അമിതവേഗവും മദ്യപാനവുമായി റോഡിലിറങ്ങുന്ന സ്വകാര്യ ബസുകളിലെ ഡ്രൈവർമാരെ ആരെങ്കിലും പരിശോധിക്കുന്നുണ്ടോ ?

226

Deepthy Praveen

പ്രൈവറ്റ് ബസുകളുടെ പരക്കം പാച്ചിലില്‍ ഇന്നു പൊലിഞ്ഞത് രണ്ടു ജീവനുകള്‍. മരുന്നു വാങ്ങി നടന്നു വരുകയായിരുന്ന ദമ്പതികളുടെ മേലേയ്ക്ക് ബസ് പാഞ്ഞു കയറുകയായിരുന്നു.

ആദരാഞ്ജലികള്‍

ഇരുചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ സ്വകാര്യബസുകള്‍ക്ക് എതിരെ എന്തു നിയമങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ?? അവ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇന്നത്തെ അപകടത്തില്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.. അമിതവേഗവും മദ്യപാനവുമായി റോഡിലിറങ്ങുന്ന സ്വകാര്യ ബസുകളിലെ ഡ്രൈവറുമാരെ ആരെങ്കിലും പരിശോധിക്കുന്നുണ്ടോ ? ( ഇരുചക്രയാത്രക്കാരെ പരിശോധിക്കാന്‍ നില്‍ക്കാറുണ്ടെല്ലോ…) കൃത്യ സമയം പാലിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ ഇവര്‍ റോഡിലൂടെ ചീറിപ്പായുമ്പോള്‍ പൊതുജനങ്ങള്‍ പ്രാണഭയമില്ലാതെ എങ്ങനെ റോഡിലിറങ്ങും ?

പല സ്ഥലങ്ങളിലും റോഡിന്റെ അവസ്ഥ ദയനീയമാണ്.അതോടൊപ്പം മല്‍സരയോട്ടം നടത്തുന്ന സ്വകാര്യബസുകളും കൂടിയാകുമ്പോള്‍ ഫലം ദുരന്തങ്ങളാകും.സ്വകാര്യ ബസുകളുടെ പരക്കംപാച്ചിലും അപകടങ്ങളും സ്ഥിരം സംഭവങ്ങളാണെങ്കിലും വാര്‍ത്തയുടെ ചൂടിനൊപ്പം പ്രതിക്ഷേധവും ആറിതണുക്കുന്നതാണ് പതിവ്.തനിക്ക് അനുഭവം ഉണ്ടാകുന്നിടത്തോളം എല്ലാം വെറും സംഭവങ്ങള്‍ മാത്രമാകും.