വീണ്ടും കാണാൻ അർഹത ഉണ്ടായിട്ടും, കാണാൻ പറ്റാത്ത ഒരു വിങ്ങലാണ്

31

ദീപു

തന്മാത്ര😘

സിനിമയുടെ പ്രത്യേകത എന്താ? ദൃശ്യം !! ഒരു ദൃശ്യം മനസ്സിൽ പതിയുന്ന ആഴത്തിൽ മറ്റൊന്നും പതിയില്ല. ദൃശ്യം എന്ന സിനിമയിലെ ഈ വാചകം ഇപ്പോൾ കടമെടുത്തത് തന്മാത്രയെ പറ്റി പറയാനാണ്. സത്യമാണ്. രണ്ടാമത് ഒരു കാഴ്ചയ്ക്കു എല്ലാം അർഹത ഉണ്ടായിട്ടും വീണ്ടും കാണാൻ പറ്റാത്ത തരത്തിൽ ഹൃദയത്തിൽ വളരെ ആഴത്തിൽ പതിഞ്ഞ ഒരു വിങ്ങലാണ് ഈ പടം. ഒരുപക്ഷെ ഇനി ബ്ലെസ്സിയോ ലാലേട്ടനോ വിചാരിച്ചാൽ പോലും ഇതുപോലൊരു പടം സാധ്യമാണോ എന്ന് സംശയമാണ്. അത് അവർക്ക് പറ്റാത്തത് കൊണ്ടല്ല.ലാലേട്ടൻ പറയുന്നത് പോലെ അത് സംഭവിക്കുന്നതാണ്.ചില സിനിമകൾ അങ്ങനെയാണ്.എല്ലാം ചേരുവകളും ഒരേ പോലെ ഇഴകി ചേരുമ്പോൾ മാത്രം അപൂർവമായി സംഭവിക്കാറുള്ളൂ.

rediff.com: Exclusive! Mohanlal on Thanmatraസിനിമയിൽ എന്നെ ഏറ്റവും ആകർഷിച്ചത് നെടുമുടി വേണു – ലാലേട്ടൻ കോമ്പിനേഷൻ സീനുകളാണ്. എന്താ ഭംഗി ആ സീനുകൾക്.!! എത്ര നല്ല സംഭാഷണങ്ങൾ!!.അതിന്റെ കൂടെ മനസിനെ എവിടൊക്കെയോ സ്പർശിക്കുന്ന മോഹൻ സിതാരയുടെ മാസ്മരിക സംഗീതം.
രമേശൻ ഒരു പാട്ട് ഓർത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ തുടങ്ങുന്നു സിനിമയുടെ പ്രധാന വഴിത്തിരിവ്. പിന്നീട് അങ്ങോട്ട് ഒരു വേദനയോടെ മാത്രം കണ്ടിരിക്കാൻ പറ്റുന്ന പല സീനുകൾ, അവ നൽകുന്ന നൊമ്പരങ്ങൾ. rediff.com: Exclusive! Mohanlal on Thanmatraസിനിമയെന്ന ബോധ്യം പലപ്പോഴും നഷ്ടപ്പെടുന്ന അവസ്ഥ.ബ്രഷ് ചെയ്യാൻ മറക്കുന്ന, ബെഡ്റൂമിലെ ലൈംഗികതയും മറന്നുപോകുന്ന, ജോലി ചെയ്യുന്ന ഓഫീസിൽ വീടാണെന് കരുതി എല്ലാരേയും അതിശയിപ്പിക്കും വിധം പൂർണമായും മറവിയിലേക് വീഴുന്ന നിസ്സഹായ അവസ്ഥ.തുടർന്നു സംഭവിക്കുന്ന യാത്രയയപ്പ് സീനിൽ മനസിനെ വേട്ടയാടുന്ന ‘ ഇതളൂർന്നു വീണ പനിനീർ ദളങ്ങൾ പോലെ’ സ്വന്തം മകന്റെ ഐഎഎസ് സ്വപ്നവും ജീവിതവും എല്ലാം ഒറ്റയടിക്ക് തകർന്നു പോകുന്ന മനുഷ്യന്റെ ഭീകര അവസ്ഥ. മിണ്ടാതെടി കുയിലെ എന്ന പാട്ടിലെ വിവിധ ഭാവങ്ങളും കൂടി ആവുമ്പോൾ പൂർണം👌

Kerala Talkies: Why Thanmathra Failed?രോഗ ബാധിതനായി നാട്ടിൻ പുറത്തേക്ക് രമേശൻ വീണ്ടും വരുമ്പോൾ ഉള്ള ആ സന്ദർഭങ്ങൾ .., ഒരുപക്ഷെ രമേശന് മറവി സംഭവിച്ചത് പോലെ പ്രേക്ഷകരും സിനിമയെ മറന്ന് ജീവിതമെന്നപോലെ സിനിമയിലേക്ക് കടന്ന് ചെല്ലാൻ പാകത്തിൽ ഉള്ള ബ്രില്ല്യൻറ് തിരക്കഥ.ഒരു നിമിഷമെങ്കിലും ആ പഴയ രമേശനെ തിരികെ കിട്ടാൻ പ്രാർത്ഥിക്കുന്ന കുടുംബത്തിന്റെ മാനസികാവസ്ഥ എത്ര മനോഹരമായിട്ടാണ് കാട്ടിയത്.സിനിമയിലെ മീരാ വാസുദേവിന്റെ ഡയലോഗ് പുനരാവിഷ്കരിച്ചാൽ, “ഇതുപോലൊരു സംവിധായകനും നടനും😍”.പരസ്പരം ഒന്നിച്ചാൽ ഒരു തരം മനസ്സിനെ ‘ഭ്രാന്ത്’ പിടിപ്പിക്കുന്ന സിനിമകളാ…🤗”..

THANMATHRA | malayalaulagamഅത് ഭ്രാന്ത് അല്ല.., പ്രേക്ഷകരുടെ യോഗാ…”രമേശൻ മറന്നു പോയ തന്റെ സ്വപ്നങ്ങളെയും ഞാൻ ഏറ്റവും ആരാധിക്കുന്ന പദ്മരാജന്റെ ‘ഓർമ’യെ ഇത്ര മികച്ച സിനിമാവിഷ്കാരമാക്കി മാറ്റിയ ബ്ലെസ്സിയെയും ഈ സിനിമയിലെ ഓരോ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അവർ നമ്മുക് സമ്മാനിച്ച തന്മാത്രയെന്ന അതുല്യ സിനിമയെയും പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ല.
“ലോകം മുഴുവൻ വെളിച്ചം നൽകുന്ന സൂര്യതേജസ്സിനു പോലും ഒരു പകൽ മാത്രമാണ് ആയുസ്സ് ” എന്ന ടാഗ് ലൈനിൽ സിനിമ അവസാനിക്കുമ്പോൾ നമ്മുടെ ജീവിതവും ഇത്രയെ ഉള്ളു എന്ന ചിന്തയും അത് പകർന്നു നൽകുന്നു.രമേശന്റെ ആ കണ്ണുകൾ കണ്ണിൽ നിന്നും മായാതെ…..😢