മോഡലിംഗിൽ നിന്നും അഭിനയത്തിലേക്ക് വന്ന ദീപ്തി സതി 2012ൽ മിസ്സ് കേരള കിരീടം നേടി. 2014 ൽ മിസ് ഫെമിന ഇന്ത്യയിൽ പങ്കെടുത്ത ദീപ്തി മികച്ച പത്ത് മത്സരാർത്ഥികളിൽ ഒരാളായിരുന്നു.
ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന മലയാള ചിത്രത്തിലാണ് ദീപ്തി സതി ആദ്യമായി അഭിനയിച്ചത്. വിജയ് ബാബു, ആൻ അഗസ്റ്റിൻ എന്നിവരായിരുന്നു ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.തുടർന്ന് മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകർക്കിടയിൽ ദീപ്തിയെ കൂടുതൽ ശ്രദ്ധിക്കാൻ ഇടയാക്കി.
2016ൽ കന്നട – തെലുഗു എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗർ എന്ന ചിത്രത്തിൽ അഭിനിയിച്ചു.പിന്നീട് സോളോ, ലവകുശ, ലക്കി, ഡ്രൈവിംഗ് ലൈസൻസ്, മാർത്താണ്ഡവർമ്മ, നാനും സിംഗിൾ താൻ, രണം, ലളിതം സുന്ദരം, ഇൻ, പത്തൊൻപതാം നൂറ്റാണ്ടു, ഗോൾഡ് എന്നീ സിനിമകളിലും അഭിനയിച്ചു.
1995 ജനുവരി 29ന് ദിവ്യേഷ് സതി–മാധുരി സതി ദമ്പതികളുടെ മകളായി മുംബൈയിലാണ് ദീപ്തി സതി ജനിച്ചത്. കനോസ ഹൈസ്കൂൾ, സെന്റ് ക്സേവ്യർ കോളേജ് എന്നിവിടങ്ങളിലായി ദീപ്തി വിദ്യാഭ്യാസം പൂർത്തിയാക്കി. അതിന് ശേഷം മോഡലിംഗ് രംഗത്ത് എത്തി. 2012 ൽ ഫെമിന മിസ് കേരള 2012 എന്ന കിരീടം നേടി. ഭരതനാട്യത്തിനൊപ്പം ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിൽ പരിശീലനം ലഭിച്ച നർത്തകിയുമാണ് ദീപ്തി സതി.