മലയാളം കണ്ട ലക്ഷണമൊത്തൊരു ഒളിസേവക്കാരൻ കഥാപാത്രം കുട്ടൻ തമ്പുരാൻ

99
Deepu Michael Kizhakkedath
കുട്ടൻ തമ്പുരാൻ :- എനിക്കിവിടത്തെ തട്ടും മച്ചുംപുറോം, മോന്തായോം ഒക്കെയൊന്നു കയറി കണ്ടാ കൊള്ളാംന്നുണ്ട്..
നാണുനായർ വന്നിട്ടാവാം ച്ചാൽ.. വരാൻ വൈകുംന്ന് ജാനകികുട്ടി തന്നെ പറയണു.. അപ്പൊ പിന്നെ എന്താ വേണ്ടേ..?
ജാനകികുട്ടി :- അതിനെന്താ കെയറി കാണാല്ലോ !
തമ്പുരാൻ :- (മുഖത്തേക്ക് ഉറ്റു നോക്കികൊണ്ട് ) വിരോധമൊന്നും ഇല്ലല്ലോ ! ഉവ്വോ..?
ജാനകികുട്ടി :- (സമ്മതത്തോടെ ഒരു നാണ ചിരിയോട് കൂടി ) ഏയ്‌..
തമ്പുരാൻ :- നമ്മള് രണ്ടാളും ചുറ്റിക്കറങ്ങി പുറ ത്തേക്ക് വരുമ്പോൾ ആരെങ്കിലും കണ്ടാൽ..?
(ജാനകികുട്ടിയുടെ മുഖം പേടികൊണ്ട് നിരാശയാ യി തമ്പുരാനെ നോക്കുന്നു, പണി പാളി എന്ന് മനസിലാക്കുന്ന തമ്പുരാൻ തുടരുന്നു )
അല്ല ആരും ഉണ്ടാവില്ല കാണാൻ എന്ന് ജാനകി കുട്ടി പറഞ്ഞൂലോ.. (പതിയെ രണ്ടാളും അകത്തേ ക്ക് )
ന്നാ പിന്നെ പട്ടിയും പൂച്ചയും ഒന്നും അകത്തേക്ക് കിടക്കണ്ട.. ഉമ്മറത്തെ വാതിലാ ചാരിയേക്കാം..
സാധാ ഒളിസേവ കഥാപാത്രങ്ങളെ പോലെ വെപ്രാളമോ ഭയമോ ഒന്നുമില്ല തമ്പുരാന്.. ഈ സംഭാഷണങ്ങൾക്ക് മുൻപ് കാപ്പി ഗ്ലാസ്‌ വാങ്ങുമ്പോൾ ഒരു പതിവ് ഞരമ്പ് സ്പർശം വിരലുകൾ തമ്മിൽ വരുത്തും എന്ന് പ്രേക്ഷകർ കരുതും പക്ഷെ അവിടെയാണ് കുട്ടൻ തമ്പുരാൻ വ്യത്യസ്തനാവുന്നത്. അമ്പലത്തിൽ പ്രസാദം കൊടുക്കുന്ന പൂചാരിയുടെ ബോഡി ലാംഗ്വേജ് ആണ് തമ്പുരാന് അപ്പോൾ ഉള്ളത്.
ശേഷം പൂജയും, വെഞ്ചിരിപ്പും ഒക്കെ കഴിഞ്ഞു തിരിച്ചു വേലിയും ചാടി പോകുമ്പോൾ വഴിയിൽ വെച്ചു കാണുന്ന ഇക്കാര്യങ്ങളിൽ തന്റെ വിദ്യാ ർത്ഥി കൂടെയായ മുകുന്ദൻ മേനോനെ (ഭരത് ഗോപി ) നോക്കി ഒരു ചിരിയും സൈഡിലേക്ക് തല ചിരിച്ചുകൊണ്ട് ഒരു ആക്ഷനുമുണ്ട്. മലയാ ളം കണ്ട ലക്ഷണമൊത്തൊരു ഒളിസേവക്കാരൻ കഥാപാത്രം കുട്ടൻ തമ്പുരാൻ.ഭഗീരഥൻ പിള്ളയൊക്കെ കണ്ട് പഠിക്കട്ടെ വെറു തെ പാലും പഞ്ചാരേം കൊറെ കളഞ് പുരുഷൂ ന്റെന്ന് അനുഗ്രഹോം ചോദിച്ച്.. തോക്കിന്റെ പാ ത്തിക്ക് അടിയും കിട്ടി.. അയ്യേ …..
ചിത്രം :- ആലോലം
Advertisements