COVID 19
ക്വാറന്റയിനിൽ കഴിയുന്ന രോഗിക്ക് ആമ്പുലൻസ് വൈകിയെന്ന കുത്തിത്തിരുപ്പ് വിവാദം മാധ്യമസൃഷ്ടി
UK യിൽ കോവിഡ് പോസിറ്റീവാകുന്ന ആശുപത്രി ജീവനക്കാർ ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് ഒരാഴ്ച്ച വീട്ടിലിരിക്കുക ലക്ഷണങ്ങൾ ഭേദമായാൽ ഒരാഴ്ച്ചയ്ക്ക് ശേഷം ജോലിക്ക് വരുക ടെസ്റ്റിങ്ങ് പോലുമില്ല. ഇതിനിടേൽ
148 total views

UK യിൽ കോവിഡ് പോസിറ്റീവാകുന്ന ആശുപത്രി ജീവനക്കാർ ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് ഒരാഴ്ച്ച വീട്ടിലിരിക്കുക ലക്ഷണങ്ങൾ ഭേദമായാൽ ഒരാഴ്ച്ചയ്ക്ക് ശേഷം ജോലിക്ക് വരുക ടെസ്റ്റിങ്ങ് പോലുമില്ല. ഇതിനിടേൽ ശ്വാസം മുട്ടൽ വല്ലാതെ വർദ്ധിച്ചാൽ മാത്രം ആമ്പുലൻസ് വിളിച്ച് ആശുപത്രിയിൽ പോവാം.അമേരിക്കയിലേക്ക് വരുമ്പോൾ, ടെസ്റ്റുകളും മറ്റും ഉണ്ടെങ്കിലും 2 ആഴ്ച്ചയ്ക്ക് ശേഷം തിരികെ ജോലിയിൽ പലരും പ്രവേശിക്കേണ്ടി വരുന്ന കാഴ്ച്ചയാണ്.
https://www.facebook.com/100002482766543/videos/2954265044666225
ക്വാറന്റയിനിൽ കഴിയുന്ന രോഗിക്ക് ആമ്പുലൻസ് വൈകിയെന്ന കുത്തിത്തിരുപ്പ് വിവാദം ഉണ്ടാക്കാൻ മനോരമ, News 18 etc വക ശ്രമം. തനിക്ക് ഒരു പരാതിയുമില്ലന്ന് രോഗി നേരിട്ട് പറഞ്ഞിട്ട് പോലും , ആമ്പുലൻസ് വൈകുന്ന എന്ന തലക്കെട്ടോടെ വാർത്ത ഇപ്പോഴും ഓൺലൈൻ പോർട്ടലിൽ ഉണ്ട്.ദിവസങ്ങളായി ക്വാറന്റയിനിൽ കഴിയുന്ന, ദിവസേന ആരോഗ്യ പ്രവർത്തകർ ഫോണിലൂടെ ബന്ധപ്പെടുന്ന, ഒരു പക്ഷേ രോഗലക്ഷണങ്ങളൊന്നുമില്ലാത്ത രോഗിയെയാണ് എയർ ലിഫ്റ്റ് ചെയ്യണം എന്ന രീതിയിൽ മനോരമ അവതരിപ്പിക്കുന്നത്.
ഇത് മെഡിക്കൽ എമർജൻസിയൊന്നുമല്ല, റിസൾട്ട് പോസിറ്റീവായ ആൾക്ക് തുണിയും അവശ്യ വസ്തുക്കളുമെടുത്ത് വേണ്ടപ്പെട്ടവരോട് യാത്ര പറഞ്ഞ് ഇറങ്ങാൻ അല്പം സമയം എടുത്താലും ഒന്നും സംഭവിക്കില്ല ഹേ. മഹാമാരിയുടെ കാലത്ത് പോസിറ്റീവ് റിസൾട്ട് കിട്ടുന്നയാളുടെ മനോനിലയോ സ്വകാര്യതയോ പോലും കണക്കിലെടുക്കാതെ വിവാദം ഉണ്ടാക്കാൻ ഇറങ്ങുന്നത് മാധ്യമ ധർമ്മമല്ല , ജീർണ്ണതയാണ്.
ഇനി മുതൽ മനോരമ ആദിയായവരുടെ നിർദ്ദേശപ്രകാരം ക്വോറന്റയിനിൽ കഴിയുന്നവരുടെ വീടിന് മുന്നിൽ ഒരു ആമ്പുലൻസ് ഓൺ ചെയ്ത് നിർത്തിയിടാം. കേരളത്തിൽ രോഗികളുടെ എണ്ണം കുറവായതിനാലും സർക്കാരിന്റെ താൽപ്പര്യ പ്രകാരവും അമിത ജാഗ്രതയാണ് ചില കാര്യങ്ങളിൽ. മുൻപോട്ട് ഇത് എത്ര തുടരാൻ കഴിയും / തുടരേണ്ടതുണ്ടോ എന്നൊക്കെ ചിന്തിക്കേണ്ടതുണ്ട്.
149 total views, 1 views today