ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ബസ് യാത്രയ്ക്ക് തയ്യാറാണോ ?

61

ഡൽഹിയിൽ നിന്നും ലണ്ടൻ വരെ 18 രാജ്യങ്ങളിലൂടെ എഴുപത് ദിവസം നീണ്ടു നിൽക്കുന്ന ഒരു ബസ് യാത്ര. ഗുർഗ്രാമിൽ നിന്നുള്ള സ്വകാര്യ ടൂർ ഓപ്പറേറ്റിങ് കമ്പനി പ്രഖ്യാപിച്ച ‘ബസ് ടു ലണ്ടൻ’ എന്ന പേരിലുള്ള ഈ യാത്രയ്ക്ക് 15 ലക്ഷം രൂപയായിരിക്കും ഒരു യാത്രക്കാരന് ചിലവാകുക. അഡ്വഞ്ചേഴ്സ് ഓവർലാന്റ് എന്ന Instagram പേജിലാണ് യാത്രയെ കുറിച്ച് പറയുന്നത്. സ്വകാര്യ ടൂർ ഓപ്പറേറ്റേഴ്സ് ‘അഡ്വഞ്ചേഴ്സ് ഓവർലാന്റ് ‘ ഉടമകളായ തുഷാർ അഗർവാളും സഞ്ജയ് മദനും 2017, 2018, 2019 വർഷങ്ങളിൽ ലണ്ടനിലേക്ക് റോഡ് യാത്ര നടത്തിയിരുന്നു. അതിനുപിന്നാലെയാണ് ഡൽഹി-ലണ്ടൻ ബസ് യാത്ര എന്ന ആശയവുമായി ഇവർ രംഗത്തെത്തിയത്.