വനഭീകരന്മാരെ തുരത്തുക;കേരളത്തെ രക്ഷിക്കുക

483

വനഭീകരന്മാരെ തുരത്തുക;കേരളത്തെ രക്ഷിക്കുക. പിജെ.ബേബി പുത്തൻ പുരയ്‌ക്കൽ എഴുതുന്നു (Link >> Pjbaby Puthanpurakkal)

കൊടുംചൂടിൽ കേരളം കത്തിയെരിയുകയാണ്.
അതു കൊണ്ട് ഇക്കൊല്ലവും എഴുതുകയാണ്.
കേരളം വലിയൊരു പാരിസ്ഥിതിക ദുരന്തത്തിന്റെ വക്കിലാണ്.
അതിന്റെ സൂചനകളാണ്ഏഴു മാസം മുമ്പത്തെ പ്രളയവും
ഈപ്പാഴത്തെ വരൾച്ചയും കൊടും ചൂടും.
കേരളത്തിൽ ആകെയുള്ളത് 39000 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശമാണ് .അതിനകത്ത് മൂന്നരക്കോടി ജനങ്ങൾക്ക് ജീവിക്കണം. എന്റെയും നിങ്ങളുടെയും കുഞ്ഞു മക്കൾക്ക് 25കാല്ലം കഴിഞ്ഞ് ഇവിടെ ജീവിക്കണമെങ്കിൽ ഇപ്പോൾ ചില തീരുമാനങ്ങളെടുത്തേ പറ്റൂ.

ഇവിടെ ദുബായ് മോഡൽ വികസനം സാധ്യമല്ല. അത്തരം വികസനം കോൺക്രീറ്റ് വീടെന്ന വറചട്ടിയിലിട്ട് ആ കുഞ്ഞുങ്ങളെ വറക്കും. അവിടങ്ങളിൽ മുഴുവൻ Ac ഫിറ്റ് ചെയ്താൽ കേരളം മൊത്തമായി ഒരു വറചട്ടിയാകും.

കേരളത്തെ രക്ഷിക്കാനുള്ള ഏറ്റവും പ്രധാന നടപടി പശ്ചിമഘട്ടത്തിൽ 10 കി.മീ വീതിയിലെങ്കിലും ഒരു ഗ്രീൻബൽറ്റുണ്ടാക്കുകയാണ്.അത് കേരളത്തിലേക്കുള്ള തമിഴുനാടൻ വരണ്ട കാറ്റിനെ തടഞ്ഞുപിടിക്കും. ആ കാറ്റ് കേരളത്തിലെത്തി, ഇവിടെയുള്ള ഹ്യുമിഡിറ്റിയും ചേർന്നാണ് കേരളത്തെ ചുട്ടുപൊള്ളിക്കുന്നത്.
ഗ്രീൻ ബൽറ്റുണ്ടാക്കാൻ ആദ്യം വേണ്ടത് വനഭൂമിയിലെ തേക്ക്, അക്കഷ്യ, യൂക്കാലി,ഗ്രാൻഡിസ് ഏകവിളത്തോട്ടങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ വെട്ടിമാറ്റുകയാണ്.
കേരളത്തിൽ പശ്ചിമഘട്ടത്തിൽ മൂന്നു പ്രദേശങ്ങളിൽ ‘മരുവൽക്കരണ ഭീഷണി നിലനിലക്കുന്നു.വയനാട്ടിൽ സീതാർഗുണ്ട്, പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ. അട്ടപ്പാടിയുടെ കിഴക്കൻ മേഖല. മൂന്നാറിലെ കാന്തല്ലൂർ- വട്ടവട മേഖല. അവിടങ്ങളിലെ സ്വാഭാവിക വനവൽക്കരണത്തിന് മുൻഗണന നല്കണം. ഒട്ടേറെ പ്രദേശങ്ങളിൽ റവന്യൂ ഭൂമി ഏറ്റെടുക്കണം.’

അതിനായി പ്രതിവർഷം 1000 കോടി രൂപയെങ്കിലും നീക്കി വക്കണം.45 മീറ്റർ ആറുവരിപ്പാതയല്ല, പശ്ചിമഘട്ട ഗ്രീൻബൽറ്റാണ് കേരളത്തെ സംരക്ഷിക്കാൻ വേണ്ടത്.

വനത്തിൽ ഏകവിളത്തോട്ടങ്ങൾ വച്ചുപിടിപ്പിക്കുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും ഭീകരന്മാരാണ്. കേരളത്തിൽ മൻഷ്യ ജീവിതം അസാധ്യമാക്കുന്ന “വന ഭീകരർ.” അവർ ലഷ്ക്കറിനെക്കാൾ, ജെയ്ഷെയെക്കാൾ ഭീകരന്മാരാണ്.