fbpx
Connect with us

Entertainment

ചെഗുവേര അമ്പലത്തിൽ പൂജാരിയായി നിൽക്കുന്ന രംഗം സങ്കൽപ്പിക്കാൻ കഴിയുമോ? ഷാജി എൻ കരുണിനു അതും കഴിയും

Published

on

ഷാജി എൻ. കരുൺ ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് 1988-ൽ പുറത്തിറങ്ങിയ പിറവി. ആ വർഷത്തെ ഏറ്റവും മികച്ച ചലച്ചിത്രത്തിനും സംവിധായകനുമുള്ള ദേശീയപുരസ്കാരം, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്, ലൊക്കാർണോ ഫെസ്റ്റിവലിൽ ഗ്രാന്റ് ജൂറി പ്രൈസ്, ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ ഔട്ട് സ്റ്റാൻഡിങ് സിനിമ, കാൻ ഫെസ്റ്റിവലിൽ പ്രത്യേക പരാമർശം എന്നീ ബഹുമതികൾ ഈ ചിത്രം നേടി. പ്രേംജി, അർച്ചന, ലക്ഷ്മി കൃഷ്ണമൂർത്തി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. രാജൻ കേസുമായി സിനിമയ്ക്കുള്ള സാദൃശ്യവും പ്രേംജിയുടെ അഭിനയ വൈഭവവും ചലച്ചിത്രത്തെ മറ്റ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കി. രാഘവ ചാക്യാരുടെ മകനായ രഘു ദൂരെയുള്ള പട്ടണത്തിൽ എഞ്ചിനീറിങിനു പഠിക്കുകയാണ്. സഹോദരിയുടെ വിവാഹനിശ്ചയത്തിന് എത്താമെന്ന് ഉറപ്പ് പറഞ്ഞിട്ടുള്ള രഘു പക്ഷേ എത്തുന്നില്ല. തുടർന്ന് പിതാവ് തന്റെ അനന്തമായ തിരച്ചിൽ തുടങ്ങുന്നു. പത്രങ്ങളിൽ നിന്നും രഘുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടാകുമെന്ന് മനസ്സിലാക്കുന്ന രാഘവ ചാക്യാർ സഹായത്തിനായി വിവിധ രാഷ്ട്രീയ നേതാക്കളേയും പോലീസ് ഉന്നതോദ്യോഗസ്ഥരേയും സമീപിക്കുന്നുണ്ടെങ്കിലും എല്ലാവരും കൈമലർത്തുന്നു. രഘുവിന്റെ സഹോദരിയടക്കം മിക്കവർക്കും രഘു പോലീസ് മർദ്ദനത്തെത്തുടർന്ന് മരണപ്പെട്ടിട്ടുണ്ടാകുമെന്ന് മനസ്സിലാകുമെങ്കിലും പിതാവിനോട് പറയാനാകുന്നില്ല. രാഘവ ചാക്യാർ ആകട്ടെ രഘു തന്റെ ഒപ്പമുണ്ടെന്ന് സങ്കല്പിച്ച് തുടങ്ങുന്നു. ഈ സിനിമയ്ക്ക് രാഷ്ട്രീയമായ ഒരുപാട് വശങ്ങളുണ്ട്. അതറിയണമെങ്കിൽ രാജൻ കേസ് എന്തെന്നറിയണം, ആ കാലം എന്തെന്നറിയണം, അന്നത്തെ രാഷ്ട്രീയം എന്തെന്നറിയണം. ദീപു കിഴുത്താനി പതിവുപോലെ തന്റെ ശൈലിയിൽ അതെല്ലാം വിശദീകരിക്കുകയാണ്. വായിക്കാം

ദീപു കിഴുത്താനി എഴുതുന്നു

ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍ എന്ന പുസ്തകം രാജന്റെ അച്ഛൻ ഈച്ചര വാര്യർ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്…
“എന്റെ വഴി അവസാനിക്കുകയാണ്. കര്‍ക്കിടകത്തില്‍ ഇരമ്പിപ്പെയ്തു വീണ ഒരു മഴയുടെ തോര്‍ച്ച വളരെ അടുത്താണ്. ഈ മഴ എനിക്കുവേണ്ടി പലരും കൂടെ നനഞ്ഞു എന്നതാണ് എന്റെ സാഫല്യം. എന്നും ഞാനിത് ഒരു അനശ്വര നിര്‍മാല്യം പോലെ ചേര്‍ത്തു പിടിക്കുന്നു.
രാജന്‍ നന്നായി പാടുമായിരുന്നു. അവന്‍ അവന്റെ അമ്മ പറയുമ്പോഴേ പാടുമായിരുന്നുള്ളൂ എന്ന് ഞാനെഴുതിയപ്പോള്‍ എന്റെ പെണ്‍കുട്ടികള്‍ പിണങ്ങി. രാജന്‍ അവര്‍ക്കുവേണ്ടിയും പാടിയിരുന്നുവത്രെ. എനിക്കുവേണ്ടി മാത്രം അവന്‍ പാടിയില്ല. അവന്റെ പാട്ടു കേള്‍ക്കാന്‍ എനിക്ക് സമയമുണ്ടായില്ല. അതുകൊണ്ട് മോശമായി റെക്കോര്‍ഡു ചെയ്യപ്പെട്ട തന്റെ പാട്ടുകള്‍ മരണം വരെ അച്ഛന്‍ കേട്ടിരിക്കണമെന്ന് അവന്‍ നിശ്ചയിച്ചു കാണണം.
ഞാന്‍ അവസാനിപ്പിക്കുകയാണ്. ഈ കര്‍ക്കിടകത്തില്‍ മഴ തകര്‍ത്തു പെയ്യുന്നു. പെരുമഴ ശ്രീവിഹാറിനു മുകളില്‍ പെയ്തു വീഴുമ്പോഴൊക്കെ ഞാന്‍ മോനെ ഓര്‍ക്കുന്നു.പടിവാതില്‍ അടച്ചുപൂട്ടിയാലും ആരോ വന്ന് അതു തുറന്ന് പൂമുഖപ്പടിയില്‍ മുട്ടുന്നതുപോലെ ആത്മാവിന് പൂര്‍വജന്മബന്ധങ്ങളില്ല എന്നെഴുതുന്നത് ശരിയാവില്ല.

മഴ പൊഴിക്കുന്ന ഈ രാത്രിയില്‍ ഞാന്‍ അവന്റെ കാസറ്റിലാക്കിയ പാട്ടു വയ്ക്കുന്നു. മൂളുന്ന ടേപ്‌റെക്കോര്‍ഡിനൊപ്പം കളഞ്ഞുപോയ ഒരു ശബ്ദവീചിയെ ഞാന്‍ തൊട്ടെടുക്കാന്‍ ശ്രമിക്കുകയാണ്.പരുക്കനായ ഒരച്ഛനായതുകൊണ്ടുമാത്രം ഞാന്‍ കേള്‍ക്കാതെ പോയ പാട്ടുകള്‍കൊണ്ട് എന്റെ ഭൂമി നിറയുകയാണ്. പുറത്ത് മഴ നനഞ്ഞ് എന്റെ മകന്‍ നില്‍ക്കുന്നു.പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്? ഞാന്‍ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകള്‍ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ.”
പ്രിയപ്പെട്ടവരേ, ഇന്നെന്റെ സിനിമാനുഭവങ്ങളിൽ എനിക്ക് നിങ്ങളുമായി പങ്കു വയ്ക്കാനുള്ളത്‌ ഷാജി എൻ കരുണിന്റെ “പിറവി” എന്ന ചിത്രത്തെ പറ്റിയാണ് ..
സിനിമയിലേക്ക് വരുന്നതിനു മുൻപ് ഒരല്പം ചരിത്രം കൂടി പരിശോധിക്കാനുണ്ട്…അത് കൊണ്ട് തന്നെ ഈ കുറിപ്പൊരൽപം ദൈർഘ്യമേറിയതാണ്,
സദയം ക്ഷമിക്കുക..

