അശ്‌ളീലവീഡിയോ ഉണ്ടാക്കി നിശ്ശബ്ദയാക്കാം എന്നു കരുതുന്നത് മൗഢ്യമാണ്.

0
971

സുനിത ദേവദാസിന്റെ പോസ്റ്റുകളോട് യോജിക്കുകയോ മാന്യമായി വിയോജിക്കുകയോ ആകാം, എന്നാൽ അവരുടേതെന്ന മട്ടിൽ ഒരു അശ്‌ളീലവീഡിയോ ഉണ്ടാക്കി പ്രസിദ്ധീകരിച്ചു അവരെ നിശ്ശബ്ദയാക്കാം എന്നു കരുതുന്നത് മൗഢ്യമാണ്. ഓൺലൈൻ പോർട്ടലെന്ന പേരിൽ ആർക്കെതിരെ എന്ത് നുണയും അശ്ലീലവും പ്രസിദ്ധീകരിക്കാമെന്ന ഹുങ്ക്, അത് ഷെയർ ചെയ്യാമെന്ന ഹുങ്ക് അവസാനിപ്പിക്കേണ്ടത് ഈ സൈബർ സ്‌പേസ് മാന്യമായി ഉപയോഗിക്കുന്ന ഓരോരുത്തരുടെയും ആവശ്യമാണ്. ഇന്നല്ലെങ്കിൽ നാളെ ഇവർ നിങ്ങളുടെ സൽപ്പേര് തേടിവരും.

ഇത് അവസാനിപ്പിക്കണം. സൈബർ ഇടത്തിൽ സ്ലട്ട്ഷെയിമിംഗ് നടത്തിയാൽ സുനിതയെ നിശ്ശബ്ദയാക്കാം എന്നു കരുത്തിയവർക്ക് തെറ്റി. നിങ്ങളുദ്ദേശിക്കുന്ന ടൈപ്പല്ല സുനിത. 67A എന്ന ഐ.ടി ആക്ടിലെ ശക്തമായ വകുപ്പ് ഉപയോഗിച്ച് ആ അശ്ലീലം പ്രസിദ്ധീകരിച്ചവനും അത് ഷെയർ ചെയ്തവനും ഒക്കെ എതിരെ കേസ് എടുക്കും എന്നു പോലീസ് ഉറപ്പ് തരുന്നു. നടി പാർവ്വതിയെ തെറി പറഞ്ഞവരൊക്കെ ജയിലിൽ കയറുമ്പോൾ പറഞ്ഞതിന് ഞാൻ സാക്ഷിയാണ്. ഈ കേസിലും കുറച്ചുപേർ ജയിലിൽ കയറണം. കേസുമായി മുന്നോട്ടു പോകുന്ന, ഈ അശ്ലീലത്തെ സുധീരമായി നേരിട്ട സുനിതയ്ക്ക് അഭിനന്ദനങ്ങൾ.

യോജിക്കാനും വിയോജിക്കാനും തുടർന്നും ഇവിടെയുണ്ടാകും.

അഡ്വ.ഹരീഷ് വാസുദേവൻ.