article
ജീവിതത്തിലെ മാർക്കട മുഷ്ടിയും സെക്സും

ദീപു കിഴുത്താനി
രതിയിൽ സ്ത്രീക്ക് വദനസുരതം ചെയ്തു നൽകുന്ന പുരുഷൻ അവളുടെ അടിമയായും പുരുഷന് വദനസുരതം ചെയ്തു നൽകുന്ന സ്ത്രീ അവന്റെ അടിമയായും ദ്യോതിപ്പിക്കപ്പെടുന്നുവത്രെ !! ഒരു ക്യാൻവാസിൽ വരച്ചു നോക്കിയാൽ നിങ്ങള്ക്ക് തന്നെ അത് സ്വയം ബോധ്യപെടാവുന്നതേയുള്ളൂ, ചിത്രം വരയ്ക്കാൻ / സംഘടിപ്പിക്കാൻ കഴിവില്ലെങ്കിൽ മൂന്നാം കക്ഷിയായി ഈ ക്രിയകൾ ദർശിക്കാനുള്ള മറ്റവസരങ്ങൾ സ്വയം സൃഷ്ടിക്കേണ്ടി വരും, അതിനുള്ള പരിണിത ഫലങ്ങൾക്ക് ഞാൻ ഉത്തരവാദിയായിരിക്കുന്നതല്ല എന്നോർമിപ്പിച്ചു കൊണ്ട് തുടരട്ടെ,
മറ്റേതു സെക്സ് പൊസിഷൻ എടുത്ത് പരിശോധിച്ചാലും അവയെല്ലാം ഇതുപോലെ അസമത്വം നിറഞ്ഞതാണെന്ന് കാണാൻ കഴിയും.ഡോഗ്ഗി എടുത്താൽ പുരുഷൻ,മിഷണറി എടുത്താൽ പുരുഷൻ, കൗ ഗേൾ എടുത്താൽ സ്ത്രീ, ഫേസ് സിറ്റ് എടുത്താൽ സ്ത്രീ,ഇങ്ങനെ മേധാവിത്വം മാറിയും മറഞ്ഞും കിടക്കുന്നു,ഒന്നൊഴികെ…അത് മറ്റേതുമല്ല, അതാണ് ഏറെക്കുറെ ഏവർക്കും പ്രിയപ്പെട്ട 69.
സമസ്വതന്ത്രമായ നിശ്വാസങ്ങൾ, സമസ്വതന്ത്രമമായ ചലനങ്ങൾ,പരസ്പരം കൈമാറുന്ന ശരീരോഷ്മാവിലും മാംസസമ്മർദത്തിലും തുടങ്ങി മനസിലുരുവപ്പെടുന്ന വികാരങ്ങളിൽ പോലും സമത്വമനുവദിക്കുന്ന മറ്റേതു പൊസിഷനാണുള്ളത്? ആഹ്, ഓർക്കുമ്പോ തന്നെ എത്ര മനോഹരം അല്ലേ..പക്ഷെ അവിടെ ആണ് അടുത്ത പ്രശ്നം!! എന്താച്ചാൽ കടുത്ത സമത്വവാദികളായ ദമ്പതിമാർ 69 മാത്രം അനുവർത്തിച്ചു കൊണ്ടിരുന്നാൽ അവസാനം വരെയും അവരുടെ നാല് വല്യേ കാലുകൾ മാത്രമേ അവശേഷിക്കൂ.ഒരു കുഞ്ഞിക്കാൽ ഈ ജന്മത്ത് കാണൽ ഉണ്ടാവില്ല!!
അപ്പൊ പറഞ്ഞു വന്നതെന്താച്ചാൽ, ഇത് പോലെ തന്നെയാണ് ജീവിതത്തിലെ മറ്റു പല കാര്യങ്ങളും, മതത്തിൽ, രാഷ്ട്രീയത്തിൽ, യുക്തിവാദത്തിൽ,എന്തിലുമായ് കൊള്ളട്ടെ മർക്കടമുഷ്ടിക്കാരനാവാതിരിക്കാൻ നമുക്കോരോത്തർക്കും കഴിയട്ടെ, നിങ്ങളുടെ വാദങ്ങൾ മറ്റെന്തിലും മികച്ചതാണെന്നു നിങ്ങൾക്കുറപ്പുണ്ടാകാം, ഒരു പക്ഷേ അത് പൂർണമായും ശരിയുമായിരിക്കാം.
പക്ഷേ ഓർക്കുക, നേരത്തേ പറഞ്ഞ സമത്വസുന്ദരമായ 69 എന്ന സെക്സ് പൊസിഷൻ നിങ്ങൾക്ക് സന്താനലബ്ദിക്കുതകുന്നില്ല എന്നത് പോലെ, നിങ്ങളുടെ വാദങ്ങൾ / വിശ്വാസങ്ങൾ ഒരു സമൂഹജീവിതത്തിൽ ഫലദായകമായ മാർഗ്ഗമാകണമെന്നില്ല, നമ്മുടെ ചില വിട്ടു വീഴ്ചകളും നാടിനെ ഉയർത്താൻ സഹായിക്കുമെങ്കിൽ അത് നല്ലതല്ലേ.നിങ്ങളുടെ ശബ്ദം ഉയർന്നു തന്നെയിരിക്കട്ടെ,പക്ഷേ ചിലയിടത്തെങ്കിലും അത് താഴ്ന്നിരിക്കാൻ ശ്രദ്ധിക്കുമല്ലോ അല്ലേ..മുന്നേറാം, നമുക്കൊന്നായ്.
2,238 total views, 4 views today