ഇന്നിപ്പോ സംഘപരിവാർ ഫാസിസം രാജ്യത്തെയാകെ ഗ്രസിച്ചു നിൽക്കുന്ന കാലമാണ് എന്ന് ഇടതുബുദ്ധിജീവികളും പ്രതിപക്ഷ പാർട്ടികളും ഏറെ വേവലാതിയോടെ പരാതി ഉന്നയിക്കുന്ന കാലമാണ്…അതിൽ എറെ കഴമ്പുണ്ട് താനും….എന്നാൽ സംഘപരിവാർ വടി വെട്ടാൻ പോയിട്ടേ ഉള്ളൂ,അതിനു മുമ്പേ അടി നടത്തിയ ഒരു സ്വേച്ഛാധിപതി നമുക്കുണ്ടായിരുന്നു ഭാരതത്തിന്റെ ചരിത്രം പരിശോധിച്ചാൽ അതിന്റെ ഭാവിയെ സംബന്ധിച്ച പല സുപ്രധാന തീരുമാനങ്ങളും വന്നിട്ടുള്ളത് അർദ്ധരാത്രിയിൽ ആണെന്ന് കാണാം…അതിൽ ധീരമായവയും തീരെ വിഡ്ഢിത്തരമായവയും ഉണ്ട്…

Advertisement

ഇന്ത്യ സ്വതന്ത്രമായത് തന്നെ അർദ്ധരാത്രിയിലായിരുന്നുവല്ലോ..നോട്ടു നിരോധനം സംഭവിച്ചതും ഏറെക്കുറെ അർദ്ധരാത്രിയിൽ തന്നെയായിരുന്നു… നാല്പത്തിയേഴു വർഷങ്ങൾക്ക് മുൻപ് ഒരു ജൂൺ മാസം ഇരുപത്തിയഞ്ചിന് അർദ്ധരാത്രിയും ഇന്ത്യ അതിന്റെ ചരിത്രത്തെ സംബന്ധിക്കുന്ന ഒരു സുപ്രധാന തീരുമാനം അതിന്റെ പ്രധാനമന്ത്രിയാൽ കൈക്കൊണ്ടിരുന്നു …1975 ജൂൺ 25 അന്നത്തെ രാഷ്ട്രപതിയായിരുന്ന ഫക്രുദീൻ അലിയുടെ മേശപ്പുറത്ത് ഒരു കെട്ടു പേപ്പറുകൾ വന്നു വീണു…വാതിൽക്കൽ കത്തുന്ന കണ്ണുകളോടെ നിൽക്കുന്ന അതിന്റെ ഉറവിടം കൂടി കണ്ടപ്പോൾ അതിൽ ഒപ്പിടാൻ ഇന്ദിരയുടെ കളിപ്പാവ എന്നറിയപ്പെട്ടിരുന്ന ഫക്രുദീന് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല…രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു !!!…എന്തായിരുന്നു രാജ്യം നേരിട്ട ഇത്ര അടിയന്തിരമായ പ്രശ്നം എന്ന് നിങ്ങൾക്കും അറിയണ്ടേ,നമുക്കൊന്ന് പരിശോധിക്കാം…

റായ് ബറേലി മണ്ഡലത്തിൽ നിന്നുള്ള ഇന്ദിരയുടെ തെരഞ്ഞെടുപ്പ് വിജയത്തെ എതിർസ്ഥാനാർത്ഥിയായിരുന്ന രാജ്നാരായൺ കോടതിയിൽ ചോദ്യം ചെയ്തു. പ്രധാനമന്ത്രിയുടെ സ്റ്റെനോഗ്രാഫറായിരുന്ന യശ്പാൽ കപൂർ, സർക്കാർ സർവീസിൽ ഇരുന്നുകൊണ്ട് ഇന്ദിരയുടെ തെരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ മുഴുകി എന്നതായിരുന്നു അദ്ദേഹം ഉന്നയിച്ച ആരോപണം..പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ അലഹബാദ് ഹൈക്കോടതി ഇന്ദാരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കികൊണ്ട് വിധി പ്രസ്താവിച്ചു.അടുത്ത ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഇന്ദിരയെ വിലക്കി…പിന്നീട് ഇന്ദിര സുപ്രീം കോടതിയെ സമീപിച്ചു. ജസ്റ്റിസ് വി. ആർ കൃഷ്ണയ്യരുടെ അവധിക്കാല ബെഞ്ച് അലഹബാദ് കോടതി വിധിക്ക് ഉപാധികളോടെ സ്റ്റേ നൽകി,
ജൂണ്‍ 24 ന് സുപ്രീംകോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ച ശേഷം ക്യാബിനറ്റില്‍ ചര്‍ച്ച പോലും ചെയ്യാതെ ജൂണ്‍ 25ന് അര്‍ദ്ധരാത്രിയില്‍ അടിയന്തിരാവസ്ഥാപ്രഖ്യാപനത്തിൽ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനെ കൊണ്ട് ഒപ്പ് വെയ്പ്പിച്ചു.

1947 ആഗസ്റ്റ് 14ന് അര്‍ദ്ധരാത്രി ലഭിച്ച സ്വാതന്ത്ര്യത്തിന്‍റെ മരണവാറണ്ടാണ് ഇന്ദിര അന്നു പുറപ്പെടുവിച്ചത്.രാജ്യത്ത് നിലനിന്നിരുന്ന ആഭ്യന്തര കലാപാവസ്ഥയാണ് അതിനു കാരണമായി ഇന്ദിര ചൂണ്ടിക്കാണിച്ചത്. ഇന്ത്യയിലെ സകല അധികാരങ്ങളും അതോടെ ഇന്ദിരഗാന്ധി എന്ന ഒരൊറ്റ വ്യക്തിയിൽ കേന്ദ്രീകൃതമായി. തെരഞ്ഞെടുപ്പുകൾ റദ്ദാക്കപ്പെട്ടു, പൗരന്മാരുടെ അടിസ്ഥാനപരമായ മൗലികാവകാശങ്ങൾ ഒരു നിമിഷം കൊണ്ട് അസാധുവായി. ആറാറുമാസം കൂടുമ്പോൾ ഇന്ദിരയുടെ നിർദേശപ്രകാരം പ്രസിഡന്റ് അടിയന്തരാവസ്ഥ നീട്ടിക്കൊടുത്തുകൊണ്ടിരുന്നു…അമേരിക്കൻ ചിന്തകനായ ജെയിംസ് മാഡിസണ്‍ ചൂണ്ടിക്കാട്ടിയ ജനാധിപത്യത്തിന്‍റെ ‘ഇരുണ്ട ഭയങ്ങൾ ഇന്ത്യയെ ‘ ആ ഇരുണ്ട ഭയം’ ഗ്രസിച്ച കാലഘട്ടമായിരുന്നു പിന്നീടുള്ള രണ്ടു വർഷം… മൗലികാവകാശങ്ങൾ റദ്ദ് ചെയ്യപ്പെട്ടു…ഏത് നിമിഷവും പോലീസിന്റെ തോക്കിന്കുഴലിനാൽ ആരും കൊല്ലപ്പെട്ടേക്കാം… യാതൊരു കാരണവും ആരെയും ബോധിപ്പിക്കേണ്ടതില്ല എന്നതായിരുന്നു അന്നത്തെ അവസ്ഥ…

