരവായി തന്നെ കാണാം.

ഇനി ഫിലിം പ്രമോഷന്‍ ആണെന്ന് തന്നെയിരിക്കട്ടെ. പരിവാരത്തിന്‍റെ കാഴ്ചപ്പാടില്‍ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ദേശസ്നേഹികളും മോദിഭക്തരുമാണ്. കമ്മ്യൂണിസ്റ്റ് ഭീകരരും ജിഹാദികളും അര്‍ബന്‍ നക്സലുകളും കുറച്ച് കോണ്‍ഗ്രസുകാരും മാത്രമേ മോദിയെ വെറുക്കുന്നുള്ളു. അവരാവട്ടെ മോദിയുടെ ജനപ്രീതിക്കു മുന്നില്‍ ഒന്നുമല്ല. മോദിയെ അനുകൂലിക്കുന്നവര്‍ നിരന്ന് നിന്ന് മൂത്രമൊഴിച്ചാല്‍ മുങ്ങിച്ചാവാനുള്ളയത്രയും പേര്‍ മാത്രം. ആ ന്യൂനപക്ഷത്തിന്‍റെയിടയില്‍ ഫിലിം പ്രമോഷന്‍ നടത്തി ഭൂരിപക്ഷത്തിന്‍റെ ബഹിഷ്കരണം ഏറ്റു വാങ്ങുക എന്നതാണ് ദീപിക ചെയ്യുന്നത് എന്നാണോ പറഞ്ഞു വരുന്നത് എന്ന് അവര്‍ തന്നെ ആലോചിക്കണം. അതോ രാജ്യത്ത് കാറ്റു മാറി വീശിത്തുടങ്ങിയെന്നും ഗുണ്ടാരാജിനെ ഭയപ്പെടാതെ നിവര്‍ന്ന് നിന്ന് അഭിപ്രായം പറയുന്ന ആളുകള്‍ ഓരോദിവസവും കൂടി വരുന്നത് യതാര്‍ത്ഥ ഭൂരിപക്ഷം ആരാണെന്ന് ലോകം തിരിച്ചറിഞ്ഞു തുടങ്ങിയതു കൊണ്ടാണോയെന്നുമൊക്കെ ആലോചിക്കണം.

ഇനി ദീപിക ഫിലിം പ്രമോഷന്‍ ആണ് ചെയ്തതെങ്കില്‍ തന്നെ ആ പി.ആര്‍ ഏജന്‍സി ഒടുക്കത്തെ ബുദ്ധിമാന്‍മാരും പതിവുപോലെ മിത്രങ്ങള്‍ മിത്രങ്ങള്‍ തന്നെയുമായെന്ന് കൂട്ടിയാല്‍ മതി. ഛപ്പകിനെ കുറിച്ച് എത്രപേര്‍ ഇന്നുവരെ കേട്ടിട്ടുണ്ടായിരുന്നു എന്നറിയില്ല. ദീപികയുടെ തലവെട്ടം ജെ.എന്‍.യുവില്‍ കണ്ടതുമുതല്‍ മിത്രങ്ങള്‍ പടം ബഹിഷ്കരിക്കാന്‍ തുടങ്ങി. അതോടെ എല്ലാവരും സിനിമയെക്കുറിച്ചറിഞ്ഞു. ഇനി വേറെ പ്രമോഷന്‍റെ ആവശ്യമില്ല. ദീപികയ്ക്ക് രണ്ട് ദിവസം സുഖമായി റെസ്റ്റ് എടുക്കാം. ബാക്കി മിത്രങ്ങള്‍ ഏറ്റിട്ടുണ്ട്. അതാണല്ലോ ചരിത്രം. പദ്മാവതിനെ പണ്ടൊന്ന് ബഹിഷ്കരിച്ചതാണ് ഇവറ്റകള്‍. പടം ഓള്‍ ടൈം ബ്ളോക്ബസ്റ്റര്‍ ആയി. അത്രേ ഉള്ളു.

ഏറ്റവുമധികം കുറ്റകരമായ നിശബ്ദത തളം കെട്ടി നില്‍ക്കുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ നിന്ന് വന്ന് നിലപാടും പിന്തുണയും അറിയിച്ചതിന് ദീപികയെ അഭിനന്ദിച്ചേ മതിയാവൂ. അതും കരിയറിന്‍റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ ഈ ചാവാലിക്കൂട്ടങ്ങള്‍ക്ക് നേരെ നടുവിരല്‍ കാണിച്ച ഇന്നത്തെ ഈ ദിവസത്തിന്‍റെ പേരില്‍ത്തന്നെ.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.