ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന മലയാള ചിത്രത്തിലാണ് ദീപ്തി സതി ആദ്യമായി അഭിനയിച്ചത്. വിജയ് ബാബു, ആൻ അഗസ്റ്റിൻ എന്നിവരായിരുന്നു ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.തുടർന്ന് മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകർക്കിടയിൽ ദീപ്തിയെ കൂടുതൽ ശ്രദ്ധിക്കാൻ ഇടയാക്കി. 2016ൽ കന്നട – തെലുഗു എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗർ എന്ന ചിത്രത്തിൽ അഭിനിയിച്ചു.2012ൽ ദീപ്തി സതി മിസ്സ് കേരള കിരീടം നേടി. 2014 ൽ മിസ് ഫെമിന ഇന്ത്യയിൽ പങ്കെടുത്ത ദീപ്തി മികച്ച പത്ത് മത്സരാർത്ഥികളിൽ ഒരാളായിരുന്നു.

1995 ജനുവരി 29ന് ദിവ്യേഷ് സതി–മാധുരി സതി ദമ്പതികളുടെ മകളായി മുംബൈയിലാണ് ദീപ്തി സതി ജനിച്ചത്. കനോസ ഹൈസ്കൂൾ, സെന്റ് ക്സേവ്യർ കോളേജ് എന്നിവിടങ്ങളിലായി ദീപ്തി വിദ്യാഭ്യാസം പൂർത്തിയാക്കി. അതിന് ശേഷം മോഡലിംഗ് രംഗത്ത് എത്തി. 2012 ൽ ഫെമിന മിസ് കേരള 2012 എന്ന കിരീടം നേടി. ഭരതനാട്യത്തിനൊപ്പം ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിൽ പരിശീലനം ലഭിച്ച നർത്തകിയുമാണ് ദീപ്തി സതി.

തുടർന്ന് സോളോ, ലവകുശ, ഡ്രൈവിംഗ് ലൈസെൻസ്, ലളിതം സുന്ദരം, ഇൻ തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചു. വിനയന്റെ പത്തൊൻപതാം നൂറ്റാണ്ടാണ് ദീപ്തിയുടെ അവസാനം ഇറങ്ങിയ ചിത്രം. അൽഫോൺസ് പുത്രൻ, പൃഥ്വിരാജ്, നയൻ‌താര എന്നിവർ ഒന്നിക്കുന്ന ഗോൾഡാണ് ദീപ്തിയുടെ അടുത്ത സിനിമ. ഡിസംബർ ഒന്നിനാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

സിനിമയുടെ പ്രൊമോഷൻ മുന്നോടിയായി ദീപ്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ഒരു ഗ്ലാമറസ് ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഇൻഫൈൻ ലൈനിന്റെ മനോഹരമായ ഒരു സ്റ്റൈലൻ ലെഹങ്കയിലാണ് ദീപ്തി ഷൂട്ട് ചെയ്തത്.

**

Leave a Reply
You May Also Like

മമ്മൂട്ടി കമ്പനിയുടെ ‘ടർബോ’ പൂർത്തിയായി, കേരള ക്രൈം ഫയൽ സീസൺ 2 വരുന്നു, തീപ്പൊരി പാറിച്ച് അക്ഷയ് കുമാറും ടൈഗർ ഷ്രോഫും (ഇന്നത്തെ സിനിമാ വാർത്തകൾ അറിയിപ്പുകൾ )

ഡയൽ 100 .ഫെബ്രുവരി 23 ന് തീയേറ്ററിൽ. ഗംഭീര പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമായ ഡയൽ 100…

പതിനേഴാം വയസിൽ വെറുമൊരു കൗതുകമെന്നോണം കിട്ടിയ അനുഭവം അവൾ ജീവിതത്തിൽ ഒരു തൊഴിലായി എടുക്കുമ്പോൾ…

Young And Beautiful Genre : Erotic Drama Language : French Year :…

ഇങ്ങേരുടെ കയ്യിൽ ഒരു മൈക്ക് കയ്യിൽ കിട്ടിയാൽ പിന്നെ അഴിഞ്ഞാട്ടമാണ്

Shaju Surendran പ്രാദേശിക വാർത്തകൾ : “ചിറ്റാരിക്കടവ്കാരുടെ ചിരകാലസ്വപ്നം പൂവണിയുന്ന സുദിനം ഇതാ ഇതാ..! സുഹൃത്തുക്കളെ…

വീരരാഘവൻ നാളെ എത്തുന്നു, ബീസ്റ്റിന്റെ പുതിയ ടീസർ പുറത്തുവിട്ടു

വിജയ് നായകനായ ബീസ്റ്റ് നാളെ പ്രദര്ശനത്തിനെത്തുകയാണ്. ഏറെ പ്രൊമോഷനുകൾക്കും വിവാദങ്ങൾക്കും ശേഷം ഇറങ്ങുന്ന സിനിമയാണ് ബീസ്റ്റ്…