Deepu Paulose
ലുക്മാൻ ലുക്കു
“തല്ലു മാല സിനിമയിൽ ടോവിനോടെയൊപ്പവും, ചില സീനുകളിലൊക്കെ ടോവിനോക്കെ മുകളിലും പെർഫോം ചെയ്ത നടൻ” സിനിമ കണ്ടിറങ്ങുന്നവർ ഉറപ്പായും ലുക്മാന്റെ പെർഫോമൻസ്നെ കുറിച്ച് ഒരു പ്രാവശ്യമെങ്കിലും സംസാരിക്കും തീർച്ച. വർഷങ്ങൾക്ക് മുൻപ് ഷോർട് ഫിലിംമുകളുടെ സുവർണകാലഘട്ടത്തിൽ ലുക്മാൻ ലുക്കു നായകനായി അഭിനയിച്ച അന്നത്തെ കാലത്തെ വ്യത്യസ്തമായ മികച്ച ഒരു ഷോർട് ഫിലിം ആയിരുന്നു “കിട്ടുമോ”. അന്ന് മുതൽക്കേ സിനിമയെന്ന സ്വപ്നവുമായി അലഞ്ഞ, അതിനായി പരിശ്രമിച്ച ലുക്മാൻ എന്ന ചെറുപ്പക്കാരൻ ഇന്ന് മലയാള സിനിമയുടെ ഭാഗമായി നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു.കാരണം ഇന്നത്തെ ലുക്മാനിലേക്കുള്ള വളർച്ച അത്ര നിസ്സാരമായിരിക്കില്ല തീർച്ച കാരണം ലുക്മാനെ പോലുള്ള അനവധി സിനിമാ മോഹികളെ അടുത്തറിയാവുന്നത് കൊണ്ട്, എത്ര മോശമായി അവസ്ഥകളിലൂടെ കടന്ന് പോയിട്ട് ഉണ്ടാകും എന്ന് മനസിലാകും.
ലുക്മാൻ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്തെങ്കിലും എന്റെ ഇഷ്ട കഥാപാത്രം ‘ഉണ്ട’ എന്ന സിനിമയിലെ പോലീസ് കോൺസ്റ്റബിൾ ബിജു കുമാർ തന്നെ ആയിരുന്നു. വളരെ ഒതുക്കത്തോടെ ചെയ്തു ഫലിപ്പിച്ച കഥാപാത്രം. ഇനിയും വളരെയധികം മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ കഴിവുള്ള നടനാണ് ലുക്മാൻ ലുക്കു. മമ്മൂക്ക പറയുന്ന പോലെ തന്നിലെ നടനെ ചെത്തി മിനുക്കി കൊണ്ടേയിരിക്കുക. സിനിമ സ്വപ്നമായി തന്നെ കൊണ്ട് നടക്കുക, ഇനിയും നല്ല കഥാപാത്രങ്ങൾ തേടി വരും തീർച്ച. റിലീസാകാനിരിക്കുന്ന സൗദി വെള്ളക്കയിലും നല്ലൊരു വേഷമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.