ഒരു സംസ്ഥാനത്ത് ഭരണം കിട്ടിയാൽ പോലും ഇന്ത്യയിൽ പലയിടത്തും മാറ്റം കൊണ്ടുവരാൻ സാധിക്കും
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോൾ ആരെങ്കിലും കൊറോണ ബാധിച്ച് മരിച്ചാൽ അവരുടെ കുടുംബങ്ങൾക്ക് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് 50 ലക്ഷം പ്രഖ്യാപിച്ചു.
210 total views, 1 views today

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോൾ ആരെങ്കിലും കൊറോണ ബാധിച്ച് മരിച്ചാൽ അവരുടെ കുടുംബങ്ങൾക്ക് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് 50 ലക്ഷം പ്രഖ്യാപിച്ചു.ഇതൊക്കെ ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങളാണ്. സാധാരണ എന്തെങ്കിലും തുച്ഛമായ പണം കൊടുത്തുകൊണ്ട് ‘ഞങ്ങൾ ബാധ്യത നിറവേറ്റിയിട്ടുണ്ട്’ എന്ന് തോന്നിപ്പിക്കാൻ വേണ്ടി മാത്രമാണ് ഭരണകൂടങ്ങൾ ഇന്ത്യയിൽ കാര്യങ്ങൾ ചെയ്തിരുന്നത്.ഡൽഹിയിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരെങ്കിലും മരിച്ചാൽ അവരുടെ കുടുംബത്തിന് അരവിന്ദ് കെജ്രിവാൾ 1 കോടി രൂപ വീതം പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക ഉത്തരവും ഡൽഹി സംസ്ഥാന സർക്കാർ പുറത്തിറക്കി.അതോടെ സമാനമായ പ്രഖ്യാപനങ്ങൾ വേണമെന്ന് ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കിടയിൽ നിന്നും ആവശ്യമുയർന്നു.ഏതായാലും ഒഡിഷ ആ പാത പിന്തുടർന്നു. ആംആദ്മി പാർട്ടിക്ക് ഒരു സംസ്ഥാനത്ത് ഭരണം കിട്ടിയാൽ പോലും ഇന്ത്യയിൽ പലയിടത്തും മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന അരവിന്ദ് കെജ്രിവാളിന്റെ പഴയ പ്രഖ്യാപനം സത്യമാണ് എന്ന് ഇന്ത്യ വീണ്ടും തിരിച്ചറിഞ്ഞു.
211 total views, 2 views today