പൊതു, നിയമസഭാ തെരഞ്ഞെടുപ്പുകൾ അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കപ്പെട്ടുകൊണ്ടിരുന്നു..ഇന്ത്യൻ പൗരന്മാർക്ക് അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചു നൽകുന്ന പത്തൊമ്പതാം അനുച്ഛേദത്തിൽ തന്നെ അതിന്റെ രണ്ടാം ഖണ്ഡമായി പറയുന്നത് പ്രസ്തുത അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങളെപ്പറ്റിയാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര പ്രയോജനപ്പെടുത്തിയതും ഈ നിയന്ത്രണങ്ങൾ തന്നെയായിരുന്നു. ‘രാജ്യ സുരക്ഷ’, ‘വിദ്വേഷ പ്രചാരണം’ തുടങ്ങിയ കാര്യങ്ങൾ നിരത്തി …പത്രസ്വാതന്ത്ര്യം തീർത്തും ഹനിക്കപ്പെട്ടു..(ഇതേ കാര്യങ്ങൾ സമീപകാലത്തും പലയിടങ്ങളിലും നമ്മൾ വീണ്ടും വീണ്ടും കേൾക്കുന്നുണ്ട് എന്നതും ഈ അവസരത്തിൽ സ്മരിക്കുന്നു) പലപ്പോഴും സംഘപരിവാറുകാർ പറയുന്ന ഒരു കാര്യമാണ് ഭരണഘടന തിരുത്തേണ്ടതിന്റെ ആവശ്യകത…അവിടെയും അവർക്കൊരു മുൻഗാമിയുണ്ട്…അവരുടെ പേരാണ് ഇന്ദിരാ (അ)പ്രിയദർശിനി….

ഭരണഘടനയുടെ മുപ്പത്തിയെട്ടും നാല്പത്തിരണ്ടും ഭേദഗതികൾ അടിയന്തരാവസ്ഥയുടെ കാലത്താണ് നടപ്പാക്കിയത്. ഇതിലെ മുപ്പത്തിയെട്ടാം ഭേദഗതി അടിയന്തരാവസ്ഥ പ്രഖ്യാപനം റിവ്യൂ ചെയ്യുന്നത് തടയുന്നതാണ്. ഓർഡിനൻസുകളും മൗലികാവകാശങ്ങളെ നിഷേധിക്കുന്ന നിയമങ്ങളും ജുഡീഷ്യൽ റിവ്യു നടത്തുന്നത്തും ഇത് പ്രകാരം നിരോധിച്ചു.മുപ്പത്തിയൊമ്പതാം ഭേദഗതിയാവട്ടെ തിരഞ്ഞെടുപ്പ് കേസിൽ സുപ്രീംകോടതിയിൽ നിന്നും വരാൻ സാധ്യതയുളള​ വിധിയിൽ നിന്നും പ്രധാനമന്ത്രിയെ സംരക്ഷിക്കുന്നതായിരുന്നു.

എന്തൊക്കെ സംഭവിച്ചാലും പ്രസിഡന്റ്, പ്രധാനമന്ത്രി, ഗവർണർ എന്നിവരുടെ ആ പദവിയുടെ കാലത്ത് അവർക്കെതിരെ ക്രിമിനൽ നടപടികൾ​ പാടില്ലെന്നതായിരുന്നു നാല്പത്തിയൊന്നാം ഭേദഗതി. ഭരണഘടനയിൽ മാറ്റം വരുത്താനുളള അനിയന്ത്രിതമായ അധികാരം പാർലമെന്റിന് നൽകുന്നതും ഭരണഘടനയുടെ മൗലികഘടന മാറ്റാൻ പാടില്ലെന്ന കേശവാനന്ദഭാരതി കേസിലെ സുപ്രീം കോടതി വിധി റദ്ദാക്കുന്നതുമായിരുന്നു നാല്പത്തിരണ്ടാം ഭേദഗതി. ഇത് വഴി കോടതിയുടെ ഇടപെടൽ ഉണ്ടാണ്ടായാലും തൻ്റെ പ്രധാനമന്ത്രി പദത്തിന് ഭീഷണിയുയരില്ല എന്നുറപ്പു വരുത്താൻ ഇന്ദിരക്ക് സാധിച്ചു..

Advertisement

ഇന്ദിരയുടെയും അക്കാലത്ത് അമ്മയുടെ കരുത്തിൽ കിരീടം വയ്ക്കാതെ വിലസിയ മകൻ സഞ്ജയ് ഗാന്ധിയുടെയും ബുദ്ധിയിൽ ഉദിച്ച പലതും വിശേഷിച്ച് ഒരു ക്യാബിനറ്റ് ചർച്ചകളും കൂടാതെ, പാർലമെന്റിന്റെ അംഗീകാരമില്ലാതെ തന്നെ, അന്നത്തെ ഇന്ത്യൻ ഗവണ്മെന്റിന്റെ നയങ്ങളായി രൂപാന്തരപ്പെട്ടു. അങ്ങനെ നടപ്പിലാക്കപ്പെട്ട ഒരു പദ്ധതിയായിരുന്നു വന്ധ്യംകരണത്തിലൂടെയുള്ള കുടുംബാസൂത്രണം. വന്ധ്യംകരിക്കുന്നവർക്ക് ആദ്യം ആനുകൂല്യങ്ങൾ നൽകി ആകർഷിക്കാൻ ശ്രമിച്ചു.അതിന് വഴങ്ങാത്ത പലരെയും നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കി.
നിർബന്ധിതമായ ഓപ്പറേഷനുകളുടെ പേരും പറഞ്ഞ് പൊലീസ് പാവങ്ങളുടെ ഗ്രാമങ്ങൾ കേറിയിറങ്ങി അക്രമങ്ങൾ പലതും പ്രവർത്തിച്ചു.

