എല്ലാ കൊല്ലവും ദീപാവലി ആഘോഷിച്ചു ഡൽഹി ശ്വാസംമുട്ടുമ്പോൾ പ്രജാപതി വിദേശത്തേയ്ക്ക് രക്ഷപെടും

278

Titto antony

ഡൽഹി ഇപ്പോൾ ഒരു ഗ്യാസ് ചേമ്പർ ആണ്..

കടുത്ത വായുമലിനീകരണത്തിൽ വീർപ്പുമുട്ടുകയാണ് നമ്മുടെ രാജ്യതലസ്ഥാനം.

ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് നാല് ദിവസമായി. ഞായറാഴ്ച വായു നിലവാരസൂചിക 625 എന്ന അളവിലെത്തി. ചിലയിടങ്ങളിൽ അത് 999 എന്നാണത്രേ. സുരക്ഷിതപരിധി എത്രയാണെന്നറിയണ്ടേ? സൂചിക 200 കടക്കാൻ പാടില്ല. 500 എത്തിയാൽ അത്യാഹിതനില എന്നാണർഥം.

 2015 ൽ ഡൽഹി ശ്വാസം മുട്ടുമ്പോൾ

 പ്രധാനമന്ത്രി യു.കെ, ടർക്കി, മലേഷ്യ, സിംഗപ്പൂർ സന്ദർശിക്കാൻ പോയി

 2017 ൽ ഡൽഹി ശ്വാസം മുട്ടുമ്പോൾ

 പ്രധാനമന്ത്രി ഫിലിപ്പീൻസിൽ

 2018 ൽ ഡൽഹി ശ്വാസം മുട്ടുമ്പോൾ

 പ്രധാനമന്ത്രി സിംഗപ്പൂരിൽ, മാൽഡീവ്സിൽ, അർജന്റീനയിൽ..

 2019 ൽ ഡൽഹി ശ്വാസം മുട്ടുമ്പോൾ

 പ്രധാനമന്ത്രി തായ്ലാൻഡിൽ

അതായത് എല്ലാ കൊല്ലവും ദീവാലി ഒക്കെ ആഘോഷിച്ചു കഴിഞ്ഞ സമയങ്ങളിൽ കൃത്യമായി നമ്മുടെ ദേശാടനപക്ഷി ശ്വാസം മുട്ടാതിരിക്കാൻ വിദേശത്തേക്ക് കടന്നിരുന്നു എന്നർത്ഥം..

ഈ വിഷ വായൂ തെക്കോട്ട് വന്നോണ്ടിരിക്കാണ് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.. ശ്രീലങ്കയെ വരെ ആവരണം ചെയ്യും എന്നാണ് പറയായപ്പെടുന്നത്.. താഴെയുള്ള മാപ്പിൽ ഒന്നു നോക്കൂ..

https://www.airvisual.com/earth?nav

അതിനിടയിൽ മഴ പെയ്യിക്കാൻ തവളകളെ കൊണ്ട് കല്യാണം കഴിപ്പിക്കുക, വായുമലിനീകരണം തടയാൻ യാഗം നടത്തണം പോലും..

Elect A Clown, Expect a Circus..!

അതേ രാജ്യം ഭരിക്കാൻ ഒരു കോമാളിയെ തിരഞ്ഞെടുത്താൽ നിങ്ങൾക്ക് കിട്ടാൻ പോകുന്നത് ഒരു സർക്കസ് ആണ്. നോർത്ത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉള്ള പ്രശ്നം എന്താണെന്ന് വച്ചാൽ അവർ തിരഞ്ഞെടുത്തിരിക്കുന്നത് ഒരു ലോഡ് കോമാളികളെ ആണ് എന്നതാണ്.

#Kakistocracy
#DelhiAirEmergency

 

Advertisements