Deepu Paulose

ഇരണ്യയിലെയും, നാദാമംഗലത്തെയും കൂട്ടകൊല കൂടാതെ മൂന്ന് കൊലപാതകങ്ങൾ കൂടി ഞാൻ ചെയ്തിട്ടുണ്ട്. തമിഴ് നാട്ടിൽ ആദ്യ കൊല നടത്തിയത് കൊള്ള നടത്തിയതിന് ശേഷം ആത്മരക്ഷാർത്ഥം ആയിരുന്നെങ്കിൽ, കർണാടകത്തിൽ രണ്ടു പേരെ കൊന്നത് ദൃസാക്ഷികളെ ഇല്ലാതാക്കാൻ ആയിരുന്നു. തുടർന്ന് എനിക്ക് മനസിലായി ആ കൊലകളിൽ കാരണമില്ലാത്ത എന്തോ ഒരു രസം എനിക്കുണ്ടായിരുന്നു.,നാദാമംഗലത്തെയും ഇരണ്യ യിലെയും കൂട്ടകൊലക്ക് മുൻപ് ഞാൻ പൂർണ മൃഗം ആയി തീർന്നിരുന്നു.!!

ആ ഏഴു കൊലകളിൽ ഒരെണ്ണം ഞാൻ ചെയ്തത് അല്ല സാർ!! ഈ ഒരു ഡയലോഗ് പറഞ്ഞ് തീരുന്നിടത് സേതുരാമയ്യർ ന്റെ മുഖത്തു വിരിയുന്ന ഞെട്ടലും, ഭീതിയും, ആകാംഷയും കാണുന്ന പ്രേക്ഷകനിലേക്ക് പകർന്നു പിടിക്കുന്ന നിമിഷം, അവിടം മുതൽ സിനിമ അവസാനിക്കുന്നത് വരെ ഐയ്യറിന്റെ കൂടെ പ്രേക്ഷകനും സഞ്ചരിക്കാൻ തുടങ്ങി, ഓരോ ട്വിസ്റ്റിലും, കണ്ടെത്തലുകളിലും പ്രേക്ഷകനും അത്ഭുതപെടാനും, സമ്മർദ്ദം അനുഭവിക്കാനും കഴിഞ്ഞിരുന്നു..സിബിഐ സീരിസിലെ നാല് ഭാഗങ്ങളിലും ഈ ഒരു സിനിമ അനുഭവം പ്രേക്ഷകന് ലഭിച്ചിരുന്നു

സിബിഐ അഞ്ചാം ഭാഗം കഷ്ടപ്പെട്ട് കണ്ടു തീർത്തപ്പോൾ വർഷങ്ങൾക്കു മുന്നേ നമ്മൾ ആസ്വദിച്ച സിബിഐ സിനിമകളുടെ അനുഭവത്തിന്റെ ഒരു തരി പോലും അഞ്ചാം ഭാഗത്തിന് നല്കാൻ ആയില്ല എന്നതാണ് സത്യം. മിസ്ട്രി ത്രില്ലറുകളുടെ പുതിയ തലങ്ങളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന പുതു തലമുറയുടെ മുന്നിലേക്ക് ഒട്ടും അപ്ഡേറ്റഡ് അല്ലാത്ത ഒരു സ്ക്രിപ്റ്റ്മായി വരുന്നതിനു മുൻപ് SN സാമി രണ്ടു പ്രാവശ്യം ആലോചിക്കണം ആയിരുന്നു.

സീറ്റ്‌ എഡ്ജ് ത്രില്ലറുകളുടെ കാലഘട്ടത്തിൽ സിനിമയുടെ തുടക്കം മുതൽ അവസാനം കാണുന്ന പ്രേക്ഷകരെ ഒട്ടും എൻഗേജ്ഡ് ആകാത്ത മേക്കിങ് ആയി വരുന്നതിന് മുന്നേ മധുവിനെങ്കിലും ചിന്തിക്കായിരുന്നു. സിബിഐ അഞ്ചാം ഭാഗം കഥ കേട്ട് താൻ ചെയ്ത് മികച്ചതാക്കി പ്രേക്ഷകരുടെ ടെ ഇഷ്ട കഥാപാത്രമായ സേതുരാമയ്യറായി വീണ്ടും മാറുന്നതിനു മുൻപ് മമ്മൂക്കക്കും ഒന്നുടെ ആലോചിക്കായിരുന്നു.
ഐയ്യർ വരുമ്പോൾ ഇതൊന്നും പോര എന്ന തിരിച്ചറിവിൽ നിന്നും നല്ല ഹെവി ഐറ്റം ആയി തിരിച്ചു വരാൻ കഴിയട്ടെ

Leave a Reply
You May Also Like

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Suresh Varieth “എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല. ആരെങ്കിലും സന്ദർശകരായി…

യഥാർത്ഥത്തിൽ ശ്രീനാഥ് ഭാസി പറഞ്ഞതിൽ തെറിയേക്കാൾ വലിയ തെറ്റ് “ചോദ്യങ്ങൾക്ക് സ്റ്റാൻ്റേഡില്ല” എന്നതായിരുന്നു

Sreechithran Mj സോഷ്യൽ മീഡിയയിൽ എഴുതിയത് ‘തനിക്കു പോന്നത് തനിക്കിര’ എന്നൊരു ശൈലിയുണ്ട്. പുതിയ കാലത്തിൻ്റെ…

ഡയലോഗുകളിലെ “ശ്രീനി“ ത്വം

ഡയലോഗുകളിലെ “ശ്രീനി“ ത്വം Nikhil Venugopal “പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല..“ “എടാ ദാസാ.. ഏതാ…

ആധുനിക അർജന്റീനൻ ചരിത്രത്തിൽ സ്വർണ്ണ ലിപികളാൽ എഴുതപ്പെട്ട ഒരു പ്രധാന സംഭവം

Musafir Adam Musthafa ആധുനിക അർജന്റീനൻ ചരിത്രത്തിൽ സ്വർണ്ണ ലിപികളാൽ എഴുതപെട്ട ഒരു പ്രധാന സംഭവത്തെ…