രണ്ടാഴ്ചകൊണ്ട് ചില സംസ്ഥാനങ്ങളിൽ നടന്നത് ആറു ലക്ഷത്തോളം വന്ധ്യംകരണങ്ങളാണ്.1975-77 കാലയളവിൽ 1.1 കോടി സ്ത്രീ പുരുഷന്മാർ നിർബന്ധിതമായി വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കപ്പെട്ടു. ദില്ലിയിലെ തുർക്ക് മാന്‍ ഗേറ്റിനടുത്തുള്ള ചേരികൾമുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു,
ഒരൊറ്റ രാത്രികൊണ്ട് ആ ചേരി ഒഴിപ്പിച്ചെടുക്കാൻ അവിടെ നടത്തിയ പൊലീസ് ആക്ഷനെ പ്രദേശവാസികൾ എതിർത്തു. അവരിൽ പലരെയും പൊലീസ് വെടിവെച്ചു കൊന്നു.പ്രസ്സിന് സെൻസർഷിപ്പ് ഉണ്ടായിരുന്നതുകൊണ്ട് വിവരം അന്താരാഷ്ട്ര മാധ്യമശ്രദ്ധയിൽ എത്തിയില്ല.അങ്ങനെ നിരവധി ക്രൂരതകൾ..

അങ്ങിനെ സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ ഒരു രാജ്യത്തെ ജനങ്ങളെയാകെ ദുരിതത്തിലേക്ക് തള്ളിയിട്ട ഒരു പ്രധാനമന്ത്രി…അവരുടെ പേരായിരുന്നു ഇന്ദിര (അ) പ്രിയദർശിനി എന്നാൽ അധികം താമസിയാതെ, അതിനും ഒരു അവസാനമുണ്ടായി. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 1977 -ൽ ഇന്ദിരാഗാന്ധി വീണ്ടും പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജോൺ ഗ്രിഗ്ഗ് അടക്കമുള്ള പല വിദേശ രാഷ്ട്രീയ നിരീക്ഷകരിൽ നിന്നും തന്റെ സ്വേച്ഛാധിപത്യ ത്വരയെപ്പറ്റി നിരന്തരം ഉയർന്നുവന്ന വിമർശനങ്ങളാണ്, മനസില്ലാമനസോടെ ഇന്ത്യയെ വീണ്ടും ജനാധിപത്യത്തിന്റെ വഴിയേ നടത്താൻ ഇന്ദിരയെ പ്രേരിപ്പിച്ചത് .തുടർന്നു വന്ന തെരഞ്ഞെടുപ്പിൽ, അടിയന്തരാവസ്ഥയുടെ കയ്പുനീർ കുടിച്ച ഇന്ത്യൻ ജനത ഇന്ദിരയെ നിലംതൊടീച്ചില്ല എന്നതായിരുന്നു കാലം അവർക്കു കാത്തു വച്ച കാവ്യനീതി…

അടിയന്തിരാവസ്ഥ ഏറ്റവും രൂക്ഷമായി ബാധിച്ചത് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ആയിരുന്നു എങ്കിലും കേരളത്തിലും അതിന്റെ പ്രഭാവം പതിഞ്ഞിരുന്നു… കേരളത്തിലെ സാമൂഹ്യജീവിതത്തിൽ അടിയന്തരാവസ്ഥ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. അടിയന്തരാവസ്ഥയെ നഗ്നമായി പിന്താങ്ങുന്നവർ കൂടി ഒരുതരം അസ്വാതന്ത്ര്യം അനുഭവിച്ചു. പത്രങ്ങളുടെ മാത്രമല്ല സാധാരണ പൗരന്മാരുടെ വാക്കുകൾ വരെ സെൻസർ ചെയ്തു. മുക്കിലും മൂലയിലും കൂടിനിന്നു സംസാരിക്കാനോ ഇന്ദിരാഗാന്ധിയെയോ കേരളത്തിലെ അവരുടെ കയ്യാളായിരുന്ന ആഭ്യന്തരമന്ത്രി കരുണാകരനെയോ വിമർശിക്കാനോ ആളുകൾ ഭയപ്പെട്ടു.നിരന്തരമായ പോരാട്ടങ്ങളും അതിനെതിരെ ഉയർന്നു വന്നു… കോളജ് ക്യാംപസുകളിൽ നിന്നുയർന്ന പ്രതിഷേധം, തൊഴി​ൽ​ശാലകളിലേയ്ക്കും മറ്റ് സാമൂഹിക ഇടങ്ങളിലേയ്ക്കും പടർന്നു കയറി.അടിയന്തരാവസ്ഥയുടെ സ്തുതിപാഠകരായിരുന്ന സിപിഐ, കോൺഗ്രസ്, മുസ്‌ലിം ലീഗ് തുടങ്ങിയ പാർട്ടികകൾ ഒഴികെകേരളത്തിലെ മറ്റ് ഭൂരിപക്ഷ രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥികളും തൊഴിലാളി സംഘടനകളും സ്ത്രീകൾ ഉൾപ്പടെ പോരാട്ടരംഗത്തായിരുന്നു.

1975 ജൂലൈ ഒന്നിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥി മാര്‍ച്ച് നടന്നു.
എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എം.എ.ബേബി, ജി. സുധാകരന്‍, എം.വിജയകുമാര്‍ എന്നിവർ നേതൃത്വം നൽകിയ പ്രകടനം ഏജീസ് ഓഫീസിന് മുന്നിലത്തെിയപ്പോള്‍ പൊലീസ് വളഞ്ഞു. പിന്നെ ക്രൂരമര്‍ദനം. 24 പേര്‍ അറസ്റ്റിലായി. ഇവരെ പൊലീസ് വാനിലിട്ടും കന്റോണ്‍മെന്‍റ് സ്റ്റേഷനിലിട്ടും കരുണാകരന്റെ പൊലീസ് മര്‍ദിച്ചു. കേരളത്തില്‍ മാത്രം 600 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെിരെ കേസെടുത്തു.വിദ്യാര്‍ഥികള്‍ ഉജ്വലമായ മറ്റൊരു പോരാട്ടം നടത്തിയത് പയ്യന്നൂര്‍ കോളജിലാണ് . ഇവിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി പഠിപ്പു മുടക്ക് നടത്തി. ജൂലൈ പത്തിന് സംസ്ഥാനത്തുടനീളം ധര്‍ണയ്ക്ക് എസ്.എഫ്.ഐ. ആഹ്വാനം ചെയ്തിരുന്നു. പയ്യന്നൂര്‍ കോളജില്‍ ധര്‍ണ ഉപരോധത്തിന്റെ രൂപം കൈക്കൊണ്ടു. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. 16 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു.

Advertisement

ഇവരെ പൊലീസ് വണ്ടിയിലിട്ട് മര്‍ദിച്ചു. ബൂട്ടുകൊണ്ട് ചവിട്ടി. ബയണറ്റുകള്‍കൊണ്ട് കുത്തി മുറിവേല്‍പിച്ചു.ഇവരെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോള്‍ സി.പി. ലക്ഷ്മിക്കുട്ടി, ആലീസ് കുര്യന്‍, യശോദ എന്നീ മൂന്ന് വനിതാ ഇടതുപക്ഷ വിദ്യാര്‍ഥികള്‍ മുന്നില്‍ കിടന്നു പൊലീസ് വാഹനം തടഞ്ഞു.‘അവര്‍ വാഹനത്തിന് മുന്നില്‍ നിന്ന് മാറിയില്ലെങ്കിൽ അവരെയും അറസ്റ്റ് ചെയ്യുമെന്നും പത്ത് മാസം കഴിഞ്ഞിട്ട് പ്രസവിച്ചിട്ടേ വിടൂ എന്നും പൊലീസ് അറസ്റ്റിലായ 16 പേരോട് ഭീഷണി മുഴക്കി. ” കേട്ടാലറക്കുന്ന വാക്കുകളാൽ തെറിയഭിഷേകം നടത്തി…എന്നിട്ടും പിരിഞ്ഞു പോകാൻ കൂട്ടാക്കാതിരുന്ന വനിതാ സഖാക്കളെ പോലീസ് കസ്റ്റഡിയിലായിരുന്ന സഖാക്കൾ തന്നെ ശാന്തരാക്കി മടക്കി അയക്കുകയായിരുന്നു എന്ന് അതെപ്പറ്റി അന്ന് അറസ്റ്റിലാവുകയും പിന്നീട് കാലിക്കറ്റ് സര്‍വകലാശാല ഫോക്‌ലോര്‍ വിഭാഗം മേധാവിയുമായ ഡോ. ഇ.കെ. ഗോവിന്ദവര്‍മ രാജ ഓര്‍ക്കുന്നു

