Deepu Paulose

ടോവിനോയുടെ ലേറ്റസ്റ്റ് ഇന്റർവ്യൂലെ രണ്ട് ചോദ്യങ്ങളും, ടോവിനോ നല്കിയ ഉത്തരങ്ങളും.

അവതാരകൻ : കമൽ ഹാസന്റെ ഒരു പ്രെസ്സ് മീറ്റ് ഉണ്ടായിരുന്നു, കമൽ ഹാസൻ പറഞ്ഞു എന്റെ.. എന്റെ രാഷ്ട്രീയം ആണ് ഞാൻ സിനിമകളിലൂടെ പറയുന്നത് എന്ന് പറഞ്ഞു

ടോവിനോ : സീ ഞാൻ ഒരു രാഷ്ട്രീയ പ്രവർത്തകൻ അല്ല, സിനിമ നടനാണ് അപ്പോൾ ഞാൻ പലതരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യുന്ന ആളാണ്‌, നായകൻ മാത്രമല്ല വില്ലനുമൊക്കെ ചെയ്യുന്ന ആളാണ്‌.എനിക്ക് ഇന്ന രാഷ്ട്രീയം എന്നൊന്നുമില്ല .അങ്ങനെരാഷ്ട്രീയ സിനിമകൾ മാത്രമല്ല ഞാൻ ചെയ്യുന്നത്, പക്ഷേ പറയുന്ന സമയത്ത് തെറ്റായ രാഷ്ട്രീയം തെറ്റായ മെസ്സേജ് കൊടുക്കരുത് എന്ന് നിർബന്ധം ഉണ്ട്.രാഷ്ട്രീയ പ്രവർത്തകൻ ആകുമ്പോഴല്ലേ നമ്മൾ രാഷ്ട്രീയം പറഞ്ഞു കൊണ്ടിരിക്കേണ്ടത്, സിനിമ പ്രവർത്തകൻ ആകുമ്പോൾ എന്റർടൈൻമെന്റ് ആണ് മെയിൻ സംഭവം. അല്ലെ?? കൂടുതൽ ഇൻഫ്ലുഷൽ ആയത് കൊണ്ടാണ് വീണ്ടും വീണ്ടും അതിനകത്തു നമ്മൾ മെസ്സേജുകൾ എന്തെങ്കിലും കൊടുക്കാൻ ശ്രമിക്കുന്നത് എന്നാൽ ഏറ്റവും മേക് ഷുവർ ചെയ്യണ്ടത് തെറ്റായ മെസ്സേജുകൾ കൊടുക്കാതിരിക്കുക എന്നതാണ്..

 

അവതാരകൻ : ടോവിനോ മുൻപ് സൊസൈറ്റി ആയി ഇടപഴകി കുറെ കാര്യങ്ങൾ ചെയ്യുകയും, നിലപാടുകൾ പറയുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ അത് കാണുന്നില്ല
ടോവിനോ : ഞാൻ എന്റെ നിലപാടുകൾ പറയേണ്ട സ്ഥലത്ത് കൃത്യമായി ഇപ്പോഴും പറയുന്നുണ്ട്, പിന്നെ എന്ത് പറഞ്ഞാലും വലിയ മാറ്റം ഒന്നും ഇല്ലാത്ത സ്ഥലത്ത് നമ്മൾ വെറുതെ വായിട്ടലക്കേണ്ട കാര്യമുണ്ടോ?? സോഷ്യൽ മീഡിയയിൽ എന്തെങ്കിലും കാര്യത്തെ പറ്റി നമ്മൾ വികാരധീരനാനായി സംസാരിക്കുമ്പോൾ അങ്ങനെ സംസാരിച്ചു കയ്യടി മേടിക്കുക എന്നതിനപ്പുറം ഡിറക്‌ട്ലി നമ്മുക്ക് പറയാൻ പറ്റുന്ന ആളുകളുടെ അടുത്ത് , മാറ്റം വരും എന്ന് ഉറപ്പുള്ള സ്ഥലത്ത് സ്ഥലത്ത് നമ്മൾ പറഞ്ഞു മനസിലാക്കും എന്നല്ലാതെ വെറുതെ ക്യാമറയുടെ മുന്നിൽ പറയുമ്പോൾ കയ്യടി മാത്രമേ സംഭവിക്കുന്നോളൂ മാറ്റങ്ങൾ ഒന്നും സംഭവിക്കുന്നില്ല.

അപ്പോൾ ഞാൻ തീരുമാനിച്ചു ഞാൻ ചെയ്യുന്ന സിനിമകളിലൂടെ കാര്യങ്ങൾ സംസാരിക്കുക എന്നുള്ളതാണ്. എന്റെ പൊളിറ്റിക്സ് മാത്രമല്ല ഞാൻ അഭിനയിക്കുന്ന സിനിമകളിലൂടെ ഒരു മോശം മെസ്സേജ് കൊടുക്കരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. കള എന്ന പടം ഞാൻ ഒരു ഇടി പടം ആയിട്ടല്ല ചെയ്തത് അതൊരു ഇടി പടം ആയി കാണുന്നവർ അത് ഡീപ്പായി നോക്കാത്തത് കൊണ്ടാണ്. ഞാൻ എനിക്ക് പറയാനുള്ള എന്റെ പൊളിറ്റിക്‌സ് കൃത്യമായി എന്റെ സിനിമകളിലൂടെ പറയുന്നുണ്ട്. ഞാൻ മിണ്ടാതിരിക്കുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നത് ഞാൻ ക്യാമറക്ക് മുന്നിൽ പറഞ്ഞു കയ്യടി മേടിക്കുന്നില്ല എന്നുള്ളതേ ഉള്ളൂ. ഞാൻ കൃത്യമായിട്ട് നിലപാട് ഉള്ള ആളാണ്‌, കൃത്യമായിട്ട് രാഷ്ട്രീയവും, രാഷ്ട്ര ബോധവും ഉള്ള ആളാണ്‌.

