ഒരു പുരുഷന് മറ്റൊരു പുരുഷനോട് തോന്നുന്ന പ്രണയം അത് അവരുടെ സ്വകാര്യതയാണ്‌

0
199

Deepthy Praveen

നികേഷും സോനുവും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ട് നാളുകളേറേയായി.,രണ്ടു ദിവസം കൊണ്ട് വീണ്ടും വിവാഹമെന്ന കാരണത്താല്‍ ഇവരെ സോഷ്യല്‍ മീഡിയയില്‍ കാണാനിടയായി.ഗേ എന്ന വാക്കിനോടും അവര്‍ എങ്ങനെ അങ്ങനെയാകുന്നു എന്നതിനെ പറ്റിയുമൊക്കെ എല്ലാവര്‍ക്കും ഉള്ളതുപോലെ സംശയം എനിക്കും തോന്നിയിരുന്നു… ഇവരെ പറ്റി അറിഞ്ഞപ്പോള്‍ ആണ് ഇതിനെ പറ്റി കൂടുതല്‍ ചിന്തിച്ചതും വായിച്ചതും… ഗേ എന്നാല്‍ ഒരു അവസ്ഥയാണ്‌.ശാരീരികവും മാനസികവുമായ അവരുടെ അവസ്ഥ.

ഒരു പുരുഷന് മറ്റൊരു പുരുഷനോട് തോന്നുന്ന പ്രണയം അത് അവരുടെ സ്വകാര്യതയാണ്‌… ആരെയും ദോഷമായി ബാധിക്കാത്തിടത്തോളം.ഇവരെ സപ്പോര്‍ട്ട് ചെയ്തും മോശമാക്കിയും ധാരാളം കമന്‍റുകള്‍ കണ്ടു… പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ എന്ന നിലയില്‍ അവരുടെ ഇഷ്ടത്തിന് ജീവിക്കാന്‍ അവര്‍ക്ക് അവകാശം ഉണ്ട്…

അവരുടെ വ്യക്തിസ്വാതന്ത്ര്യം എന്നതിലുപരി ഇവരെ അനുകൂലിക്കുന്നതിന് എനിക്ക് എന്റേതായ രണ്ടു കാരണങ്ങള്‍ ഉണ്ട്…

Image result for nikesh and sonu marriageഒന്ന് പണ്ട് ( ഇപ്പോഴും ഉണ്ട് )ഒരു ചെറുപ്പകാരന് എന്തെങ്കിലും ദുസ്വഭാവമോ ചീത്ത കൂട്ടുകെട്ടുകളോ വെറെന്തെങ്കിലും പ്രശ്നങ്ങളും ഉണ്ടെങ്കില്‍ വിവാഹം ഒരു പരിഹാരമാര്‍ഗമാക്കിയിരുന്നു.എത്രമോ പെണ്‍കുട്ടികള്‍ അതിന് ബലിയാടായിട്ടുണ്ട്.മദ്യപാനം അവസാനിപ്പിക്കാന്‍ പെണ്ണു കെട്ടിച്ചു എത്രയോ പെണ്‍കുട്ടികളുടെ ജീവിതം മദ്യത്തില്‍ മുങ്ങിത്താണു.അങ്ങനെ എത്രയെത്ര… പണ്ടും ഗേയും ട്രാന്‍സ്ജന്റേഴ്സും ഉണ്ടായിരുന്നു.

പക്ഷേ അവരൊക്കെ സമൂഹത്തെ ഭയന്നും വീട്ടുകാരുടെ ഭീഷണിക്ക് വഴങ്ങിയും ഒളിച്ചു വെയ്ക്കുകയും ചിലരെങ്കിലും വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട്… അവിടെയാണ് ഇവര്‍ വ്യത്യസ്തരായത്… ഒരു ഇന്‍റര്‍വ്യൂയില്‍ ഇവരോടും വീട്ടുകാര്‍ പരിഹാരമായി വിവാഹം നിര്‍ദേശിക്കുകയും ഇവര്‍ ആ നിര്‍ദേശത്തെ നിരാകരിച്ച് അവരുടെ അവസ്ഥ വീട്ടുകാരെ പറഞ്ഞു ബോധ്യപെടുത്തുകയും അവരുടെ ജീവിതം തിരഞ്ഞെടുക്കുകയും ചെയ്തു…

അടുത്തതായി അവര്‍ കുട്ടിയെ / കുട്ടികളെ ദത്തെടുക്കുന്നതായി ഇന്‍റര്‍വ്യൂയില്‍ പറഞ്ഞിരുന്നു…. സ്വന്തം സുഖത്തിനും താല്‍പര്യങ്ങള്‍ക്കുമായി കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നവര്‍ക്കിടയില്‍ മറ്റൊരാളിന്റെ കുഞ്ഞിനെ ഏറ്റെടുത്തു വളര്‍ത്താനുള്ള അവരുടെ മനസ്സ്… ഈ രണ്ടു കാര്യങ്ങള്‍ കൊണ്ടും കൂടി ഇവരുടെ തീരുമാനങ്ങള്‍ക്ക് നൂറു ശതമാനവും അനുകൂലിക്കുന്നു.. ജീവിതം വളരെ ചെറുതാണ്…അതു കൊണ്ട് അവരുടെ ഇഷ്ടങ്ങളോടൊപ്പം നന്മയാണ് ചെയ്യുന്നതെങ്കില്‍ നമ്മളെന്തിന് എതിര്‍ക്കണം…. ?? നികേഷിനും സോനുവിനും ഹൃദയം നിറഞ്ഞ ആശംസകള്‍ .