1975 ഓഗസ്റ്റ് 9 ന് നിയമസഭയില്‍ വക്കം പുരുഷോത്തമന്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതിയെ എതിര്‍ത്തുകൊണ്ട് പെണ്ണമ്മ ജേക്കബ് ഗർജ്ജിച്ചു,
‘‘ശ്രീമതി ഇന്ദിരാഗാന്ധി പിതാവിന്റെ കാലടികളെ പിന്തുടര്‍ന്നില്ലെന്ന് മാത്രമല്ല ലോകത്ത് ഒരാളുടെയും കാലടികളെ പിന്തുടര്‍ന്നില്ല. അവരുടെ തന്നെ കാലടികളെ പിന്തുടരാന്‍ കഴിവില്ലാതെ ഇന്ന് ഒറ്റക്കാലില്‍ നില്‍ക്കുന്ന വഞ്ചകിയായ ഒരു സ്ത്രീയാണെന്ന് പറയാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്…
ഇന്ത്യയിലല്ല ലോകത്തെമ്പടുമുള്ള സ്ത്രീ വര്‍ഗത്തിന് കളങ്കം ചാര്‍ത്തികൊണ്ട് കോടതിയെപ്പോലും ബഹിഷ്ക്കരിച്ചത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപ്പോയി’’സമരച്ചൂട് അതിതീവ്രമായി ഉയർന്ന കാലമായിരുന്നിട്ടും അടിയന്തിരാവസ്ഥയുടെ തിക്തഫലങ്ങൾ താരതമ്യേന ഏറ്റവും കുറവ് അനുഭവിക്കേണ്ടി വന്ന വിഭാഗമായിരുന്നതിനാലാവാം തുടർന്നു വന്ന പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യയൊന്നാകെ ഭരണത്തിനെതിരെ വിധിയെഴുതിയിട്ടും കേരളജനത പ്രതികരിച്ചത് വിചിത്രമായിട്ടായിരുന്നുന്നു… അതെ പറ്റി അന്നത്തെ നക്സൽ അനുഭാവിയും അടിയന്തിരാവസ്ഥ വിരുദ്ധസമരപോരാമായിരുന്ന ബാലചന്ദ്രൻ ചുള്ളിക്കാട് പിന്നീട് ഇങ്ങനെയാണ് പ്രതികരിച്ചത്..

“ഏറ്റവും വലിയ മോഹഭംഗം അടിയന്തരാവസ്ഥ കഴിഞ്ഞ കാലത്താണു സംഭവിച്ചത്. അടിയന്തരാവസ്ഥയിൽ മനുഷ്യാവകാശവും പൗരാവകാശവും അഭിപ്രായ സ്വാതന്ത്ര്യവുമൊക്കെ റദ്ദുചെയ്യപ്പെട്ടു.അതിനു നേതൃത്വം കൊടുത്ത ആഭ്യന്തരമന്ത്രിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തുകൊണ്ടാണു നമ്മൾ അഭിനന്ദിച്ചത്. അതു വല്ലാത്ത നിരാശയുണ്ടാക്കി.”

ഇത് ചരിത്രം, ഇനി നമ്മുടെ സിനിമയിലേക്ക് വന്നാൽ,കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളേജിൽ അവസാന വർഷ വിദ്യാർത്ഥി ആയിരുന്നു രാജൻ. ഗായകനും കോളേജിലെ ആർട്സ് ക്ലബ്സെക്രട്ടറിയുമായിരുന്നു അയാൾ. കായണ്ണ പോലീസ് സ്റ്റേഷനിൽ ഉണ്ടായ നക്സലൈറ്റ് ആക്രമണത്തെ തുടർന്ന്, അതിൽ പങ്കാളിയായ ഒരു രാജനെ തിരഞ്ഞു വന്ന പോലീസ്, ഒരു കലാലയ മത്സരം കഴിഞ്ഞ് ഹോസ്റ്റലിലെത്തി സംഘം ചേർന്നിരുന്ന വിദ്യാർത്ഥികളോട് ആരാണ് രാജൻ എന്നു ചോദിക്കുകയും,താനാണ് രാജനെന്ന് പറഞ്ഞതിനെത്തുടർന്ന് രാജനെ അറസ്റ്റു ചെയ്യുകയായിരുന്നു .അതല്ലാതെ കരുണാകരൻ സന്നിഹിതനായിരുന്ന ഒരു ചടങ്ങിൽ കരുണാകരനെ അവഹേളിക്കുന്ന ഗാനമവതരിപ്പിച്ചതിനാണ്. രാജനെ പോലീസ് കൊണ്ടു പോകാനുണ്ടായ കാരണം എന്നും മറുഭാഷ്യമുണ്ട്…കസ്റ്റഡിയിൽ വച്ചു രാജൻ കൊല്ലപ്പെടുകയും കാണാതായ തന്റെ മകനെ അന്വേഷിച്ചു രാജന്റെ അച്ഛനായ ഈച്ചരവാര്യർ നടത്തിയ നിയമപോരാട്ടങ്ങളും അതിനെ തുടർന്നുള്ള കരുണാകരന്റെ രാജിയും കേരളചരിത്രത്തിലെ വിസ്മരിക്കാനാവാത്ത ഏടുകളാണ്…