അല്ലാതെ ആവശ്യമില്ലാതെ പറഞ്ഞിട്ട് കാര്യമില്ലാത്ത കാര്യങ്ങൾ പറയുന്നില്ല എന്നേ ഉള്ളൂ. വേണേങ്കിൽ പറയാം കയ്യടിയൊക്കെ കിട്ടും, എനിക്കറിയാം അത്. അത് കുറെ അനുഭവങ്ങൾ കഴിയുമ്പോൾ ആണ് നമുക്ക് മനസ്സിലാക്കുന്നത് അവിടെ കയ്യടികൾ മാത്രമാണ് സംഭവിക്കുന്നത്. അപ്പോൾ അതിനേക്കാൾ ഇൻഫ്ലുഷൽ ആയ ഒരു പവർഫുൾ മീഡിയം നമ്മുടെ കയ്യിൽ ഉണ്ട്. മീഡിയയിൽ പറയുന്നത് അല്ലാതെ സോഷ്യൽ മീഡിയയിൽ പറയുന്നത് അല്ലാതെ ഒരുപാട് കാര്യം നില നിൽക്കുന്ന സിനിമകൾ നമ്മൾ ചെയ്യുന്നുണ്ട്…

ഇന്റർവ്യൂ കാണുന്ന നമുക്കും അടുത്തിരുന്നു കീർത്തി സുരേഷിന്റെ എക്സ്പ്രഷൻ തന്നെയായിരിക്കണം. ഇത് എന്ത് തേങ്ങയാണ് ഈ പറയുന്നത്.

Leave a Reply
You May Also Like

അഭിനയം പഠിച്ചിറങ്ങുന്ന പെൺകുട്ടികൾ തൊഴിൽ അന്വേഷിക്കും, അപ്പോൾ വിജയ് ബാബുവിനെ പോലുള്ളവർ അവരെ ചൂഷണം ചെയ്യും

വിജയ് ബാബു ബലാൽസംഗക്കേസ് – സിറ്റിസൺസ് ഫോർ ഡെമോക്രസി വൈസ് പ്രസിഡന്റ് അഡ്വ കുക്കു ദേവകിയുടെ…

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന, ‘കിർക്കൻ’; ചിത്രത്തിലെ ആദ്യ ഗാനം റിലീസ്സായി… ചിത്രം നാല് ഭാഷകളിലായി ജൂലായ് 21ന് റിലീസിന് എത്തും

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന, ‘കിർക്കൻ’; ചിത്രത്തിലെ ആദ്യ ഗാനം റിലീസ്സായി… ചിത്രം നാല് ഭാഷകളിലായി…

തിരക്കഥയും, അത് കൈകാര്യം ചെയ്യുന്നതിലെ അപാകതകളും സിനിമയുടെ വിജയപരാജയങ്ങളും

തിരക്കഥയും അതിലെ പ്രശ്നങ്ങളും എന്തൊക്കെയാണ് ? ഏതൊക്കെ തരം കഥകൾ ആണ് ഇതുവരെ ഉപയോഗിച്ചിട്ടുള്ളത് ? സിനിമയുടെ വിജയപരാജയങ്ങൾ തിരക്കഥയെ ആശ്രയിക്കുന്നത് എന്തുകൊണ്ട് ? എഴുത്തുകാരന് സംവിധായകനോടും അഭിനേതാക്കളോടും ഉള്ള കഥപറയൽ എന്ന കമ്മ്യൂണിക്കേഷനിൽ വരുന്ന അപാകതകൾ എന്തെല്ലാം.. ഇത് ഈ വിഷയങ്ങൾ പ്രതിപാദിക്കുന്നൊരു പോസ്റ്റാണ്. സിനിമ ചെയ്യാൻ ആഗ്രഹമുള്ളവർക്ക് ഉപകാരപ്പെടുന്ന പോസ്റ്റ്

കോട്ടയം ശാന്തയ്ക്കു വെറുപ്പ് തോന്നാൻ മാത്രം തിക്കുറിശ്ശി ഉണ്ണിമേരിയുടെ ആ ശരീരഭാഗത്തെ കുറിച്ച് പറഞ്ഞ മോശം കമന്റ് എന്ത് ..

Sajan Sajan Sajan   കോളിളക്കം സൃഷ്ടിച്ച കോട്ടയം ശാന്ത ചേച്ചിയുടെ ആത്മകഥ. ഒരുകാലത്ത് സിനിമ മംഗളം…