(കൂടുതൽ വായനക്ക് ഒരച്ഛൻ്റെ ഓർമ്മക്കുറിപ്പുകൾ ശുപാർശ ചെയ്യാൻ ഞാനാഗ്രഹിക്കുന്നു)അടിയന്താരവസ്ഥക്കാലത്ത് കേരളത്തെയാകെ പിടിച്ചു കുലുക്കിയ രാജൻ വധക്കേസിനെ ആസ്പദമാക്കി ഷാജി എൻ കരുൺ സംവിധാനം ചെയ്ത സിനിമയായിരുന്നു മഹാനടനായ പ്രേംജി നായകനായി വന്ന “പിറവി”
ഒരിറ്റു കണ്ണുനീർ വീഴ്ത്തിയല്ലാതെ ഒരു സഹൃദയനും ഈ ചിത്രം കണ്ടവസാനിപ്പിക്കാൻ കഴിയില്ല…അത്ര മനോഹരമായാണ് പ്രേംജി ആ അച്ഛൻ കഥാപാത്രത്തെ അനശ്വരമാക്കിയത്…അത്രയും ക്രൂരമായ മാനസികാവസ്ഥയുള്ള ഒരാളിലൊഴികെ ആ അച്ഛൻ കഥാപാത്രത്തോട് സ്നേഹമോ സഹാനുഭൂതി കലർന്ന അനുകമ്പയോ തോന്നിയില്ലെങ്കിൽ അത്ഭുതമെന്നേ പറയേണ്ടൂ…പലപ്പോഴും എന്റെ അച്ഛനെ തന്നെയാണ് ഞാൻ തിരശീലയിൽ കണ്ടു കൊണ്ടിരുന്നത്…ആവർത്തിച്ച ക്ലോസപ്പ് ഷോട്ടുകളിലൂടെ സംവിധായകൻ ആ മുഖത്തു വിരിഞ്ഞ വൈകാരിക പ്രപഞ്ചത്തെ കൃത്യമായി ഒപ്പിയെടുക്കുകയും പ്രേക്ഷകന് വളരെ മികച്ചൊരു ചലച്ചിത്രാനുഭവം സമ്മാനിക്കുകയും ചെയ്തു…കേന്ദ്ര സംസ്ഥാന സർക്കാരുകൾ മികച്ച നടനുള്ള പുരസ്കാരം സമ്മാനിച്ച് അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു…

Advertisement

മറ്റൊരു പരാമർശമർഹിക്കുന്ന പ്രകടനകളിലൊന്ന് രാജന്റെ ഒപ്പോളായി വന്ന അർച്ചനയുടേതാണ്…അനിയനോടുള്ള വാത്സല്യം സ്നേഹം എല്ലാം എത്ര മികവോടെയാണ് അവർ പകർത്തി വച്ചത്….അവരുടെ കണ്ണുകളിൽ വാത്സല്യത്തിന്റെ കടൽ തിരതല്ലുന്നത് അനുഭവിച്ചറിയേണ്ട ഒന്നാണ്….
വ്യക്തിപരമായി പറഞ്ഞാൽ പലപ്പോഴും എന്റെ ജീവിതത്തിൽ ഒരുവളോടുള്ള പ്രണയാഭ്യർത്ഥനക്കുള്ള കാരണമായി വർത്തിച്ചുരുന്നത് അവളുടെ രൂപഭംഗിയേക്കാളുപരി ഒരുവൾ എന്നിലേക്ക്‌ ചൊരിഞ്ഞ വാത്സല്യത്തിന്റെ, കരുതലിന്റെ ഒക്കെ പരിണിത ഫലങ്ങളായിരുന്നു…
ഇവിടെയും ഒരു നിമിഷം ഞാനാഗ്രഹിച്ചു പോയി രാജന്റെ ഓപ്പോളേ പോലെ ഒരു പെൺകുട്ടി ജീവിത പങ്കാളി ആയി വന്നിരുന്നെങ്കിൽ എന്റെ ജീവിതം എത്ര മനോഹരമാകുമായിരുന്നു എന്ന്….ഒരു പക്ഷെ സിനിമ കാണുമ്പോൾ നിങ്ങൾക്കും ഈ അനുഭവം ഉണ്ടായേക്കാം….പേരെടുത്ത് പറയേണ്ട ഒരുപാട് അഭിനേതാക്കളും അഭിനയമുഹൂർത്തങ്ങളും ഈ സിനിമ ഉൾക്കൊള്ളുന്നുണ്ട്…അത് കണ്ടു തന്നെ അറിയാൻ പ്രേക്ഷകനെ ക്ഷണിക്കുന്നു…മറ്റൊരു പ്രത്യേകത മനോഹരമായ ഫ്രയിമുകളാണ്….

പലപ്പോഴും പറയാറുള്ളത് പോലെ ഒരു മാസ്റ്റർപീസ് പെയിന്റിങ്ങിനെ അനുസ്മരിപ്പിക്കുന്നു പല രംഗങ്ങളും….മഴയുടെ സാന്നിധ്യം അതിലെ രംഗങ്ങൾക്ക് നൽകിയ വികാര തീവ്രത എടുത്ത് പറയേണ്ട മറ്റൊരു കാര്യമാണ്…ഒരു പരിധി വരെ അതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു…പക്ഷെ മകൻ നഷ്ടപ്പെട്ട അച്ഛന്റെ ദുഃഖം അതിന്റേതായ അളവിൽ പ്രകടിപ്പിക്കുവാൻ പ്രേംജിക്കു / സംവിധായകന് കഴിഞ്ഞോ എന്ന ചോദ്യത്തിൽ പാച്ചുവിന്റെ മുത്തച്ഛനെ മുന്നിൽ നിർത്തി ഇല്ല എന്ന ഉത്തരം പറയാൻ ഞാൻ ആഗ്രഹിക്കുന്നു…ഒരു വാണിജ്യ സിനിമയായിരുന്നിട്ടു കൂടി മൂന്നാം പക്കത്തിലെ പദ്മരാജന്റെ കയ്യൊപ്പ് തിലകനിലൂടെ മുന്നിട്ടു തന്നെ നിൽക്കുന്നു…വികാരതീവ്രതയെ ഉത്തേജിപ്പിക്കാൻ പ്രകൃതിയെ കൂട്ടു പിടിക്കുന്നതിലും പദ്‌മരാജൻ തന്നെയാണ് മികച്ചു നിൽക്കുന്നത്…

മൂന്നാം പക്കത്തിൽ കടലിനെയും, തൂവാനത്തുമ്പികളിൽ മഴയെയും എത്ര വിദഗ്ദ്ധമായാണ് നേരിട്ട് ഒരുകഥാപാത്രമായി തന്നെ അദ്ദേഹം ഉപയോഗിച്ചത്…
മനുഷ്യ നിർമിതമായ ഒരു വസ്തുവിനെ ഇത്തരത്തിൽ ഉപയോഗിച്ച രഘുനാഥ് പാലേരിയെയും ഈ നിമിഷത്തിൽ ഓർക്കുന്നു…. ദീപമോളുടെ ടെലിഫോണിനെയും ടെലിഫോൺ അങ്കിളിനെയും ഒന്ന് മുതൽ പൂജ്യം വരെ കണ്ട ഒരാളും ഹൃദയത്തിൽ ചേർക്കാതെ പോവില്ല എന്ന് തീർച്ചയാണ്…. പക്ഷെ ഇവിടെ ഷാജി എൻ കരുണിന്റെ മഴ പിന്നണിയിൽ കോറസ് പാടുകയല്ലാതെ മുന്നിലേക്ക് കടന്നു വരുവാൻ മടിച്ചു നിന്ന പോലെ തോന്നി….ഇനി പറയാനുള്ളത് വികലമായ അപരവത്കരണത്തെ പറ്റിയാണ്…രാജനെന്ന സഖാവിന്റെ കഥ തിരശീലയിലെത്തുമ്പോൾ അവിടെ രാജൻ രഘുവെന്ന ഒരുസംഘപരിവാറുകാരനാകുന്ന കാഴ്ചയാണ് പ്രേക്ഷകനെ കാത്തിരിക്കുന്നത്…

സന്യാസി തുല്യനായി, തികച്ചും ഭക്തി പ്രസ്ഥാനത്തോട് ചേർന്ന് നിൽക്കുന്ന ഋഷിവര്യനെ പോലെ കമ്മൂണിസ്റ് സഹയാത്രികനായ ഈച്ചരവാര്യരെ കാണിക്കുന്നത് കണ്ടപ്പോഴേ മനസിൽ സംശയത്തിന്റെ അലകൾ ഉയർന്നതായിരുന്നു അടിയന്തിരാവസ്ഥ കാലത്ത് ഏറ്റവുമധികം പ്രതിഷേധങ്ങളുയർന്നിരുന്ന രാജന്റെ കോളേജ് കാണിക്കുന്ന രംഗങ്ങളിൽ മനപ്പൂർവ്വമല്ല എന്ന നാട്യത്തിൽ സംവിധായകൻ ഒപ്പിയെടുത്ത ചുവരുകളിൽ ചോക്കിനാൽ കോരി വച്ച ”ABVP” എന്ന ചുമരെഴുത്തുകൾ കൂടി കണ്ടപ്പോൾ അതൊന്നു കൂടി ബലപ്പെട്ടു…പക്ഷെ അത് പൂർണമായത് ഒരു സുഹൃത്ത് പങ്കു വച്ച മറ്റൊരു വിവരം കൂടി അറിഞ്ഞപ്പോഴാണ്…
“കാണാതായ അനിയനെ അന്വേഷിച്ചു അവന്റെ കോളേജിലെത്തുന്ന ചേച്ചി അവന്റെ മുറിയിൽ നിന്നും ആദ്യം കണ്ടെത്തുന്ന ഒരു പുസ്തകം വിചാരധാരയാണ്!!”

ഞാൻ കണ്ട പ്രിന്റിൽ ഈ രംഗം ഉണ്ടായിരുന്നില്ല… കട്ട് ചെയ്തു മാറ്റിയിട്ടുണ്ടായിരുന്നു…ആരാണത് കട്ട് ചെയ്തത് എങ്കിലും അയാൾക്കെന്റെ ഹൃദയാഭിവാദ്യങ്ങൾ.. ” തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിൽ “മല്ലിക്കെട്ട്” എന്നൊരു പോലീസുകാരനെ പറ്റി ശോഭനയുടെ കഥാപാത്രം പറയുന്ന ഒരു രംഗമുണ്ട്…അത് കേൾക്കുന്ന ഏതൊരുവന്റെയും ഉള്ളിൽ കിടിലമുണ്ടാക്കി കടന്നു വരുന്ന ഒരു രൂപമുണ്ട്…ആ രൂപമാണ് ജയറാം പടിക്കൽ എന്ന പോലീസുകാരന് എന്റെ മനസ്സിൽ…ജയറാം പടിക്കലിനെ പറ്റി ഈച്ചരവാര്യർ പങ്കു വയ്ക്കുന്ന ഒരോർമ ഇങ്ങനെയാണ്…”കക്കയം ക്യാമ്പിനെക്കുറിച്ച് പറഞ്ഞത് അവരാണ്. കോരു, ബൻഹർ, ചാത്തമംഗലം രാജൻ- മർദ്ദനത്തിന്റെ രക്തമുറയുന്ന മുറകളെക്കുറിച്ച് പറ യുമ്പോഴൊക്കെ അവർ വിറച്ചു. കുട്ടികളൊക്കെ ആ പഴയ ദിനങ്ങൾ മറ ക്കാൻ ശ്രമിക്കുന്നതുപോലെ.

ഒന്നും പറയണമെന്ന് ഞാൻ പറഞ്ഞില്ല. അറിയണമെന്ന് എനിക്ക് ആഗ്രഹവുമുണ്ടായില്ല. എന്നിട്ടും അവരത് പറഞ്ഞു. പീഡനത്തിന്റെ കാണാത്തതും കേൾക്കാത്തതുമായ മുറകൾ.ക്യാമ്പ് കംബ്രാഞ്ച് ഡി.വൈ.എസ്.പി.ജയറാം പടിക്കലിന്റെ പിടിയിലായിരുന്നു. അദ്ദേഹം എപ്പോഴും ഒരു കസേരയിൽ മാത്രമിരുന്നു. ആജ്ഞകൾ പുറപ്പെടുവിക്കലായിരുന്നു അദ്ദേഹത്തിന്റെ ഏക ജോലി. ജീപ്പുകൾ ക്യാമ്പുകളിലേക്ക് ഇരമ്പി എത്തിക്കൊണ്ടിരുന്നു. അതിൽനിന്നും നിരവധി കുട്ടികൾ ക്യാമ്പിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. ഭീകരമായ മർദ്ദനത്തിനുശേഷം അവരെയൊക്കെ ഒരു ബഞ്ചിൽ കിടത്തി കൈകാലുകൾ കീഴ്പോട്ടാക്കി ബഞ്ചിനോട് ചേർത്തുകെട്ടി. പിന്നെ മരം കൊണ്ട് ചെത്തിമിനുക്കിയുണ്ടാക്കിയ ഭാരമുള്ള ഉലക്കകൊണ്ട് തുടയിൽ ഉരുട്ടും. ഈ പ്രയോഗം പലർക്കും സഹിക്കാൻ കഴിഞ്ഞില്ല. നിലവിളിക്കാതിരിക്കാൻ വായിൽ തുണി തിരുകിയതുകൊണ്ട് പലരുടേയും ഞരക്കങ്ങൾവരെ പുറത്തുകേട്ടില്ല. ഉലക്കയുടെ ആദ്യ പ്രയോഗത്തിൽ തന്നെ ബോധംകെട്ടവരുണ്ടായിരുന്നു.ഇങ്ങനെ ഉരുട്ടിയെടുത്തവരെ ജയറാംപടിക്കലിന്റെ മുന്നിൽ കൊണ്ടു വരും. അദ്ദേഹം അവരോട് ചോദ്യങ്ങൾ ചോദിക്കും. ചോദ്യം ചെയ്യൽ തുടരുന്നതിനിടയിൽ കയ്യിൽ മുനകൂർപ്പിച്ച് ഒരു പെൻസിൽ അദ്ദേഹം തെരുപ്പിടിച്ചുകൊണ്ടിരിക്കും. അപ്രതീക്ഷിതമായിരിക്കും എല്ലുകളിൽനിന്ന് അടർന്ന തുടയുടെ പേശികളിൽ അദ്ദേഹത്തിന്റെ കുത്ത്.മരിച്ചാൽ മതി എന്നു തോന്നുന്ന ഒരു നിമിഷം.”

Advertisement

ഇത്രയും ക്രൂരനായ ഒരു പോലീസുകാരനെയും ആ കിരാത വാഴ്ചക്ക് കൂട്ടു നിന്ന കൊലയാളി കെ.കരുണാകരനെയും (എംവി രാഘവൻ ഒരിക്കൽ വിളിച്ചത്) , നട്ടെല്ലില്ലാത്ത നിലപാടെടുത്തു കമ്മൂണിസ്റ് എന്ന വാക്കിനു തന്നെ അപമാനം നൽകിയ അന്നത്തെ മുഖ്യമന്ത്രി സിപിഐ ലെ അച്യുതമേനോൻ അടക്കമുള്ളവരുടെ പ്രവൃത്തികളെ ചിത്രത്തിൽ ആ അച്ഛനോട് അനുകമ്പാപൂർവമായി പെരുമാറുന്നവരായി ചിത്രീകരിക്കാൻ ആണ് ഈ ചിത്രത്തിൽ ശ്രമിച്ചിട്ടുള്ളത് എന്നത് തന്നെ ചരിത്രത്തോട് ചെയ്ത പൊറുക്കാനാവാത്ത അപരാധങ്ങളിൽ ഒന്നാണ്…രഘുവിന്റെ കുടുംബത്തെ ചിത്രീകരിക്കുമ്പോഴും ആര്യൻ മോഡൽ ആണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്…വരേണ്യതയുടെ പ്രതാപകാലത്തെ ഒളിച്ചു കടത്തുമ്പോൾ തന്നെ സവർണാധിപത്യത്തിന്റെ അതിന്റെ ആജ്ഞാശക്തിയെയും കൂടി പ്രത്യക്ഷമായി ഉൾച്ചേർക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്…തന്റെ പുസ്തകത്തിൽ ഈച്ചരവാര്യർ പങ്കുവയ്ക്കുന്ന ഒരോർമയുണ്ട്,ഒരിക്കൽ തിരുവന്തപുരത്തേക്ക് പോകാനൊരുങ്ങിയ സ്നേഹിതന്റെ കയ്യിൽ ഒരു പൊതി ഏല്പിച്ചിട്ട് എന്റെ സഹോദരി പറഞ്ഞു,“എറണാകുളത്തുനിന്ന് ഹനുമാന്റെ പ്രസാദമായ ഒരു മായപ്പൊടിയാണിത്. ഇത് രാജന് കൊടുക്കണം. അമ്മായി തന്നയച്ചതാണെന്നു പറഞ്ഞാൽ വിശ്വാസമില്ലെങ്കിലും അവൻ കഴിക്കാതിരിക്കില്ല.”

അതെ രാജനെ കൊണ്ടാണ് സിനിമയിൽ സഹോദരിയോട്‌ , “നമ്മുടെ പഴയ ആരൂഢത്തിൽ നിന്ന് കൊണ്ടാവണം ഇനി നാം എല്ലാം പണിതുയർത്തേണ്ടത്” എന്ന് സംവിധായകൻ പറയിക്കുന്നത്..ഏറെക്കുറെ ചെഗുവേര ഒരമ്പലത്തിൽ പൂജാരിയായി നിൽക്കുന്ന ഒരു രംഗം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? ഇല്ലായിരിക്കും… പക്ഷേ ഷാജി എൻ കരുണിനു അതും കഴിയുമെന്ന് തോന്നുന്നു… ഒരു വിപ്ലവകാരിയുടെ മുറിയിൽ കണ്ടേക്കാവുന്ന പലതും ആ മുറിയിൽ അപ്രത്യക്ഷമായിരുന്നു…എന്തായാലും സംവിധായകൻ അദ്ദേഹത്തിന്റെ സങ്കല്പത്തിലുള്ള നായകന് വേണ്ട ഒരു കാര്യം ആ മുറിയിൽ കൊണ്ട് വക്കാൻ മറന്നിട്ടുണ്ടായിരുന്നില്ല…
“പോളിഷ് ചെയ്യപ്പെടാത്ത ഒരു ജോഡി ഷൂസ്”
രക്തസാക്ഷിയായത് ഒരു സംഘപരിവാറുകാരനാണെന്നു പ്രേക്ഷകൻ ചിന്തിച്ചാൽ തെറ്റ് പറയാൻ കഴിയില്ല…
ഇത് സഖാവ് രാജന്റെ കഥയല്ല വേറെ ഏതോ മനുഷ്യന്റെ കഥയാണ്…

ഇനിയും സംവിധായകൻ ഇത് രാജന്റെ കഥയാണെന്ന് അവകാശപ്പെടുമെങ്കിൽ എനിക്കൊന്നേ ആ അച്ഛനോട് ചേർന്ന് നിന്ന് ചോദിക്കുവാനുള്ളു….എന്റെ നിഷ്‌കളങ്കനായ സഖാവിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?

ദീപു കിഴുത്താനി

#ച(ല)രി(ചി)ത്രം
#എൻ്റെ_സിനിമാനുഭവങ്ങൾ
#അന്ധഹസ്തി_ന്യായം

Advertisement

 1,913 total views,  8 views today

Continue Reading
Advertisement
Comments
Advertisement
Entertainment2 hours ago

പഴുവൂർ റാണിയായ നന്ദിനി, പൊന്നിയിൻ സെൽവനിൽ ഐശ്വര്യാറായിയുടെ ഫസ്റ്റ് ലുക്ക്

Health2 hours ago

സെക്‌സിന് വേണ്ടി ഡിപ്രഷന്റെ പേരിലുള്ള ചൂഷണം !

Entertainment3 hours ago

കഴിഞ്ഞ ആറുമാസം എഴുപത് മലയാളചിത്രങ്ങൾ, തിയേറ്ററുകളിൽ ആളുകയറിയത് ഏഴു ചിത്രങ്ങൾക്ക് , പ്രതിസന്ധി രൂക്ഷം

Entertainment3 hours ago

”ഇതൊരു ചെറിയ വാർത്തയാണോ ?” വാർത്തയിൽ പ്രതികരിച്ചു ബിജുമേനോൻ

Entertainment4 hours ago

മര്യാദയ്ക്ക് ഡ്രെസ് ഇട്ടുകൂടെ എന്നൊക്കയാണ് മാളവിക മേനോന്റെ വൈറൽ ചിത്രങ്ങളിൽ വരുന്ന കമന്റുകൾ

Entertainment5 hours ago

ചെറിയ സിനിമ വലിയ വിജയം – സംവിധായകൻ ഷാമോൻ ബി പറേലിൽ

Entertainment6 hours ago

മലയാളസിനിമയിലെ 3 സൂപ്പർസ്റ്റാർസിനും ഒരേ പോലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ കൊടുത്തിട്ടുള്ള ഏക സംവിധായകൻ

Entertainment6 hours ago

കടുവ – ഫസ്റ്റ് റിപ്പോർട്ട്

controversy7 hours ago

താൻ മരുന്ന് കഴിക്കാത്തതിനാൽ ആണ് നഗ്നതാ പ്രദർശനം നടത്തിയത് എന്ന് ശ്രീജിത്ത് രവി

Entertainment8 hours ago

സിരകളിൽ അഡ്രിനാലിൻ നിറച്ച സംവിധായകന്റെ തിരിച്ചു വരവാകട്ടെ കടുവ

Entertainment9 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

controversy10 hours ago

കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം, ശ്രീജിത് രവിയുടെ പ്രവർത്തി മലയാള സിനിമയ്ക്ക് നാണക്കേട്

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX4 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX6 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment9 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

Entertainment11 hours ago

റോഷൻ മാത്യു, ആലിയ ഭട്ട് ഒന്നിക്കുന്ന ബോളീവുഡ് ചിത്രം “ഡാർലിംഗ്സ്” ഒഫീഷ്യൽ ടീസർ

Entertainment3 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket5 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment5 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment1 week ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment1 week ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Advertisement
Translate »